മികച്ച ചിത്രം ഉള്‍പ്പെടെ നാല് ദേശീയ പുരസ്‌കാരം നേടിയ ആദാമിന്റെ മകന്‍ അബു റിലീസ് ചെയ്യുന്നത് കോഴിക്കോട് അവധിക്കാല കോടതി സ്‌റ്റേ ചെയ്തു.
നിര്‍മാണാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമാണു സ്‌റ്റേ ഉത്തരവിനു കാരണം. നിര്‍മാതാക്കളില്‍ ഒരാളായ അഷറഫ് ബേഡിയാണു കോടതിയെ സമീപിച്ചത്.
ദേശീയ അവാര്‍ഡ് ജൂറിക്കു സമര്‍പ്പിച്ച ചിത്രത്തിന്റെ നിര്‍മാതാക്കളുടെ പേരുകളില്‍ താന്‍ ഇല്ലായിരുന്നുവെന്നു് ചൂണ്ടിക്കാട്ടിയാണ് ബേഡി ഹര്‍ജി നല്‍കിയത്. ജൂണ്‍ 25നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിയ്ക്കുന്നത്.
ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള അവാര്‍ഡ് സലിം കുമാറിനും ഛായാഗ്രഹണത്തിനിനുള്ള പുരസ്‌കാരം മധു അമ്പാട്ടിനും ലഭിച്ചിരുന്നു.
0 comments:
Post a Comment