New Site

Monday, November 21, 2011

Actress Nikhitha Narayan Stills


























































Actress nikhita narayan. stills

Saturday, November 19, 2011

മമ്മൂട്ടിയ്ക്ക് പ്രണയം തലയ്ക്ക് പിടിയ്ക്കുന്നു

പൃഥ്വിരാജിനെ നായകനാക്കിയൊരുക്കുന്ന മാസ്റ്റേഴ്‌സ് അവസാനഘട്ടത്തിലെത്തി നില്‍ക്കവെ സംവിധായകന്‍ ജോണി ആന്റണി അടുത്ത പ്രൊജക്ടിന്റെ അണിയറ ജോലികളും ആരംഭിയ്ക്കുന്നു. മലയാളത്തിലെ നമ്പര്‍ വണ്‍തിരക്കഥാക്കൃത്തുക്കളായ സിബി-ഉദയന്‍ ടീമിന്റെ തിരക്കഥയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി കള്ളക്കാമുകനെന്ന ചിത്രമാണ് ജോണി ഒരുക്കുന്നത്.

ഒരു സുന്ദരിപ്പെണ്ണിനെ കണ്ടാല്‍ പ്രണയരോഗിയാവുന്ന രസകരമായൊരു കഥാപാത്രത്തെയാണ് മമ്മൂട്ടി കള്ളക്കാമുകനില്‍ അവതരിപ്പിയ്ക്കുന്നത്. ഹാസ്യത്തിന്റെ മെമ്പൊടിയോടെ ഒരുങ്ങുന്ന ചിത്രം നിര്‍മിയ്ക്കുന്നത് ഗ്യാലക്‌സ് ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ്. 2012ല്‍ മമ്മൂട്ടിയുടെ വിഷുച്ചിത്രമായി കള്ളക്കാമുകന്‍ തിയറ്ററുകൡലെത്തുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

മമ്മൂട്ടി-മിലന്‍ ജലീല്‍-ജോണി ആന്റണി ടീമിന്റെ രണ്ടാമത്തെ ചിത്രമാണ് കള്ളക്കാമുകന്‍. ഈ കൂട്ടുകെട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തിയറ്ററുകൡലെത്തിയ തുറുപ്പുഗുലാന്‍ വന്‍വിജയം കൊയ്തിരുന്നു.

പൃഥ്വിയുടെ വീഴ്ച മുതലെടുക്കാന്‍ ഉണ്ണി മുകുന്ദന്‍

ഭാഗ്യം കൊണ്ടുമാത്രം തനിയ്ക്ക് വീണുകിട്ടിയ അവസരങ്ങള്‍ മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് യുവനടന്‍ ഉണ്ണി മുകുന്ദന്‍. മല്ലു സിങ് എന്ന ചിത്രം പൃഥ്വിയുടെ കയ്യില്‍ നിന്ന് വഴുതിപോയപ്പോള്‍ ലോട്ടറിയടിച്ചത് ഉണ്ണിയ്ക്കാണ്. പൃഥ്വി ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന കഥാപാത്രം പക്ഷേ കയ്യില്‍ നിന്ന് വഴുതിപോവുകയായിരുന്നു. ഡേറ്റ് ക്ലാഷ് മൂലം മല്ലു സിങ്ങില്‍ നിന്ന് പിന്‍മാറാന്‍ പൃഥ്വി നിര്‍ബന്ധിതനായപ്പോള്‍ പകരം നറുക്കു വീണതാകട്ടെ ഉണ്ണിയ്ക്കും.

തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തില്‍ നായകനായ ഉണ്ണി മല്ലു സിങ്ങിനെ ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ്. മല്ലുസിങ്ങിലെ കഥാപാത്രത്തില്‍ ഏറെ പ്രതീക്ഷയുണ്ട്. അത് നന്നായി ചെയ്യാനാകുമെന്ന് തന്നെ കരുതുന്നു-അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഏഴു വര്‍ഷം മുന്‍പ് നാടുവിട്ടുപോയ തന്റെ ബന്ധുവിനെ തിരക്കി പഞ്ചാബിലെത്തുന്ന അനി എന്ന കഥാപാത്രത്തിലൂടെയാണ് മല്ലുസിങ്ങിന്റെ കഥ വികസിയ്ക്കുന്നത്. കുഞ്ചാക്കോ ബോബനാണ് അനിയായി ചിത്രത്തില്‍ വേഷമിടുന്നത്.

മുംബൈ പൊലീസില്‍ നിന്നും ഡേറ്റ് ക്ലാഷ് മൂലം പൃഥ്വി പുറത്തായിരുന്നു. പൃഥ്വിയുടെ ഡേറ്റ് ലഭ്യമല്ലെന്ന് വാര്‍ത്ത പരന്നതോടെ പൃഥ്വിയ്ക്കായി കരുതി വച്ച പല വേഷങ്ങളും ഉണ്ണി മുകുന്ദനെ തേടിയെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും പൃഥ്വിയുടെ കന്നിച്ചിത്രമായ നന്ദനത്തിന്റെ തമിഴ് റീമേക്കിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഉണ്ണി പൃഥ്വിയ്ക്ക് പാരയാവുമോ എന്നാണ് ഇനി അറിയേണ്ടത്.

bhava Latest photos

















Bhavana, Latest Photos, By filmcrack.com Shoot Malayalam

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews