Wednesday, July 27, 2011
Tuesday, July 26, 2011
Saturday, July 23, 2011
രാജാവിന്റെ മകന്‍ വീണ്ടും വരുന്നു
ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് തിയേറ്ററുകളെ ഇളക്കി മറിച്ച രാജാവിന്റെ മകന്‍ എന്ന ചിത്രം വീണ്ടുമെത്തുന്നു. പഴയകാലക്ലാസിക്കുളുടെ റീമേക്കുകള്‍ വിജയം കൊയ്യുന്ന സാഹചര്യത്തില്‍ മോഹന്‍ലാല്‍ അനശ്വരമാക്കി മാറ്റിയ രാജാവിന്റെ മകന്റെ പുതിയ പതിപ്പ് തയ്യാറാവുകയാണ്.
തമ്പി കണ്ണന്താനം തന്നെയാണ് പുതിയ രാജാവിന്റെ മകന് പിന്നിലും. പഴയ ചിത്രത്തിന് തിരക്കഥയെഴുതിയ ഡെന്നിസ ജോസഫ് തന്നെയാണ് പുതിയ ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കുന്നത്.
പഴയ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ് ഗോപി ഈ ചിത്രത്തിലും ഉണ്ടാകും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മറ്റു താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അന്തരിച്ച നടന്‍ രതീഷ് അനശ്വരമാക്കിയ കൃഷ്ണദാസിനെയും അംബികയുടെ നാന്‍സിയെയും പുതിയ ചിത്രത്തില്‍ ആരെല്ലാം അവതരിപ്പിക്കും എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ രാജാവിന്റെ മകന്‍ വീണ്ടുമെത്തുമ്പോള്‍ മെഗാഹിറ്റില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
1986ല്‍ പുറത്തിറങ്ങിയ മെഗാഹിറ്റ് ചിത്രമായിരുന്നു രാജാവിന്റെ മകന്‍. ചിത്രത്തിലെ വിന്‍സന്റ് ഗോമസ് അക്കാലത്തെ യുവാക്കള്‍ക്കിടയില്‍ ആണത്തത്തിന്റെ പ്രതിരൂപമായിമാറി.
രാജാവിന്റെ മകന്റെ രണ്ടാം ഭാഗം എടുക്കാനായിരുന്നു അണിയറക്കാര്‍ ആദ്യം ആലോചിച്ചത്. എന്നാല്‍ പിന്നീട് റീമേക്ക് മതി എന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷേ ആദ്യ ചിത്രത്തിന്റെ പകര്‍പ്പ് എന്ന് ഇതിനെ പറയാന്‍ കഴിയില്ലെന്നാണ് അണിയറക്കാര്‍ പറയുന്നത്.
അന്നത്തെ അധോലോക നായകന്‍ വിന്‍സന്റ് ഗോമസ് ഇതില്‍ അധോലോക നായകനായിരിക്കില്ലെന്നതാണ് കഥയിലെ പ്രധാന വ്യത്യാസം. അധോലോക പ്രവര്‍ത്തനങ്ങളെല്ലാം അവസാനിപ്പിച്ചയാളാണ് ഇതിലെ ഗോമസ്.
Thursday, July 21, 2011
മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഡിജിറ്റല്‍ ഓണത്തിന്
പുതിയ ചില കൂട്ടിച്ചേര്‍ക്കലുകളുമായാണ് കുട്ടിച്ചാത്തന്റെ മൂന്നാം വരവ്. തമിഴ് നടന്‍ പ്രകാശ്‌രാജ്, ബോളിവുഡ് നടി ഊര്‍മ്മിള മണ്ഡോദ്കര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. മുന്‍ പതിപ്പിനേക്കാള്‍ 25 മിനിട്ട് ദൈര്‍ഘ്യം കൂടുതലുണ്ട് പുതിയതിന്.
മല
യാളത്തില്‍ റിലീസ് ചെയ്തതിന് ശേഷം ഇന്ത്യയിലെ മറ്റ് ഭാഷകകളിലേയ്ക്കും മൊഴിമാറ്റി പ്രദര്‍ശിപ്പിക്കും.
ഒരു തലമുറയെ ആകെ വിസ്മയിപ്പിച്ച കുട്ടിച്ചാത്തന്‍ 1984ലാണ് ആദ്യം പ്രദര്‍ശനത്തിനെത്തിയത്. പ്രായഭേദമന്യേ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം 1995ല്‍ വീണ്ടും പുതിയ കൂട്ടിച്ചേര്‍ക്കലുകളോടെ പ്രദര്‍ശനത്തിനെത്തിയപ്പോഴും വിജയചരിത്രം ആവര്‍ത്തിച്ചു. ജിജോ സംവിധാനം ചെയ്ത ചിത്രം ഇപ്പോള്‍ വിതരണത്തിനെത്തിക്കുന്നത് യൂണിവേഴ്‌സല്‍ മൂവി മേക്കേഴ്‌സ് റിലീസാണ്.
കലക്ടര്‍ (Collector) നിരൂപണം

സംവിധാനം: അനില്‍ സി മേനോന്‍
കഥ: A Cube Productions
തിരക്കഥ സഹായി: രാജേഷ് ജയരാമന്‍
നിര്‍മ്മാണം: V V സാജന്‍, അബ്ദുള്‍ അസീസ്
വലിയ കെട്ടിടനിര്‍മ്മാണകമ്പനികളുടെ അധീനതയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കൊച്ചി നഗരത്തില്‍ മറ്റ് ചില സംസ്ഥാനങ്ങളിലെ ചില ഉന്നതലോബികളും നശീകരണശ്രമങ്ങളുമായി ഇടപെടുകയും, ചില തീവ്രവാദികളുടെ സാന്നിദ്ധ്യം ഉണ്ടാകുകയും ചെയ്യുന്നിടത്താണ് ജില്ലാ കളക്ടര്‍ ആയി ഡല്‍ഹിയില്‍ നിന്ന് അവിനാഷ് വര്‍മ്മയെ (സുരേഷ് ഗോപി) മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കൊണ്ടുവരുന്നത്.
സിറ്റിയെ ദുഷ്ടശക്തികളുടെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ മുഖ്യമന്ത്രി എല്ലാവിധ സഹായവും വാഗ്ദാനം നല്‍കുന്നതോടെ കളക്ടര്‍ തണ്റ്റെ ദൌത്യം തുടങ്ങുകയായി.
കെട്ടിടമാഫിയ അവരുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി സ്ഥലം വാങ്ങിക്കൂട്ടാന്‍ ശ്രമിക്കുന്നതിന്നിടയില്‍ എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്നതും, അവര്‍ക്ക് പോലീസ് ഉന്നതരും മന്ത്രിമാരുമടക്കമുള്ളവരുടെ പിന്തുണ ഉണ്ടാകുന്നതും, ഇവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ നായകന്‍ ശ്രമിക്കുന്നതും പൊതുവേ നിരവധി സിനിമകളില്‍ കണ്ട് മടുത്ത സംഗതികളാണ്.
അതേപോലെ തന്നെ, നായകനെ വരുതിയിലാക്കാന്‍ അയാളുടെ കുടുംബത്തിലെ ചിലരെ ബിസിനസ് പങ്കാളികളാക്കി നടത്തുന്ന ശ്രമങ്ങളും അതിന്നൊടുവില്‍ നായകനോട് അടുപ്പമുള്ളവരെ കൊലപ്പെടുത്തുന്നതും നായകന്‍ അമ്മയുടെയും വീട്ടുകാരുടേയും പഴികേള്‍ക്കേണ്ടിവരുന്നതും പലതവണ കണ്ടിട്ടുള്ളതാണ്.
വില്ലന്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് വില്ലണ്റ്റെ ചേട്ടന്‍ (മെയിന്‍ വില്ലന്‍) രംഗപ്രവേശം ചെയ്യുന്നതും പ്രതികാരശ്രമങ്ങള്‍ നടത്തുന്നതും നായകന്‍ പ്രതിരോധിക്കുന്നതും പതിവ് കാഴ്ച തന്നെ.
സിനിമയുടെ അവസാനരംഗങ്ങളോടടുത്ത് കലക്ടറെ കള്ളക്കേസില്‍ കുടുക്കി പോലീസ് മര്‍ദ്ദിക്കുന്നതായും തുടര്‍ന്നുള്ളതുമായ സീക്വന്‍സ് അനാവശ്യവും ഒരല്‍പ്പം യുക്തിക്കുറവുള്ളതുമായി തോന്നി. അവിടെ എന്തൊക്കെയോ ഒരു നിഗൂഢതയും അനുഭവപ്പെടുന്നു എന്നതും വസ്തുതയാണ്.
പക്ഷേ, ഈ ആവര്‍ത്തന കഥാസന്ദര്‍ഭങ്ങളില്‍ നിന്നുകൊണ്ട് തന്നെ, കുറേയൊക്കെ സാമൂഹികപ്രാധാന്യമുള്ള പ്രശ്നങ്ങളും അവയ്ക്കുള്ള പ്രായോഗികമായ പ്രതിവിധികളും കലക്ടറുടെ നടപടികളിലൂടെ കൊണ്ടുവരാനായി എന്നത് ഈ ചിത്രത്തിണ്റ്റെ പ്രത്യേകതയാണ്.
ഒരു അടിപൊളി സുരേഷ് ഗോപി ചിത്രം എന്ന നിലയില്‍ സമീപിച്ചാല്‍ ഈ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.
യുക്തിക്ക് നിരക്കാത്ത മണ്ടത്തരങ്ങളോ കൂവാന്‍ അഭിവാഞ്ചയുണ്ടാക്കുന്ന രംഗങ്ങളോ ഇല്ല എന്നതുതന്നെ പ്രേക്ഷകര്‍ക്ക് വളരെ ആശ്വാസം. പല ഡയലോഗുകളും സീനുകളും പ്രേക്ഷകര്‍ക്ക് ഒരല്‍പ്പം ഹരം പകരാവുന്നതാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്.
ബാക്ക് ഗ്രൌണ്ട് മ്യൂസിക്ക് ചിത്രത്തിന് നല്ലൊരു ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്. ഛായാഗ്രഹണവും മികവ് പുലര്‍ത്തി.
ഒരു പുതുമയുമില്ലാത്ത, കൃത്യമായ തിരക്കഥയില്ലാത്ത ഈ സിനിമയെ പ്രേക്ഷകര്‍ക്ക് ബോറടിപ്പിക്കാതെയും ഒരു പരിധിവരെ ആസ്വദിക്കാന്‍ പാകത്തിനാക്കുകയും ചെയ്തതിന് അനില്‍ സി മേനോന്‍ എന്ന സംവിധായകന്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.
കലക്ടര്‍ ആയി സുരേഷ് ഗോപി മോശമല്ലാത്ത പ്രകടനം കാഴ്ച വച്ചപ്പോള്‍ പോലീസ് ഒാഫീസറായി വേഷമിട്ട ഒരു അന്യഭാഷാ നടി കല്ലുകടിയായി ഭവിച്ചു. രാത്രിയിലും കൂളിംഗ് ഗ്ളാസ്സ് മുഖത്ത് തള്ളിക്കയറ്റിയത് അത്രയും ഭാഗത്തെ വൃത്തികേട് പ്രേക്ഷകര്‍ കാണേണ്ട എന്ന് വിചാരിച്ചാവാനും മതി.
നെടുമുടിവേണുവിണ്റ്റെ പതിവ് ജ്യേഷ്ഠന്‍ കഥാപാത്രവും, ബാബുരാജിണ്റ്റെ വില്ലന്‍ പോലീസ് കമ്മീഷണറും പതിവുപടിതന്നെ.
ഇടിച്ച് പറത്തുകയും കയറിട്ട് തൂക്കുകയും ചെയ്യുന്ന സംഘട്ടനരംഗങ്ങള്‍ക്ക് പകരം തോക്കുകള്‍ കൊണ്ടുള്ള ആക് ഷന്‍ രംഗങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ഈ സീക്വന്‍സുകള്‍ ഒരു പരിധിവരെ പെര്‍ഫക്ട് ആയി തന്നെ പ്രതിഫലിപ്പിക്കാനും സാധിച്ചിരിക്കുന്നു.
തോക്കില്‍ നിന്ന് വെടിയുതിര്‍ക്കുമ്പോള്‍ തീ വരുന്ന സംഗതിയുടെ ആനിമേഷന്‍ ഒരല്‍പ്പം അപാകതയുണ്ടാക്കിയെങ്കിലും വെടിയുണ്ട പതിക്കുന്ന ഭാഗങ്ങളിലെ എഫ്ഫക്റ്റുകള്‍ക്ക് ഒറിജിനാലിറ്റി ഉണ്ടാക്കാനായിരിക്കുന്നു എന്നതും ഒരു മേന്‍മയാണ്.
ബുദ്ധിയും ചങ്കൂറ്റവുമുള്ള അധികാരമുള്ളവര്‍ക്ക് മുന്നില്‍ പണക്കൊഴുപ്പിന് വിജയിക്കാനാവില്ല എന്നും കലക്ടര്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നു.
ബോറടിയില്ലാതെ ഒരു അടിപൊളി സുരേഷ് ഗോപി ചിത്രം എന്ന മനോഭാവത്തോടെ ചിത്രം കാണാനായി പോയാല്‍ പ്രേക്ഷകനെ നിരാശപ്പെടുത്താത്ത ഒരു ചിത്രമാകുന്നു കലക്ടര്‍.
By സൂര്യോദയം
ഓണം കൈപ്പിടിയിലൊതുക്കാന്‍ മമ്മൂട്ടിയും ലാലും
പണ്ടുമുതലേ മമ്മുട്ടി യും മോഹന്‍ലാലും ബോക്സ് ഓഫീസില്‍ തമ്മില്‍ തള്ളുന്നത് കാണാന്‍ മലയാളികള്‍ക്ക് ആവേശമാണ്, ഈ താര യുദ്ധം മലയാളികള്‍ക്ക് ചിരപരിചിതവുമാണ് എങ്കിലും ippoyum താരരാജക്കന്മാര്‍ ഏറ്റുമുട്ടുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് ആവേശം നുരഞ്ഞുപൊന്തും.എന്നാല്‍ ഇപ്പോള്‍ ൨൦൧൧ ഓണത്തിന് കാസനോവയുമായി ലാലേട്ടനും കിംഗ് ആന്‍ഡ് കമ്മിഷ്നെര്‍ ആയി മമ്മുക്കയും എത്തുമെന്നായിരുന്നു പ്രേഷകര്‍ പ്രതീക്ഷിച്ചത്. പക്ഷെ ഈ ഓണത്തിന് ലാലേട്ടന്‍ പതിവ് മാനറിസങ്ങളില്ലാത്ത പ്രണയവും മമ്മൂട്ടിയുടെ കന്നഡ ചിത്രമായ ശിക്കാറിന്റെ മലയാളം പതിപ്പുമാണ് ഓണത്തിനുണ്ടാവുക എന്നറിഞ്ഞതോടെ ആരാധകരുടെ ആവേശം പാതി തണുത്തു.
എന്നാല്‍ ഈ ഓണത്തിന് തിരശ്ശീലയ്ക്ക് പിന്നില്‍ ഒരു മമ്മൂട്ടി-ലാല്‍ പോരാട്ടം നടക്കുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. താരങ്ങളുടെ സിനിമകള്‍ നേരിട്ടല്ല, ഇവര്‍ വിതരണം ചെയ്യുന്ന സിനിമകളാണ് ഓണവിപണി പിടിയ്ക്കാന്‍ മത്സരിയ്ക്കുന്നത്.
മോളിവുഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ്സ് നടക്കുന്ന സീസണ്‍ സ്വന്തമാക്കാനാണ് മമ്മൂട്ടിയും ലാലും അവരവരുടെ വിതരണക്കമ്പനികളുമായി രംഗത്തെത്തിയിട്ടുള്ളത്. കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങളുമായാണ് ഇവര്‍ ഏറ്റുമുട്ടുന്നത്, ഇത് മറ്റൊരു കൗതുകം
എന്നാല്‍ ഈ ഓണത്തിന് തിരശ്ശീലയ്ക്ക് പിന്നില്‍ ഒരു മമ്മൂട്ടി-ലാല്‍ പോരാട്ടം നടക്കുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. താരങ്ങളുടെ സിനിമകള്‍ നേരിട്ടല്ല, ഇവര്‍ വിതരണം ചെയ്യുന്ന സിനിമകളാണ് ഓണവിപണി പിടിയ്ക്കാന്‍ മത്സരിയ്ക്കുന്നത്.
മോളിവുഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ്സ് നടക്കുന്ന സീസണ്‍ സ്വന്തമാക്കാനാണ് മമ്മൂട്ടിയും ലാലും അവരവരുടെ വിതരണക്കമ്പനികളുമായി രംഗത്തെത്തിയിട്ടുള്ളത്. കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങളുമായാണ് ഇവര്‍ ഏറ്റുമുട്ടുന്നത്, ഇത് മറ്റൊരു കൗതുകം
Thursday, July 7, 2011
Awards of Lalettan
സിവിലിയൻ ബഹുമതികൾ
- സിനിമാലോകത്തിനു നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ 2001ൽ മോഹൻലാലിനു പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.
- കീർത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളിലൂടെ രാജ്യത്തിന് വേണ്ടി ജീവിതം ബലികഴിച്ച ജവാന്മാരുടെ കഥകൾ ജനങ്ങളിലെത്തിയ്‌ക്കാൻ മോഹൻ ലാൽ നൽകിയ സംഭാവനകളെ പരിഗണിച്ച് 2009 ജുലൈ 9 ന് ടെറിറ്റോറിയൽ ആർമി ലഫ്റ്റനന്റ് കേണൽ പദവി (ഓണററി) നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു[2][23][24].
- സിനിമാലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി സംസ്കൃത സർവ്വകലാശാല poda ഡോക്ടറേറ്റ് നൽകി ആദരിച്ചു.
- കേരള പിറവിയുടെ സുവർണ്ണ ജൂബിലിയുമായി ബന്ധപ്പെട്ടു സി.എൻ.എൻ - ഐ.ബി.എൻ നടത്തിയ സർവ്വെയിൽ ഏറ്റവും ജനപ്രീതിയുള്ള മലയാളിയായി മോഹൻലാലിനെ 2006-ൽ തിരഞ്ഞെടുത്തു.
ദേശീയ സിനിമ പുരസ്കാരങ്ങൾ
- 1989 പ്രത്യേക ജൂറി പുരസ്കാരം - കിരീടം
- 1991 മികച്ച നടൻ - ഭരതം
- 1999 മികച്ച നടൻ - വാനപ്രസ്ഥം
- 1999 മികച്ച ചലച്ചിത്ര നിർമാതാവ് - വാനപ്രസ്ഥം
കേരള സംസ്ഥാന അവാർഡുകൾ
- 1986 മികച്ച നടൻ - T.P. ബാലഗോപാലൻ M.A
- 1988 പ്രത്യേക ജൂറി പുരസ്കാരം - (പാദമുദ്ര,ചിത്രം,ഉത്സവപിറ്റേന്ന്,ആര്യൻ & വെള്ളാനകളുടെ നാട്)
- 1991 മികച്ച നടൻ - ഉള്ളടക്കം,കിലുക്കം,അഭിമന്യു
- 1991 മികച്ച രണ്ടാമത്തെ ചിത്രം - ഭരതം(നിർമാതാവ്)
- 1995 മികച്ച നടൻ - കാലാപാനി,സ്ഫടികം
- 1995 മികച്ച രണ്ടാമത്തെ ചിത്രം - കാലാപാനി(നിർമാതാവ്)
- 1999 മികച്ച നടൻ - വാനപ്രസ്ഥം
- 2005 മികച്ച നടൻ - തന്മാത്ര
- 2007 മികച്ച നടൻ - പരദേശി
ഇന്റർനാഷനൽ ഇന്ത്യൻ ഫിലിം അക്കാഡമി അവാർഡുകൾ (IIFAA)
- 2003 മികച്ച സഹനടൻ - കമ്പനി(ഹിന്ദി)
ഫിലിം ഫെയർ അവാർഡുകൾ
- 1986 സന്മനസുള്ളവർക്ക് സമാധാനം
- 1988 പാദമുദ്ര
- 1993 ദേവാസുരം
- 1994 പവിത്രം
- 1995 സ്ഫടികം
- 1997 ഇരുവർ (തമിഴ്)
- 1999 വാനപ്രസ്ഥം
- 2005 തന്മാത്ര
- 2007 പരദേശി
കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം
- 1988 : മികച്ച നടൻ - പാദമുദ്ര, ചിത്രം
- 1991 : മികച്ച നടൻ - ഭരതം, ഉള്ളടക്കം
- 1999 : മികച്ച നടൻ - വാനപ്രസ്ഥം
- 2005 : ജനപ്രീതിയുള്ള നടൻ - നരൻ , തന്മാത്ര
- 2007 : മികച്ച നടൻ - പരദേശി
- 2008 : മികച്ച നടൻ - കുരുക്ഷേത്ര, പകൽനക്ഷത്രങ്ങൾ
- 2010 : മികച്ച നടൻ - ഭ്രമരം
സ്റ്റാർ സ്ക്രീൻ പുരസ്ക്കാരം
- 2002 : മികച്ച സഹനടൻ - കമ്പനി
മാതൃഭൂമി പുരസ്കാരം
- 1999 : മികച്ച നടൻ - വാനപ്രസ്ഥം
- 2003 : മികച്ച നടൻ - ബാലേട്ടൻ
- 2005 : മികച്ച നടൻ - തന്മാത്ര
- 2007 : ജനപ്രിയനടൻ - ഹലോ, ചോട്ട മുംബൈ
- 2008 : മികച്ച നടൻ - ആകാശഗോപുരം, കുരുക്ഷേത്ര, പകൽനക്ഷത്രങ്ങൾ
ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരം
- 2003 : മികച്ച നടൻ - ബാലേട്ടൻ
- 2005 : മികച്ച നടൻ - തന്മാത്ര
- 2006 : മികച്ച നടൻ - കീർത്തിചക്ര
- 2007 : ജനപ്രിയ നടൻ - ഹലോ, ഛോട്ടാ മുംബൈ
- 2008 : മികച്ച നടൻ - മാടമ്പി
- 2009 : മികച്ച നടൻ - ഭ്രമരം
വനിത ചലച്ചിത്ര പുരസ്കാരം
- 2003 : മികച്ച നടൻ - ബാലേട്ടൻ
- 2005 : മികച്ച നടൻ - തന്മാത്ര
- 2007 : ജനപ്രിയ നടൻ -ഹലോ, ഛോട്ടാ മുംബൈ
- 2008 : മികച്ച നടൻ - മാടമ്പി, ആകാശഗോപുരം, ട്വന്റി20
മറ്റ് പുരസ്കാരങ്ങൾ
- 1986 കേരള ഫിലിം ഫെയർ പുരസ്കാരം മികച്ച നടൻ
- 1999 പ്രേം നസീർ പുരസ്കാരം
- 2000 മദർ തെരേസ പുരസ്കാരം
- 2000 എം.ജി.സോമൻ പുരസ്കാരം
- 2001 നടന പുരസ്കാരം - Film Critics
- 2002 ഫിലിം എക്സ്പ്രസ് പുരസ്കാരം (കർണ്ണാടക സർക്കാർ)
- 2003 ചലച്ചിത്ര രത്ന പുരസ്കാരം
- 2003 ഇന്ത്യൻ മെഡിക്കൽ അസ്സോസ്സിയേഷൻ പുരസ്കാരം
- 2005 കലാകേരളം പുരസ്കാരം
- 2005 ജെ.സി. ഡാനിയേൽ പുരസ്കാരം
- 2005 നാഷണൽ ഫിലിം അക്കാഡമി പുരസ്ക്കാരം
- 2005 ജനപ്രിയ നടൻ - ഫിലിം ക്രിടിക്സ് പുരസ്കാരം
- 2006 & 2008 അമൃത ട്.വി മികച്ച നടൻ
- 2006 ജീവൻ ടി.വി മികച്ച നടൻ
- 2006 ആകാശവാണി മികച്ച നടൻ
- 2006 മാതൃഭൂമി മികച്ച നടൻ
- 2006 ഏറ്റവും ജനപ്രിയ കേരളിയൻ സി.എൻ.എൻ ഐ.ബി.എൻ നടത്തിയ സർവേ പ്രകാരം
- 2007 ജൈഹിന്ദ് ടി.വി മികച്ച നടൻ
- 2008 KPCC പനമ്പിള്ളി പ്രതിഭ പുരസ്ക്കാരം
- 2008 പഴശ്ശിരാജ അഭിനയ ശ്രേഷ്ഠ പുരസ്കാരം
- 2009 പീപ്പിൾ ഓഫ് ദി ഇയർ പുരസ്ക്കാരം പല മേഖലയിൽ നിന്നുമുള്ള 19 ആളുകളോടൊപ്പം - ലിംക ബുക് ഓഫ് റെകോർഡ്സ്
11:06 AM
Moviee


































