അച്ചടക്കമുള്ള സ്‌കൂളിന്ന് അനൂപ്കൃഷ്ണന്റെ വരവ് തലവേദനയുണ്ടാക്കുന്നു. നവാഗതനായ നിധീഷ് ശക്തിയുടെ വാധ്യാര്‍ എന്ന ചിത്രത്തില്‍ വാധ്യാരായ അനൂപ് കൃഷ്ണനായി ജയസൂര്യയും ഹെഡ്മിസ്റ്രസായി മേനകയുംവേഷമിടുന്നു.
സ്‌കൂള്‍ മാനേജരുടെ മകളായ ഹേമയായെത്തുന്ന ആന്‍ അഗസ്‌റിനാണ് ചിത്രത്തിലെ നായിക. സ്‌കൂള്‍ മാനേജരായ് വിജയരാഘവനും പ്യൂണ്‍ വേഷത്തില്‍ ഹരിശ്രീ അശോകനും എത്തുന്നു. ഇവര്‍ക്കു പുറമെ സലീംകുമാര്‍, ബിജുമേനോന്‍, നെടുമുടിവേണു, അനില്‍മുരളി, അനൂപ്ചന്ദ്രന്‍, ബിജുക്കുട്ടന്‍, സീമാജിനായര്‍, പൊന്നമ്മ ബാബു, ശോഭ സിങ്ങ്, തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.
നവാഗതനായ രാജേഷ് രാഘവന്‍ വാധ്യാറിന്റെ കഥ,തിരക്കഥ,സംഭാഷണവും ഒരുക്കുന്നത്.
സന്തോഷ് വര്‍മ്മ, രാജീവ് നായര്‍ എന്നിവരുടെ വരികള്‍ക്ക് ഗൗതം,മനോജ് ജോര്‍ജ്ജ് എന്നിവര്‍ സംഗീതമൊരുക്കും. ഛായാഗ്രഹണംപ്രദീപനായര്‍.
ലക്ഷമീനാഥ് ക്രിയേഷന്‍സിന്റെ ബാനറില്‍ സുധീഷ്, അഖില്‍ സിനിമാസിന്റെ ബാനറില്‍ ശ്രീകലാനായര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന വാധ്യാരുടെ ചിത്രീകരണം തൃശൂരില്‍ പുരോഗമിക്കുകയാണ്.
10:09 AM
Moviee
Posted in: 

0 comments:
Post a Comment