New Site

Tuesday, June 7, 2011

റാണ രജനിയുടെ അവസാന ചിത്രം-ധനുഷ്

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ കരിയറിലെ അവസാന ചിത്രമായിരിക്കും റാണയെന്ന് റിപ്പോര്‍ട്ടുകള്‍. രജനിയുടെ മരുമകന്‍ ധനുഷ് ഒരുവാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കെഎസ് രവികുമാര്‍ സംവിധാനത്തില്‍ ദീപിക പദുകോണ്‍ നായികയാവുന്ന റാണ രജനിയുടെ അവസാന ചിത്രമെന്ന വാര്‍ത്ത താരത്തിന്റെ ആരാധകര്‍ക്ക് ഷോ
ക്കായിട്ടുണ്ട്.

രജനി ഉടനെ ഇന്ത്യയില്‍ മടങ്ങിയെത്തുമെന്നും റാണയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കുമെന്നും ധനുഷ് വ്യക്തമാക്കി. രജനിയ്ക്ക് വൃക്ക മാറ്റിവെയ്‌ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

ശ്വാസതടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രജനിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയിരുന്നു. റാണയുടെ ഷൂട്ടിങിന്റെ ആദ്യദിനത്തിലാണ് അറുപത്തിയൊന്നുകാരനായ രജനിയ്ക്ക് ശ്വാസതടസ്സവും അസ്വസ്ഥതകളും അനുഭവപ്പെട്ടത്.

Sunday, June 5, 2011

കാസനോവ മാവേലിക്കൊപ്പം

മോഹന്‍ലാലിന്റെ പ്രസ്റ്റീജ് ചിത്രമായ കാസനോവ ഓണത്തിന്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് മൂവി ആഗസ്റ്റ് 31നാണ് ചാര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

കാസനോവയുടെ ക്ലൈമാക്‌സ് ഷൂട്ടിങ് ദുബയില്‍ പുരോഗമിയ്ക്കുകയാണ്. ദുബയ്ക്ക് പുറമെ ബാങ്കോക്കാണ് കാസനോവയുടെ മറ്റൊരു പ്രധാന ലൊക്കേഷന്‍.ബോബി-സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ കോടീശ്വരനായ ഒരു ഇന്റര്‍നാഷണല്‍ ഫ്ലവര്‍  മര്‍ച്ചന്റായാണ് ലാല്‍ അഭിനയിക്കുന്നത്, പ്രണയം ഒരു ഹരമായി കൊണ്ടുനടക്കുന്ന കഥാപാത്രം. അയാള്‍ അകപ്പെടുന്ന പ്രശ്‌നങ്ങളാണ് കാസനോവയുടെ പ്രമേയം. മോളിവുഡ് ഇന്നുവരെ കാണാത്ത തരത്തിലുള്ള ആക്ഷന്‍രംഗങ്ങള്‍ സിനിമയുടെ ഹൈലൈറ്റുകളിലൊന്നാണ്.

ലക്ഷ്മി റായി, റോമ, ശ്രീയ സരണ്‍, സഞ്ജന, ജഗതി, ലാലു അലക്‌സ് എന്നിങ്ങനെ വന്‍താരനിര തന്നെ കാസനോവയില്‍ അഭിനയിക്കുന്നുണ്ട്. ലാലിന്റെ ഓണച്ചിത്രം സീസണിലെ മറ്റു സിനിമകള്‍ക്കെല്ലാം വന്‍ ഭീഷണിയാവുമെന്ന് ഉറപ്പാണ്.


WHAT A LAL

ലാലേട്ടന്റെ പ്രണയം


Pranayam

മോഹന്‍ലാല്‍ ബ്ലെസി ടീം ഭ്രമരത്തിനുശേഷം ഒന്നിക്കുന്ന പ്രണയത്തിന്റെ ഷൂട്ടിംഗ് ഫോര്‍ട്ടു കൊച്ചിയില്‍. ജയപ്രദ നായികയാവുന്ന ചിത്രത്തില്‍ അനുപംഖേര്‍, അനൂപ്‌മേനോന്‍,അപൂര്‍വ്വ,നിവേദ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന പ്രണയം പക്ഷേ ഉടനെയൊന്നും തിയറ്ററുകളിലെത്തില്ല. ലാലിന്റെ തിരക്കുകള്‍ തന്നെയാണ് പ്രണയത്തെ വൈകിപ്പിയ്ക്കുന്നത്. കാസനോവ, പ്രിയന്റെ അറബിയും ഒട്ടകവും മാധവന്‍ നായരും, സത്യന്‍ അന്തിക്കാട് ചിത്രം എന്നിവയുടെ തിരക്കുകളിലാണ് ലാല്‍. ഇതിന് ശേഷമേ പ്രണയത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പുനരാരംഭിയ്ക്കുകയുള്ളൂ.

അനുപംഖേറിനൊപ്പം കന്നഡ തെലുങ്ക് നടന്‍മാരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നുണ്ട്. ജീവിതസായാഹ്നത്തിലും പ്രണയ മധുരം ആസ്വദിക്കുന്നവരുടെ കഥ പറയുന്ന പ്രണയം ലാലിന് ഏറെ അഭിനയ സാധ്യകള്‍ നല്‍കുന്നുണ്ട്.

ഫ്രാഗ്രന്റ് നേച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജീവ് നിര്‍മ്മിക്കുന്ന പ്രണയത്തിന്റെ ക്യാമറ സതീഷ് കുറുപ്പും സംഗീതം എം.ജയചന്ദ്രനുമാണ്.

മമ്മൂട്ടിയോട് കളിയ്ക്കാന്‍ പൃഥ്വിരാജ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവസൂപ്പര്‍താരം പൃഥ്വിരാജും വീണ്ടും ഒന്നിയ്ക്കുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പോക്കിരിരാജയിലെ ജ്യേഷ്ഠാനുജന്മാര്‍ ഒന്നിയ്ക്കുന്നു.


പോക്കിരിരാജയില്‍ സഹോദരന്മാരായിരുന്ന താരങ്ങള്‍ പുതിയ ചിത്രത്തില്‍ ശത്രുക്കളാണ്. മമ്മൂട്ടിയുടെ വില്ലനായിട്ടാണ് പൃഥ്വി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അമല്‍ നീരദ് തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം, മാത്രമല്ല ക്യാമറ ചലിപ്പിക്കുന്നതും അമല്‍ തന്നെ.

സാഗര്‍ ഏലിയാസ് ജാക്കിക്കുശേഷം സംവിധാനവും ക്യാമറയും അമല്‍നീരദ് തന്നെ ചെയ്യുന്ന ചിത്രമാണിത്. 1950 ന്റെ പശ്ചാത്തലത്തില്‍ ചരിത്രപരമായ ഒരു കഥയാണ് പുതിയ ചിത്രം പറയുന്നത്. പൃഥ്വിരാജും ഷാജി നടേശനും ചേര്‍ന്ന് ആഗസ്റ്റ് സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഉറുമിയുടെ കഥാകാരന്‍ ശങ്കര്‍ രാമകൃഷ്ണനാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഹിന്ദി, തമിഴ് നടിമാരായിരിക്കും ചിത്രത്തിലെ നായികമാരെന്നാണ് സൂചന.

സുരേഷ് ഗോപിയും പൃഥ്വിരാജും അഭിനയിക്കുന്ന രഞ്ജിത്ത് ചിത്രമായ ഇന്ത്യന്‍ റുപ്പിയുടെ ജോലികള്‍ക്കുശേഷമായിരിക്കും പുതിയ ചിത്രം തുടങ്ങുകയെന്നാണ് അറിയുന്നത്.

വണ്‍വേ ടിക്കറ്റിലാണ് മമ്മൂട്ടിയും പൃഥ്വിയും ആദ്യമായി ഒന്നിച്ചത്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹിയുടെ വേഷമായിരുന്നു വണ്‍വേ ടിക്കറ്റില്‍ പൃഥ്വിക്ക്.

പ്രഭുദേവ മതം മാറണമെന്ന് നയന്‍സിന്റെ വീട്ടുകാര്‍


Nayantara and Prabhudeva

നയന്‍താരയും പ്രഭുദേവയും തമ്മിലുള്ള ബന്ധം ഏതാണ്ട് ഒരു തീരത്തടുക്കാന്‍ തുട
ങ്ങുകയാണ്. അധികം വൈകാതെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്‌നങ്ങളെല്ലാം ഒതുങ്ങി ആശിച്ചപോലൊരു ജീവതത്തിന് അവസരമൊരുങ്ങിയ സന്തോഷത്തിലാണ് ഇരുവരും.

പ്രഭുവിന്റെ ആദ്യഭാര്യ റംലത്ത് ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ഇരുവരുടെയും ഉറക്കം കെടുത്തിയിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതിന് പി്ന്നാലെ ഇപ്പോള്‍ അടുത്ത പ്രശ്‌നം തലപൊക്കിയിരിക്കുകയാണ്.

ഇത്തവണ മറ്റാരുമല്ല പ്രശ്‌നക്കാര്‍ നയന്‍സിന്റെ മാതാപിതാക്കള്‍ തന്നെ. നയന്‍താരയെ വിവാഹം കഴിയ്ക്കണമെങ്കില്‍ പ്രഭുദേവ മതം മാറണമെന്നാണ് ഇവരുടെ ഡിമാന്റ്. റോമന്‍ കത്തോലിക്കാ വിഭാഗക്കാരിയാണ് നയന്‍താര.

ഡയാന കുര്യന്‍ എന്ന മകളെ നയന്‍താരയെന്ന നടിയാകാനും ഗ്ലാമറസാകാനും പ്രണയിക്കാനും ഒക്കെ അനുവദിച്ചുവെങ്കിലും മാതാപിതാക്കള്‍ മതത്തിന്റെ കാര്യത്തില്‍ യാഥാസ്ഥിതികരാണ്. അതിനാല്‍ വിവാഹത്തിന് മുമ്പ് പ്രഭു ക്രസ്ത്യാനിയാകണമെന്നാണത്രേ വീട്ടുകാര്‍ പറയുന്നത്.

പ്രഭുവിന്റെ ആദ്യഭാര്യ റംലത്ത് മുസ്ലീമായിരുന്നു, പ്രഭുവുമായുള്ള ബന്ധത്തെത്തുടര്‍ന്ന് ഇവര്‍ ഹിന്ദുമതം സ്വീകരിച്ച ലതയെന്ന് പേരുമാറ്റുകയായിരുന്നു. ഇതേ അവസ്ഥയിലാണ് പ്രഭുവും ഇപ്പോള്‍. മതംമാറിയില്ലെങ്കില്‍ നയന്‍സിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ വിവാഹം നടക്കില്ലെന്നാണ് സൂചന.

Saturday, June 4, 2011

ദി ട്രെയിന്‍ (The Train) നിരൂപണം



രചന, സംവിധാനം, നിര്‍മ്മാണം: ജയരാജ്‌

ബോംബെയില്‍ വൈകീട്ട്‌ 6 മണിമുതല്‍ അടുത്ത പത്ത്‌ മിനിട്ടിനുള്ളില്‍ ട്രെയിനുകളില്‍ നടക്കുന്ന തുടര്‍ച്ചയായ ബോംബ്‌ സ്ഫോടനങ്ങളില്‍ നിന്ന്‌ തുടങ്ങുകയും അന്നത്തെ ദിവസത്തിണ്റ്റെ തുടക്കത്തിലേയ്ക്ക്‌ ഒരു തിരിച്ചുപോക്ക്‌ നടത്തി അന്നത്തെ ദിവസത്തിലെ കുറേ ആളുകളുടെ ജീവിത സന്ദര്‍ഭങ്ങളിലൂടെ സഞ്ചരിച്ച്‌ തിരിച്ചെതുകയും ചെയ്യുന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ ശൈലി.

കേദാര്‍നാഥ്‌ എന്ന പോലീസ്‌ ഒാഫീസര്‍ ചില സൂചനകളുടെ പേരില്‍ സംശയാസ്പദമായവരെ നിരീക്ഷിക്കുന്ന പരിപാടിയാണ്‌ ഈ ദിവസം മുഴുവന്‍ (ചിത്രത്തിലെ മുഴുവന്‍ സമയവും).

ബാപ്പയുടെ ബാപ്പയെ ഹജ്ജിനയയ്ക്കാനായി അദ്ദേഹത്തിണ്റ്റെ ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ആനുകൂല്ല്യം നേടിയെടുക്കാനായി നടക്കുന്ന ഒരു സ്ത്രീ. അന്നത്തെ ദിവസം ആ കാശ്‌ കിട്ടിയാലേ ഹജ്ജിന്‌ പോകാന്‍ പറ്റൂ അത്രേ. ഇത്‌ ശരിയാക്കിയിട്ട്‌ ഹജ്ജിന്‌ യാത്രയാക്കാന്‍ വീട്ടിലേയ്ക്ക്‌ ട്രെയിനില്‍ പോകാന്‍ തയ്യാറെടുക്കുകയാണ്‌ ഈ സ്ത്രീ.

ഒരു ഫ്ലാറ്റില്‍ ജോലിക്കാരിയുടെ മേല്‍നോട്ടത്തില്‍ തണ്റ്റെ പിറന്നാളിനുപോലും ഒതുങ്ങിയിരിക്കേണ്ടിവരുന്ന ഒരു പയ്യന്‍. ഈ പയ്യണ്റ്റെ അച്ഛനും അമ്മയും വളരെ തിരക്കുള്ള ജോലിക്കാരാണ്‌. (മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കലാണ്‌ സ്വന്തം വീട്ടിലെ കാര്യത്തേക്കാള്‍ പ്രധാനം എന്ന് പറയുന്ന ഒരു ഡോക്ടറാണ്‌ ഈ പയ്യണ്റ്റെ അച്ഛന്‍). ഈ പയ്യണ്റ്റെ അച്ചാച്ചന്‍ ഒരു ഓള്‍ഡ്‌ ഏജ്‌ ഹോമില്‍ താമസിക്കുന്നു. ഓര്‍മ്മ നില്‍ക്കാത്ത ഇദ്ദേഹത്തെ ഫ്ലാറ്റിലെത്തിക്കാനുള്ള ശ്രമവുമായി ഈ പയ്യന്‍ അന്നത്തെ ദിവസം ചിലവിടുന്നു. ഓള്‍ഡ്‌ ഏജ്‌ ഹോമില്‍ നിന്ന് ചാടി ചെറുമകണ്റ്റെ അടുത്തെത്താനുള്ള പരിശ്രമവുമായി ഈ അച്ചാച്ചന്‍ കഷ്ടപ്പെടുന്നു. ഇദ്ദേഹവും അന്നത്തെ ദിവസം ലോക്കല്‍ ട്രെയിനില്‍ കയറിവേണം ചെറുമകണ്റ്റെ അടുത്തെത്താന്‍.

ജീവിത കഷ്ടപ്പാടുകള്‍ക്കിടയിലും സംഗീതം ജീവിതമായി കൊണ്ട്‌ നടക്കുന്ന ഒരു ചെറുപ്പക്കാരന്‍ (ജയസൂര്യ), തണ്റ്റെ സ്വപ്ന സാക്ഷാത്കാരമായ എ.ഏര്‍.റഹ്മാണ്റ്റെ ഒാഡിഷനില്‍ പങ്കെടുക്കാന്‍ ചെന്നൈ പോകാനായി പുറപ്പെടുന്ന ദിവസം. ഈ ചെറുപ്പക്കാരണ്റ്റെ ഒരു റോങ്ങ്‌ നമ്പര്‍ ഒരു പെണ്‍കുട്ടിയെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കുകയും ഇവര്‍ തമ്മില്‍ ഫോണിലൂടെ ഒരു സ്നേഹബന്ധം ഉടലെടുക്കുകയും ഇവര്‍ തമ്മില്‍ കാണാന്‍ തീരുമാനിക്കുകയും ചെയ്യുന്നതും ഈ ദിവസം തന്നെ.

പല കഥാപാത്രങ്ങളേയും അവരുടെ അന്നത്തെ ദിവസത്തിണ്റ്റെ പ്രത്യേകതകളേയും ബോംബെയിലെ ട്രെയിന്‍ യാത്രയിലേയ്ക്ക്‌ ഏകോപിപ്പിച്ച്‌ കൊണ്ടുവരികയും അന്ന് നടക്കാന്‍ പോകുന്ന അപകടത്തെ ചെറുക്കാനായി കേദാര്‍നാഥ്‌ (മമ്മൂട്ടി) എന്ന പോലീസ്‌ ഒാഫീസറുടെ നിരന്തരമായ ശ്രമങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ സാരാംശം.

ചിത്രം ആരംഭിച്ച്‌ ഒരു അഞ്ച്‌ മിനിട്ടിന്‌ ശേഷം തുടങ്ങിയ ഇഴച്ചില്‍ പ്രേക്ഷകരുടെ എല്ലാ ക്ഷമാശീലങ്ങളേയും വെല്ലുവിളിക്കുന്നതായിരുന്നു എന്ന് എടുത്തുപറയാതെ വയ്യ. പല കോണുകളില്‍ നിന്ന് പല കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച്‌ ഒരുമിപ്പിക്കാനായി ഇതിണ്റ്റെ സംവിധായകന്‍ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അതെല്ലാം പ്രേക്ഷകരുടെ സംയമനശേഷിയെ ചോദ്യം ചെയ്യാനേ ഉപകരിച്ചിട്ടുള്ളൂ.

പല കഥാപാത്രങ്ങളിലൂടെയും ഹൃദയസ്പര്‍ശിയായ സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിണ്റ്റെ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ച്‌ (ഒന്നോ രണ്ടോ) സന്ദര്‍ഭങ്ങളിലേ അത്‌ അല്‍പമെങ്കിലും വിജയത്തിലെത്തിയിട്ടുള്ളൂ എന്നത്‌ ഈ ചിത്രത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു.

തണ്റ്റെ പേരക്കുട്ടിയെ കാണാനായി പരിശ്രമിക്കുന്ന വൃദ്ധനായ മുത്തച്ഛന്‍ പ്രേക്ഷകഹൃദയത്തെ ചെറുതായൊന്ന് സ്പര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത്‌ ആ അഭിനേതാവിണ്റ്റെ കഴിവും ഡബ്ബിംഗ്‌ മികവും തന്നെയാണ്‌.

അതുപോലെ കേദാര്‍നാഥിണ്റ്റെ മകളായി അഭിനയിച്ച ബാലനടിയും അവസാന രംഗങ്ങളില്‍ പ്രേക്ഷക മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.

ഈ ചിത്രത്തിണ്റ്റെ അവസാനരംഗം മാത്രമാകുന്നു അല്‍പമെങ്കിലും പ്രേക്ഷകരുടെ ശ്രദ്ധയും താല്‍പര്യവും പിടിച്ചുപറ്റുന്നത്‌.

ഈ ചിത്രം മൊത്തം ഫോണ്‍ സംഭാഷണങ്ങളുടെ ഒരു കളിയാണ്‌. ഫോണ്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഒരു ശതമാനം പോലും കാണിക്കാന്‍ സാധിക്കുമായിരുന്നില്ല.

മണ്ടത്തരങ്ങള്‍ക്ക്‌ യാതൊരു പഞ്ഞവും ഉണ്ടാകരുത്‌ എന്ന വാശി ശ്രീ. ജയരാജിന്‌ ഉണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജയസൂര്യ തണ്റ്റെ അടുത്ത സുഹൃത്തിണ്റ്റെ വിളിക്കുന്ന കോള്‍ വേറൊരു പെണ്‍കുട്ടിയുടെ മൊബൈയിലിലേയ്ക്ക്‌ പോകുന്നത്‌ വളരെ വിചിത്രമായി തോന്നി. കോണ്ടാക്റ്റ്‌ ലിസ്റ്റില്‍ സുഹൃത്തിണ്റ്റെ പേര്‌ സൂക്ഷിക്കാന്‍ ഈ പാവത്തിന്‌ അറിയാത്തതിനാല്‍ കാണാപാഠം പഠിച്ച്‌ സ്ഥിരം വിളിക്കുകയാണെന്ന് വേണം കരുതാന്‍. അങ്ങനെയാണെങ്കില്‍ അറിയാതെ ഒരു നമ്പറൊക്കെ തെറ്റി റോംഗ്‌ നമ്പര്‍ പോകാമല്ലോ... ക്ഷമിച്ചു...

വേണ്ടതില്‍ അധികം വിദ്യാഭ്യാസവും സൌന്ദര്യവും സമ്പാദ്യവുമുള്ള ഒരു പെണ്‍കുട്ടി വെരുതേ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നു. പ്രൊജക്റ്റ്‌ പ്രെഷറിനോടൊപ്പം വിദേശത്ത്‌ പോകാനുള്ള വീട്ടുകാരുടെ സമ്മര്‍ദ്ദവും കൂടിയായപ്പ്പോള്‍ ആത്മഹത്യ ഏക ആശ്രയമായി തോന്നിയ പാവം പെണ്‍കുട്ടി.... ഈ പെണ്‍കുട്ടിയ്ക്കാണ്‌ കെട്ടിടത്തിണ്റ്റെ മുകളില്‍ നിന്ന് ചാടാന്‍ നില്‍കുമ്പോള്‍ റോംഗ്‌ കോള്‍ വരുന്നത്‌. അതോടെ ആത്മഹത്യയോട്‌ വിരക്തിയായി, പാവം.... ആത്മഹത്യയെ വെറുക്കാന്‍ മാത്രം ആ റോങ്ങ്‌ കോളില്‍ എന്തായിരുന്നു എന്ന് ആര്‍ക്കും മനസ്സിലായില്ല. ആത്മഹത്യ ഒരു നിമിഷത്തെ തോന്നലില്‍ സംഭവിക്കാവുന്നതാണെന്നും മറ്റൊരു നിമിഷത്തില്‍ അത്‌ വേണ്ടെന്ന് വെക്കാവുന്നതാണെന്നും ഡോക്ടര്‍മാര്‍ നിരീക്ഷിച്ചിട്ടുള്ളതിനാല്‍ ഇതും ഒാ.കെ.

ഇതിലെ കഥാപാത്രങ്ങള്‍ക്കൊക്കെ 'മറവി' ഒരു പൊതുസ്വഭാവമായി ചേര്‍ത്തിട്ടുണ്ട്‌. പെണ്‍കുട്ടി ഫോണ്‍ ടാക്സിയില്‍ വച്ച്‌ മറക്കുന്നു, അപ്പൂപ്പന്‍ അഡ്രസ്സ്‌ കടയില്‍ വച്ച്‌ മറക്കുന്നു, ജയസൂര്യയുടെ സുഹൃത്ത്‌ സ്റ്റുഡിയോ മാറിപ്പോയത്‌ പറയാന്‍ മറക്കുന്നു... ഇതെല്ലാം പ്രേക്ഷകരും മറക്കാനും പൊറുക്കാനും തയ്യാര്‍...

തീവ്രവാദിയെന്ന് സംശയിച്ച്‌ പിടിച്ച ചെറുപ്പക്കാരനെ പുറത്ത്‌ വിട്ട്‌ നിമിഷങ്ങള്‍ക്കകം അയാള്‍ വീണ്ടും ഫുള്ളി റീലോഡഡ്‌.... ഫോണും തോക്കും ബോംബും എല്ലാം റെഡി... ഇതും പ്രേക്ഷകര്‍ കണ്ണടച്ചു.

പക്ഷേ, ത്രില്ലര്‍ എന്ന് പറഞ്ഞ്‌ പറ്റിച്ച്‌ വലിച്ച്‌ ഇഴച്ച്‌ ഈ സിനിമയുടെ അവസാനം വരെ തീയ്യറ്ററില്‍ ഇരുത്തിയതിന്‌ പ്രേക്ഷകര്‍ ശ്രീ. ജയരാജിനോട്‌ പൊറുക്കില്ല. ഈ വലിച്ചിഴയ്ക്കലിന്നിടയില്‍ സ്ക്രീനില്‍ സെക്കണ്റ്റുകള്‍ കഴിയുന്നത്‌ കാണിക്കുന്നത്‌ കണ്ടാല്‍ തോന്നും പ്രേക്ഷകര്‍ ഹൃദയമിടിപ്പ്‌ നിലയ്ക്കാറായി ടെന്‍ഷന്‍ അടിച്ച്‌ ഇരിയ്ക്കുകയാണെന്ന്.

എന്തായാലും ഇതിന്നിടയില്‍ സംഗീതത്തിണ്റ്റെ അംശം ഒരല്‍പ്പം ആശ്വാസം നല്‍കി (ഈ ബോറടിയില്‍ എന്ത്‌ കിട്ടിയാലും പ്രേക്ഷകര്‍ സ്വീകരിക്കുന്ന അവസ്ഥയായിരുന്നു എന്ന് തോന്നി).

ത്രില്ലര്‍ ആയാല്‍ എങ്ങനെ വേണം എന്ന് സംവിധായകന്‌ മുന്‍ വിധിയുണ്ടെന്ന് തോന്നുന്നു. സമയം പോകുന്നത്‌ (സെക്കണ്റ്റ്‌ ആണെങ്കിലും) പ്രേക്ഷകര്‍ മനസ്സിലാക്കണം, എന്നാലല്ലേ ത്രില്‍ വരൂ... ബോറടിയില്‍ ത്രില്ല് കണ്ടെത്തുന്നവര്‍ക്ക്‌ ഈ ചിത്രം ഒരു അതിമനോഹരമായ അനുഭൂതിയായിരിക്കും. അല്ലാത്തവര്‍ക്ക്‌ അവരവരുടെ ക്ഷമയുടെ തോത്‌ നിശ്ചയിക്കുവാനുള്ള ഒരു അവസരവും.

ANUSHKA SHETTY PHOTOS



































Anushka shetty
Ahushka shetty The Glamour actress of Tamil and South india.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews