New Site

Saturday, November 19, 2011

മമ്മൂട്ടിയ്ക്ക് പ്രണയം തലയ്ക്ക് പിടിയ്ക്കുന്നു

പൃഥ്വിരാജിനെ നായകനാക്കിയൊരുക്കുന്ന മാസ്റ്റേഴ്‌സ് അവസാനഘട്ടത്തിലെത്തി നില്‍ക്കവെ സംവിധായകന്‍ ജോണി ആന്റണി അടുത്ത പ്രൊജക്ടിന്റെ അണിയറ ജോലികളും ആരംഭിയ്ക്കുന്നു. മലയാളത്തിലെ നമ്പര്‍ വണ്‍തിരക്കഥാക്കൃത്തുക്കളായ സിബി-ഉദയന്‍ ടീമിന്റെ തിരക്കഥയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി കള്ളക്കാമുകനെന്ന ചിത്രമാണ് ജോണി ഒരുക്കുന്നത്.

ഒരു സുന്ദരിപ്പെണ്ണിനെ കണ്ടാല്‍ പ്രണയരോഗിയാവുന്ന രസകരമായൊരു കഥാപാത്രത്തെയാണ് മമ്മൂട്ടി കള്ളക്കാമുകനില്‍ അവതരിപ്പിയ്ക്കുന്നത്. ഹാസ്യത്തിന്റെ മെമ്പൊടിയോടെ ഒരുങ്ങുന്ന ചിത്രം നിര്‍മിയ്ക്കുന്നത് ഗ്യാലക്‌സ് ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ്. 2012ല്‍ മമ്മൂട്ടിയുടെ വിഷുച്ചിത്രമായി കള്ളക്കാമുകന്‍ തിയറ്ററുകൡലെത്തുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

മമ്മൂട്ടി-മിലന്‍ ജലീല്‍-ജോണി ആന്റണി ടീമിന്റെ രണ്ടാമത്തെ ചിത്രമാണ് കള്ളക്കാമുകന്‍. ഈ കൂട്ടുകെട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തിയറ്ററുകൡലെത്തിയ തുറുപ്പുഗുലാന്‍ വന്‍വിജയം കൊയ്തിരുന്നു.

പൃഥ്വിയുടെ വീഴ്ച മുതലെടുക്കാന്‍ ഉണ്ണി മുകുന്ദന്‍

ഭാഗ്യം കൊണ്ടുമാത്രം തനിയ്ക്ക് വീണുകിട്ടിയ അവസരങ്ങള്‍ മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് യുവനടന്‍ ഉണ്ണി മുകുന്ദന്‍. മല്ലു സിങ് എന്ന ചിത്രം പൃഥ്വിയുടെ കയ്യില്‍ നിന്ന് വഴുതിപോയപ്പോള്‍ ലോട്ടറിയടിച്ചത് ഉണ്ണിയ്ക്കാണ്. പൃഥ്വി ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന കഥാപാത്രം പക്ഷേ കയ്യില്‍ നിന്ന് വഴുതിപോവുകയായിരുന്നു. ഡേറ്റ് ക്ലാഷ് മൂലം മല്ലു സിങ്ങില്‍ നിന്ന് പിന്‍മാറാന്‍ പൃഥ്വി നിര്‍ബന്ധിതനായപ്പോള്‍ പകരം നറുക്കു വീണതാകട്ടെ ഉണ്ണിയ്ക്കും.

തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തില്‍ നായകനായ ഉണ്ണി മല്ലു സിങ്ങിനെ ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ്. മല്ലുസിങ്ങിലെ കഥാപാത്രത്തില്‍ ഏറെ പ്രതീക്ഷയുണ്ട്. അത് നന്നായി ചെയ്യാനാകുമെന്ന് തന്നെ കരുതുന്നു-അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഏഴു വര്‍ഷം മുന്‍പ് നാടുവിട്ടുപോയ തന്റെ ബന്ധുവിനെ തിരക്കി പഞ്ചാബിലെത്തുന്ന അനി എന്ന കഥാപാത്രത്തിലൂടെയാണ് മല്ലുസിങ്ങിന്റെ കഥ വികസിയ്ക്കുന്നത്. കുഞ്ചാക്കോ ബോബനാണ് അനിയായി ചിത്രത്തില്‍ വേഷമിടുന്നത്.

മുംബൈ പൊലീസില്‍ നിന്നും ഡേറ്റ് ക്ലാഷ് മൂലം പൃഥ്വി പുറത്തായിരുന്നു. പൃഥ്വിയുടെ ഡേറ്റ് ലഭ്യമല്ലെന്ന് വാര്‍ത്ത പരന്നതോടെ പൃഥ്വിയ്ക്കായി കരുതി വച്ച പല വേഷങ്ങളും ഉണ്ണി മുകുന്ദനെ തേടിയെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും പൃഥ്വിയുടെ കന്നിച്ചിത്രമായ നന്ദനത്തിന്റെ തമിഴ് റീമേക്കിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഉണ്ണി പൃഥ്വിയ്ക്ക് പാരയാവുമോ എന്നാണ് ഇനി അറിയേണ്ടത്.

bhava Latest photos

















Bhavana, Latest Photos, By filmcrack.com Shoot Malayalam

Thursday, August 4, 2011

വിദ്യയുടെ വിവാഹം!!! വിവരക്കേട്‌ പറയരുത്‌



വിദ്യാ ബാലന്‍ വിവാഹിതയായെന്ന വാര്‍ത്ത വ്യാജമെന്ന്‌ തെളിഞ്ഞു. ഇന്നലെ സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളിലും ചില ടെലിവിഷന്‍ ചാനലുകളിലും ആഘോഷിച്ച വര്‍ത്തയ്‌ക്ക്‌ യാതൊരു അടിസ്ഥാനവുമുണ്ടായിരുന്നില്ലെന്നും തെളിഞ്ഞു. വിവാഹ വാര്‍ത്ത നിഷേധിച്ച്‌ യു ടി വി തലവന്‍ സിദ്ധാര്‍ത്ഥ്‌ റോയ്‌ കപൂറും വിദ്യയുടെ മാനേജരും രംഗത്തെത്തിയതോടെയാണ്‌ വര്‍ത്ത വ്യാജമെന്ന്‌ െതളിഞ്ഞത്‌.
വിദ്യാബാലന്‍ വിവാഹം കഴിച്ചുവെന്നത്‌ ശുദ്ധ അസംബന്ധവും വിവരക്കേടുമാണെന്ന്‌ വിദ്യയുടെ മാനേജര്‍ അറിയിച്ചു. വാര്‍ത്ത കളവാണെന്നായിരുന്നു സിദ്ധാര്‍ത്ഥ്‌ പ്രതികരിച്ചത്‌. ഇത്‌ എങ്ങനെ നടക്കുമെന്നാണ്‌ പറയുന്നത്‌. ഡെര്‍ട്ടി ചിക്‌ചേഴ്‌സിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട്‌ വിദ്യയിപ്പോള്‍ മുംബൈയിലാണ്‌. വ്യാജവാര്‍ത്തക്കാര്‍ അതെങ്കിലും ഓര്‍ക്കണ്ടേയെന്നും സിദ്ധാര്‍ത്ഥ്‌ ചോദിക്കുന്നു.

സിനിമയില്‍ പലരോടും പ്രതികാരം വീട്ടാനുണ്ട്‌: സുരേഷ്‌ ഗോപി


തിരുവനന്തപുരം: സിനിമാ മേഖലയില്‍ തനിക്ക്‌ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ കാരണക്കാരായ പലരോടും പ്രതികാരം ചെയ്യാനുണ്ടെന്ന്‌ നടന്‍ സുരേഷ്‌ ഗോപി. അവരുടെ പേര്‌ പറയുന്നില്ല. പക്ഷേ ലിസ്‌റ്റ്‌ തന്റെ മനസില്‍തന്നെയുണ്ടെന്നും ഒരു സ്വകാര്യ ചാനലില്‍ നല്‍കിയ മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
എനിക്ക്‌ ഇടക്കാലത്ത്‌ സിനിമകള്‍ ഇല്ലാതായതല്ല. ഞാന്‍ തന്നെ സ്വയം വേണ്ടെന്നുവച്ചതാ. അങ്ങനെയൊരു അവസ്ഥയില്‍ എന്നെക്കൊണ്ട്‌ ചെന്ന്‌ എത്തിക്കുകയായിരുന്നു. അതിനുപിന്നിലുള്ളവരുടെ ലിസ്‌റ്റ്‌ തന്റെ മനസിലുണ്ട്‌. അവരോട്‌ പ്രതികാരം ചെയ്യണമെന്ന്‌ വാശിയുമുണ്ട്‌.
മലയാള സിനിമയോട്‌ ജനങ്ങള്‍ക്ക്‌ ഇപ്പോള്‍ പുച്ഛമാണ്‌. പ്രേംനസീറിന്റെ കാലത്ത്‌ അവരെ തൊഴുതിരുന്ന ജനങ്ങളിലാണ്‌ ഈ മാറ്റം. നിങ്ങള്‍ രാഷ്‌ട്രീയക്കാരേെപ്പാലെ പെരുമാറിക്കൊള്ളൂ. ഞങ്ങള്‍ക്ക്‌ നിങ്ങളോടൊക്കെ പുച്‌്‌ഛമാണ്‌. മലയാളം സിനിമ കാണുന്നത്‌ ഞങ്ങള്‍ അവസാനിപ്പിച്ചുവെന്ന്‌ മുഖത്തുനോക്കി പറഞ്ഞവരുണ്ട്‌.
സിനിമാ രംഗത്ത്‌ നിരവധി സംഘടനകള്‍ ഉണ്ട്‌. അവ ആ സംഘടനയ്‌ക്ക്‌ കീഴില്‍വരുന്ന അംഗങ്ങളുടെ ക്ഷേമം ആണ്‌ നോക്കേണ്ടത്‌ എന്നാണ്‌ തന്റെ നിലപാട്‌. ഒരാള്‍ക്ക്‌ കാലൊടിഞ്ഞാല്‍ അയാള്‍ക്ക്‌ 10 കാലുകളുടെ ബലം നല്‍കുകയാണ്‌ സംഘടനകള്‍ ചെയ്യേണ്ടത്‌. അതിന്‌ സംഘടനകള്‍ക്ക്‌ കഴിയണം.

Wednesday, July 27, 2011

Mrinalini Wallpaper
















Tuesday, July 26, 2011

Anushka Photos



















 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews