
എനിക്ക് ഇടക്കാലത്ത് സിനിമകള്‍ ഇല്ലാതായതല്ല. ഞാന്‍ തന്നെ സ്വയം വേണ്ടെന്നുവച്ചതാ. അങ്ങനെയൊരു അവസ്ഥയില്‍ എന്നെക്കൊണ്ട് ചെന്ന് എത്തിക്കുകയായിരുന്നു. അതിനുപിന്നിലുള്ളവരുടെ ലിസ്‌റ്റ് തന്റെ മനസിലുണ്ട്. അവരോട് പ്രതികാരം ചെയ്യണമെന്ന് വാശിയുമുണ്ട്.
മലയാള സിനിമയോട് ജനങ്ങള്‍ക്ക് ഇപ്പോള്‍ പുച്ഛമാണ്. പ്രേംനസീറിന്റെ കാലത്ത് അവരെ തൊഴുതിരുന്ന ജനങ്ങളിലാണ് ഈ മാറ്റം. നിങ്ങള്‍ രാഷ്‌ട്രീയക്കാരേെപ്പാലെ പെരുമാറിക്കൊള്ളൂ. ഞങ്ങള്‍ക്ക് നിങ്ങളോടൊക്കെ പുച്‌്‌ഛമാണ്. മലയാളം സിനിമ കാണുന്നത് ഞങ്ങള്‍ അവസാനിപ്പിച്ചുവെന്ന് മുഖത്തുനോക്കി പറഞ്ഞവരുണ്ട്.
സിനിമാ രംഗത്ത് നിരവധി സംഘടനകള്‍ ഉണ്ട്. അവ ആ സംഘടനയ്‌ക്ക് കീഴില്‍വരുന്ന അംഗങ്ങളുടെ ക്ഷേമം ആണ് നോക്കേണ്ടത് എന്നാണ് തന്റെ നിലപാട്. ഒരാള്‍ക്ക് കാലൊടിഞ്ഞാല്‍ അയാള്‍ക്ക് 10 കാലുകളുടെ ബലം നല്‍കുകയാണ് സംഘടനകള്‍ ചെയ്യേണ്ടത്. അതിന് സംഘടനകള്‍ക്ക് കഴിയണം.
4:45 AM
Moviee
Posted in: 

0 comments:
Post a Comment