New Site

Monday, June 20, 2011

മലയാള സിനിമ 2010 - 2011 ( ഒരു താത്വിക അവലോകനം )


തിരുശേഷിപ്പ് പോലും അവശേഷിപ്പിക്കാതെ പഞ്ചസാരഒഴിച്ച് കത്തിച്ചുകളയേണ്ട 2010ൽ ഇറങ്ങിയ മലയാളത്തിലെ വിഡ്ഡി സിനിമകൾ.
1.Happy Husbands (ചില മണ്ടൻ എൽ.കെ.ജി പിള്ളാർക്ക് ഇഷ്ടപെട്ടേക്കും ).

2.Drona 2010 ( നീല ബി.എംഡബ്ലിയു കൂപ് കൊള്ളാം.)

3.Senior Mandrake ( ആ പഴയ നല്ല സിനിമയിലെ സീൻസ് കണ്ടാൽ ഇനി ചിരി വരില്ലല്ലോ എന്നോർക്കുമ്പോഴാ.)

4.Aagathan (പ്രതികാരം.....അതല്ലേ എല്ലാം..പക്ഷേ പ്രതികാരം പ്രേക്ഷകരോടായിപ്പോയി... )

5.ചെറിയ കള്ളനും വലിയ പോലീസും ( എവിടെയോ കണ്ടതായി അവ്യക്തമായി ഓർക്കുന്നു.. )

6.In Ghost House Inn ( വയസ്സന്മാരായ കോമഡി ചെറുപ്പക്കാർ )

7.പ്രമാണി ( ക്ലൈമാക്സിൽ സിദ്ധിക്ക് ചതിക്കും എന്ന് ടോറന്റ്  ഡൌൺലോഡീങ്ങ് 50% ആ‍യപ്പോഴെ എനിക്ക് തോന്നി ).

8.April Fool (ഏഷ്യാനെറ്റിലെ ഒക്കെ കോമഡി സീരിയലുകളാണ് ഭേദമെന്ന് തോന്നുന്നു ).
9.Thanthonni ( ദുഫായ്, അതോലോകം, തോക്ക്, വെടി, ബ്ലൂടുത്ത് ഹാൻസ്ഫ്രീ സെറ്റ് ചെവിയിൽ..എങ്കിലും കാണുന്നവനെ സുഖിപ്പിച്ച് എടുത്തിട്ടുണ്ട്..തമ്മിൽ ഭേദം...  )
10.പോക്കിരിരാജ (ഭയാനകം..വേറെ ഒന്നും പറയാനില്ല. )

11.Ringtone ( തീവ്രവാദം പ്രമേയമാക്കിയ ആദ്യ മലയാള ചിത്രം.സുരേഷ് ഗോപി പോലീസുകാരനാകുന്ന രണ്ടാമത്തെ ചിത്രം..സായ്കുമാർ വില്ലനാകുന്ന മൂന്നാമത്തെ ചിത്രം..അങ്ങനെ അങ്ങനെ.... )

12.Nallavan (ജയസൂര്യ ആയത് കൊണ്ട് ക്ഷമിക്കാം.. )

13.Sakudumbam Shyamala ( സ്ഫടികത്തിലെ, തലയണമന്ത്രത്തിലെ ഉർവ്വശിയോട് തോന്നിയ 
 ആ സ്നേഹം പോയിക്കിട്ടി )

14.തസ്ക്കര ലഹള ( ഇതിൽ മൊത്തമഭിനയിച്ച സ്ത്രീകളുടെ എണ്ണം ക്യത്യായി പറയുന്നവർക്ക് സ്പോട്ടിൽ ദാണ്ടെ എന്റെ മൂന്നരപ്പവന്റെ മാല സമ്മാനം. )

15.യക്ഷിയും ഞാനും ( തമ്മിൽ ഭേദം വിനയൻ തന്നെ.. )

16.  9 KK Road ( ടൊറന്റിനു വേണ്ടി നിർമ്മിച്ച ആദ്യ മലയാളം ചിത്രം... )

17.ഒരിടത്തൊരു പോസ്റ്റ്മാൻ ( കുഞ്ചാക്കോബോബനും തീവ്രവാദിയും പിന്നെ കുറച്ച് സീഡുകളും പീറുകളും ഇതൊക്കെ കാണുന്ന കൊറേ പീറകളും... )

18.കാര്യസ്ഥൻ ( യൌവ്വനത്തിൽ നാട് വിട്ട് പോകുന്ന ഇത്രയും ചതിക്കപ്പെട്ട മലയാളികളെ ഉൾക്കൊള്ളാൻ തമിഴ്നാട്ടിൽ സ്ഥലമുണ്ടല്ലോ... വ്വോ...ല്ലേ.. )

19.Again Kasargod Khader Bhai (ആലുമ്മൂടൻ നേരത്തെ മരിച്ചത് നന്നായി...ഇല്ലേ പുള്ളിക്ക് ഇത് കണ്ട് ഹാർട്ടറ്റാക് വന്നേനെ )

20.Kandahar ( എനിക്കിപ്പോഴും സംശയം....അങ്ങോർക്ക് ശരിക്കും പണ്ട് പട്ടാളത്തിൽ അരിവയ്പ്പെങ്കിലും ഉണ്ടായിരുന്നോ.. )

21.Tournament ( ഇംഗ്ലീഷ് പടങ്ങൾ കണ്ട് ആവേശം കയറുവാണേ....ഇങ്ങനെ കയറണം )
23.Penpattanam ( വൺ ലൈൻ കഥ കൊള്ളാം...പക്ഷേ തിരക്കഥ ഒട്ടും പോര.. )
25. Four Friends ( ഈ സീരിയൽ സംവിധായകന്റെ അറിവിൽ ലോകത്ത് ഒരു വിദേശ രാജ്യമേ ഉള്ളൂ.. ..അതാണ് മലേഷ്യ..ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് മലേഷ്യേലാണ് മലേഷ്യേലാണ് എന്നാണ് ലൈൻ.....തമിഴിലെ ഗജിനി സിനിമയിൽ സൂര്യ വരുന്നത് പോലാ ജയറാമിന്റെ ഇണ്ട്രോഡക്ഷൻ....555ന്റെ പാക്കറ്റിൽ കാജാബീഡി ഇട്ടപോലെ നല്ല ചേർച്ച ഉണ്ടായിരുന്നു...  )
 2011-ലെ സമാനമായ ക്ലാസിക്കുകൾ:

1. കുടുംബശ്രീ ട്രാവൽസ് ( ഹോ...തീവറവാദികളൂടെ പുത്തി ഒക്കെ കണ്ട്   നമ്മള് ചിരിച്ച് ചിരിച്ച്.... )

2. August 15 ( ഷാജികൈലാസ് ഇപ്പോൾ ഒരു പുതുമുഖസംവിധായകന്റെ നിലവാരത്തിലൊക്കെ എത്തിയിട്ടുണ്ട്..ഇനി നന്നാകും എന്ന് പ്രതീക്ഷിക്കുന്നു....പക്ഷേ നായകനെ കടത്തിവെട്ടുന്ന വില്ലനായിരുന്നു പാർട്ട്-1ൽ എന്നദ്ദേഹം മറന്ന് പോയി  )

3. Chinatown ( ഹാങ്ങോവർ സിനിമ നേരത്തെ കണ്ടത് കൊണ്ട് കഥ മനസ്സിലായി.എന്നാലും സായ്പന്മാര് പോലും വെള്ളമടിച്ച് വീലായി  പെങ്ങളെ പോയി കെട്ടില്ല..ദിലീപിന്റെ കോമഡി ഈവിധം തുടർന്നാൽ അദ്ദേഹത്തിന് നല്ലരീതിയിൽ സഹതാപതരംഗം കിട്ടും..ജയറാമിന് ഈ ഒറ്റ ഭാവമേ ഉള്ളോ....ഒരു ജാതി മൈക്കുണാപ്പൻ ഫെയ്സ്....ആ പഴയ നാട്ടിൻ പുറത്തുകാരന്റെ ലുക്കൊക്കെ എവിടെ പോയോ ആവോ....പിങ്ക്പാന്തർ കാർട്ടൂൺസ് പോലും ഈ സിനിമയേക്കാൾ യുക്തിഭദ്രമാണ്.)
4.പയ്യൻസ് ( ജയസൂര്യയുടെ പടം പൊട്ടിയാൽ അതൊക്കെ ഒരു വാർത്തയാണോ )
5.അൻവർ( ന്യൂന  പക്ഷ അവഹേളനം  , സ്ലോ മോഷന്‍, രക്ത ചൊരിച്ചില്‍, എല്ലാം കൂടെ മലയാള സിനിമയോട് അമല്‍ നീരദ് ചെയ്ത വന്‍ ദ്രോഹം)
അടിച്ച് ഓഫായി ബോധമില്ലാത്ത അവസ്ഥയിൽ സഹിച്ച് കാണാനാകുന്നവ.
1.Bodyguard (.....ല്ലിരിക്കണ ചെക്കൻ നോക്കണതാരെയാണോ..എന്നെയാണോ അതോ നിന്നെയാണോ..അവളെയാണോ അതോ ഇവളെയാണോ....ആ പോർഷൻസ് ഒക്കെ എനിക്കിഷ്ടായി.... )
2.കഥ തുടരുന്നു ( പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സിന്റെ സംവിധായകൻ കണ്ടാൽ മിനിമം ഒരു ഓസ്കാറെങ്കിലും സത്യൻ അന്തിക്കാടിന് ലഭിക്കാനും  ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്. ) 
3.Pappy Appacha ( മൊത്തത്തിൽ തരക്കേടില്ല..പക്ഷേ ദിലീപ് പലയിടത്തും ഓവറാ ആക്ട് പണ്ണറുത്... )

4.Apoorvaragam  ( ആവറേജ്..നോട്ട്ബാഡ്..ആ പെണ്ണ് പോര....അവൾക്കുണ്ടോ നമ്മടെ പഴയ മഞ്ജുവാര്യരുടെ ആ ശ്രീത്വവും കാജൽ അഗർവാളിന്റെ തീക്ഷ്ണസൌന്ദര്യവും ഒക്കെ..
ഷീ ഈസ് ജസ്റ്റ് എ ഗേൾ..പിന്നെ റിതു എന്ന പൊട്ടപ്പടത്തിൽ കാണിച്ച ‘അഭിനയ‘ മികവ് വീണ്ടും തെളിയിക്കുന്നു ആ നായകന്മാർ...)

5. The Thriller ( സുരേഷ് ഗോപി എങ്ങനേലും 10 തീവറവാദികളെ പിടിച്ച് ജീവിച്ചോട്ടെന്ന് വച്ചാൽ ഇവൻ സമ്മതിക്കില്ലല്ലോ...പടം തീരെ മോശം..എങ്കിലും അറ്റംപിടിച്ച് സഹിക്കാം. )

6. Mummy & Me ( പടം നല്ല ഉഗ്രൻ ...ബോറ്.....പക്ഷേ അതിൽ ചിതറിക്കിടക്കുന്ന ഒരു സോഷ്യൽ കമിറ്റഡ് മെസേജുണ്ട്...കേരളത്തിലെ സാമൂഹികസാഹചര്യങ്ങളിൽ ഒരു പെൺകുട്ടി പെട്ട് പോയേക്കാവുന്ന ചതിക്കുഴികളെപ്പറ്റിയുള്ള ചെറിയ ഒരു സൂചന...മൊബൈലും നെറ്റും തുറന്ന് തരുന്ന സ്വാതന്ത്ര്ര്യമുള്ള ലോകത്തിന്റെ കെണികൾ അറിയാതെ പോകുന്നവർ...കേരളം യൂറോപ്പോ നോർത്തമേരിക്കയോ ഒന്നും അല്ലാത്തിടത്തോളം പെണ്ണിന് മാത്രം ഉള്ളതാണ് ഈ മാനം എന്ന സംഭവം).
പ്രതീക്ഷയുള്ള, മികച്ച സിനിമകൾ:
1.Janakan ( കണ്ടിരിക്കാം അത്ര മാത്രം ....) 
2.Oru Naal Varum ( കേരള സാമുഹിക വ്യവസ്ഥയിലേക്ക് ശ്രദ്ധ തിരിക്കുന്നു ..... ) 
3. Best Actor  ( മാർട്ടിൻ പ്രക്കാട്ട് മിടുക്കനാ ..ആങ്കുട്ടി...മലയാളത്തിലെ പുംഗന്മാർ പറ്റുമെങ്കിൽ രാവിലെയും വൈകിട്ടും ഇദ്ദേഹത്തിന്റെടുത്ത് ഒന്ന് ട്യൂഷന് പോട്ടെ..) 
3.കോക്ടെയ്ല് ( ഒരു ഇംഗ്ലീഷ് ത്രില്ലർ പോലെ..തരക്കേടില്ലാതെ എടുത്തിട്ടുണ്ട്...നല്ല സിനിമ.... )

4.പ്രാഞ്ചിയേട്ടൻ ആന്റ്‌ ദി സെയിന്റ്‌ പ്രാഞ്ചിയേട്ടൻ ആന്റ്‌ ദി സെയിന്റ്‌  ( നുമ്മടെ രഞ്ജിത്തല്ലേ... പടം എരമ്പി... )

5.എൽസമ്മ എന്ന ആൺകുട്ടി ( നല്ല ചിത്രം...ഒഴുക്കോടെ എടുത്തിരിക്കുന്നു...ചങ്കൂറ്റമുള്ള ക്ലിഷേ മലയാളി പെണ്ണെന്നാൽ കൈയ്യിൽ വെട്ടുകത്തി വേണമെന്നില്ല..മാത്യഭൂമി ആയാലും മതി )

6.ശിക്കാർ ( ക്ലൈമാക്സിലുൾപെടെ  ചില പാളിച്ചകൾ ഉണ്ട്...എന്നിരുന്നാലും വർഗ്ഗത്തിന്റെയും വാസ്തവത്തിന്റേയും അമ്മക്കിളിക്കൂടിന്റേയും സംവിധായകൻ പേര് കളഞ്ഞില്ല...പുതിയ പ്രമേയം തന്നെ...ഇന്ത്യയിലെ ഒരു സാമൂഹ്യപ്രശ്നം കൂടെ ചെറുതായി സൂചിപ്പിച്ചു..ലാലേട്ടന് ചേർന്ന റോൾ...  )

7.ആത്മകഥ ( മനോഹരമായ ഒരു സിനിമ..കൈയ്യടക്കമുള്ള തിരക്കഥ സംവിധാനം...നർമ്മവും കൌമാരപ്രണയവും എല്ലാം കറക്ട് മിക്സിങ്ങ്...ജഗതിയുടെയും ശ്രീനിവാസന്റെയും അഭിനയ മികവ് തെളിഞ്ഞ് കാണാം )

8.മലർവാടി ആർട്ട്സ്‌ ക്ലബ്ബ് ( പ്രതീക്ഷിച്ച മേളമില്ലാത്ത ക്ലൈമാക്സ്..നായികയുടെ വീട്ടിൽ ചെന്ന് പൈങ്കിളി ഡയലൊഗടിക്കുന്ന കർമ്മധീരനായ നായകൻ...തുടങ്ങിയ ചെറിയ പാളിച്ചകൾ ഒഴിവാക്കിയാൽ നല്ല ചിത്രം...നാട്ടിൻപുറത്തെ വെള്ളമടിയും പോക്രിത്തരങ്ങളും ഒക്കെയായി ഒരു നല്ല സിനിമ എന്നതിനേക്കാളുപരി നല്ല അറ്റമ്പ്റ്റ്.. )

9.T D Dasan Std VI B ( ദാസൻകുട്ടിയുടെ അഭിനയമാണ് എടുത്ത് പറയേണ്ടത്...മഷി നിറച്ച ഹീറോപ്പേനയും ഒക്കെ  സംഭവങ്ങളാകുന്ന നിഷ്കളങ്കമായ നാട്ടിൻപുറങ്ങൾ ഇന്നും ഉണ്ടാകുമായിരിക്കും..പലവട്ടം കണ്ടു..നല്ല സിനിമ...ശ്വേതാമേനോൻ ചെയ്ത നല്ലൊരു റോളൂം..  )

10. ആര്യ-2 ( മലയാളമല്ല.തെലുഗു..കാജൽ അഗർവാൾ ചിത്രം..കേരളത്തിൽ റിലീസ്ഡ് അസ് മലയാളം ഡബ്ബിങ്ങ്....   )
2011ലെ നല്ല സിനിമകൾ

11. Traffic : ( പൊളപ്പൻ പടം...ഇത്ര പ്രശസ്തരായ കാസ്റ്റ് ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ആരും  അറിയാതെ പോയെനെ.. )

12. Makeup Man  ( നഷ്ടബോധമില്ലാതെ കണ്ടിരിയ്ക്കാവുന്ന സിനിമ... )

13. ഉറുമി ( വ്യത്യസ്ഥമായ തിരക്കഥയും സംഭാഷണങ്ങളും...ഫോർമാലിറ്റിയുടെ അൺസഹിക്കബിൾ  സംഭാഷണശകലങ്ങളില്ല... സന്തോഷ്ശിവന്റെ സ്ഥിരം ബോറ് ക്യാമറ ഒഴിച്ചാൽ നല്ല ഉഗ്രൻ പടം....ഇനി ഇതിനെ വലിച്ചുകീറി ഒട്ടോപ്സി നടത്താനുന്നുമില്ല...പടം കിടിലമാണ്.. )

14.മാണിക്യക്കല്ല് ( ഏതോ ചില പഴയ  മലയാളം നാട്ടിൻപുറത്തെ സിനിമകളുടെ ഓർമ്മകൾ വരും കാണൂമ്പോൾ.നല്ല സിനിമ...കാണേണ്ട പടം....സോ സിമ്പിൾ....)
15. Christian Brothers: (thakarppan)

*മേരിക്കൊണ്ടൊരു കുഞ്ഞാട്, അർജ്ജുനൻ സാക്ഷി,  തുടങ്ങിയവയ്ക്കുള്ള വകുപ്പ് കിട്ടാത്തതിനാൽ കാണാൻ കഴിഞ്ഞിട്ടില്ല്ല..:)
 

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews