New Site

Sunday, June 26, 2011

സീതയാവാന്‍ നയന്‍താര വ്രതത്തില്‍

ഇപ്പോള്‍ നയന്‍താര കരാറില്‍ ഒപ്പുവച്ചിരിക്കുന്ന ഏക ചിത്രം ഇതാണ്. ഇതൊരു പക്ഷേ നയന്‍സ് അഭിനയിക്കുന്ന അവസാനത്തെ സിനിമയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജൂലൈ അവസാനത്തോടെ നയന്‍സ്-പ്രഭുദേവ കല്യാണം നടക്കുമെന്നും അതോടെ നയന്‍താര അഭിനയം നിര്‍ത്തുമെന്നുമാണ് സൂചന.

അവസാന ചിത്രമായതുകൊണ്ട് അത് ഏറ്റവും മികച്ചതാക്കണമെന്ന വാശിയിലാണത്രേ താരം. തന്റെ സീതാദേവിയെന്ന കഥാപാത്രത്തെ എല്ലാ പൂര്‍ണതയോടും കൂടി അവതരിപ്പിക്കാന്‍ നയന്‍താര സ്വന്തം ജീവിതരീതിയില്‍ത്തന്നെ മാറ്റം വരുത്തിയിരിക്കുകയാണ്.

മത്സ്യമാംസാദികളെല്ലാം പൂര്‍ണമായി ഉപേക്ഷിച്ച നയന്‍താര കാമുകനായ പ്രഭുദേവയെപ്പോലും കാണാന്‍ കൂട്ടാക്കുന്നില്ലത്രേ. വീട്ടില്‍ നിന്നും കൊണ്ടുവരുന്ന ഭക്ഷണം മാത്രമാണ് താരം കഴിയ്ക്കുന്നത്. മാധ്യമങ്ങളെ കാണുന്നില്ല.

ഹൈദരാബാദിലെ ലൊക്കേഷനില്‍ അടങ്ങിയൊതുങ്ങി ഒരു ഉത്തമ സ്ത്രീയെന്ന വിധത്തില്‍ കഴിയുകയാണത്രേ താരം. ഷൂട്ടിങ് കഴിഞ്ഞാലും ഷോപ്പിങും കറക്കവുമൊന്നുമില്ല സദാ നേരവും ശ്രീരാമപത്‌നിയായ സീതാ ദേവിയെ മനസ്സിലേയ്ക്ക് ആവാഹിക്കാനുള്ള ശ്രമമാണ്.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews