New Site

Wednesday, July 27, 2011

Mrinalini Wallpaper
















Tuesday, July 26, 2011

Anushka Photos



















Saturday, July 23, 2011

രാജാവിന്റെ മകന്‍ വീണ്ടും വരുന്നു



ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് തിയേറ്ററുകളെ ഇളക്കി മറിച്ച രാജാവിന്റെ മകന്‍ എന്ന ചിത്രം വീണ്ടുമെത്തുന്നു. പഴയകാലക്ലാസിക്കുളുടെ റീമേക്കുകള്‍ വിജയം കൊയ്യുന്ന സാഹചര്യത്തില്‍ മോഹന്‍ലാല്‍ അനശ്വരമാക്കി മാറ്റിയ രാജാവിന്റെ മകന്റെ പുതിയ പതിപ്പ് തയ്യാറാവുകയാണ്.

തമ്പി കണ്ണന്താനം തന്നെയാണ് പുതിയ രാജാവിന്റെ മകന് പിന്നിലും. പഴയ ചിത്രത്തിന് തിരക്കഥയെഴുതിയ ഡെന്നിസ ജോസഫ് തന്നെയാണ് പുതിയ ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കുന്നത്.

പഴയ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ് ഗോപി ഈ ചിത്രത്തിലും ഉണ്ടാകും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മറ്റു താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അന്തരിച്ച നടന്‍ രതീഷ് അനശ്വരമാക്കിയ കൃഷ്ണദാസിനെയും അംബികയുടെ നാന്‍സിയെയും പുതിയ ചിത്രത്തില്‍ ആരെല്ലാം അവതരിപ്പിക്കും എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ രാജാവിന്റെ മകന്‍ വീണ്ടുമെത്തുമ്പോള്‍ മെഗാഹിറ്റില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

1986ല്‍ പുറത്തിറങ്ങിയ മെഗാഹിറ്റ് ചിത്രമായിരുന്നു രാജാവിന്റെ മകന്‍. ചിത്രത്തിലെ വിന്‍സന്റ് ഗോമസ് അക്കാലത്തെ യുവാക്കള്‍ക്കിടയില്‍ ആണത്തത്തിന്റെ പ്രതിരൂപമായിമാറി.

രാജാവിന്റെ മകന്റെ രണ്ടാം ഭാഗം എടുക്കാനായിരുന്നു അണിയറക്കാര്‍ ആദ്യം ആലോചിച്ചത്. എന്നാല്‍ പിന്നീട് റീമേക്ക് മതി എന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷേ ആദ്യ ചിത്രത്തിന്റെ പകര്‍പ്പ് എന്ന് ഇതിനെ പറയാന്‍ കഴിയില്ലെന്നാണ് അണിയറക്കാര്‍ പറയുന്നത്.

അന്നത്തെ അധോലോക നായകന്‍ വിന്‍സന്റ് ഗോമസ് ഇതില്‍ അധോലോക നായകനായിരിക്കില്ലെന്നതാണ് കഥയിലെ പ്രധാന വ്യത്യാസം. അധോലോക പ്രവര്‍ത്തനങ്ങളെല്ലാം അവസാനിപ്പിച്ചയാളാണ് ഇതിലെ ഗോമസ്.

Thursday, July 21, 2011

മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഡിജിറ്റല്‍ ഓണത്തിന്

My Dear Kuttichathanഇന്ത്യന്‍ വെള്ളിത്തിരയിലെ അദ്ഭുതമായി മാറിയ ആദ്യ ത്രിഡി സിനിമ 'മൈഡിയര്‍ കുട്ടിച്ചാത്തന്‍' ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ വീണ്ടുമെത്തുന്നു. ഓണത്തിന് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുമെന്ന് നവോദയ അപ്പച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പുതിയ ചില കൂട്ടിച്ചേര്‍ക്കലുകളുമായാണ് കുട്ടിച്ചാത്തന്റെ മൂന്നാം വരവ്. തമിഴ് നടന്‍ പ്രകാശ്‌രാജ്, ബോളിവുഡ് നടി ഊര്‍മ്മിള മണ്ഡോദ്കര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. മുന്‍ പതിപ്പിനേക്കാള്‍ 25 മിനിട്ട് ദൈര്‍ഘ്യം കൂടുതലുണ്ട് പുതിയതിന്.

മല
യാളത്തില്‍ റിലീസ് ചെയ്തതിന് ശേഷം ഇന്ത്യയിലെ മറ്റ് ഭാഷകകളിലേയ്ക്കും മൊഴിമാറ്റി പ്രദര്‍ശിപ്പിക്കും.

ഒരു തലമുറയെ ആകെ വിസ്മയിപ്പിച്ച കുട്ടിച്ചാത്തന്‍ 1984ലാണ് ആദ്യം പ്രദര്‍ശനത്തിനെത്തിയത്. പ്രായഭേദമന്യേ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം 1995ല്‍ വീണ്ടും പുതിയ കൂട്ടിച്ചേര്‍ക്കലുകളോടെ പ്രദര്‍ശനത്തിനെത്തിയപ്പോഴും വിജയചരിത്രം ആവര്‍ത്തിച്ചു. ജിജോ സംവിധാനം ചെയ്ത ചിത്രം ഇപ്പോള്‍ വിതരണത്തിനെത്തിക്കുന്നത് യൂണിവേഴ്‌സല്‍ മൂവി മേക്കേഴ്‌സ് റിലീസാണ്.

കലക്ടര്‍ (Collector) നിരൂപണം



സംവിധാനം: അനില്‍ സി മേനോന്‍
കഥ: A Cube Productions
തിരക്കഥ സഹായി: രാജേഷ്‌ ജയരാമന്‍
നിര്‍മ്മാണം: V V സാജന്‍, അബ്ദുള്‍ അസീസ്‌

വലിയ കെട്ടിടനിര്‍മ്മാണകമ്പനികളുടെ അധീനതയിലേയ്ക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്ന കൊച്ചി നഗരത്തില്‍ മറ്റ്‌ ചില സംസ്ഥാനങ്ങളിലെ ചില ഉന്നതലോബികളും നശീകരണശ്രമങ്ങളുമായി ഇടപെടുകയും, ചില തീവ്രവാദികളുടെ സാന്നിദ്ധ്യം ഉണ്ടാകുകയും ചെയ്യുന്നിടത്താണ്‌ ജില്ലാ കളക്ടര്‍ ആയി ഡല്‍ഹിയില്‍ നിന്ന്‌ അവിനാഷ്‌ വര്‍മ്മയെ (സുരേഷ്‌ ഗോപി) മുഖ്യമന്ത്രി നേരിട്ട്‌ ഇടപെട്ട്‌ കൊണ്ടുവരുന്നത്‌.

സിറ്റിയെ ദുഷ്ടശക്തികളുടെ പിടിയില്‍ നിന്ന്‌ രക്ഷിക്കാന്‍ മുഖ്യമന്ത്രി എല്ലാവിധ സഹായവും വാഗ്ദാനം നല്‍കുന്നതോടെ കളക്ടര്‍ തണ്റ്റെ ദൌത്യം തുടങ്ങുകയായി.

കെട്ടിടമാഫിയ അവരുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി സ്ഥലം വാങ്ങിക്കൂട്ടാന്‍ ശ്രമിക്കുന്നതിന്നിടയില്‍ എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്നതും, അവര്‍ക്ക്‌ പോലീസ്‌ ഉന്നതരും മന്ത്രിമാരുമടക്കമുള്ളവരുടെ പിന്തുണ ഉണ്ടാകുന്നതും, ഇവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ നായകന്‍ ശ്രമിക്കുന്നതും പൊതുവേ നിരവധി സിനിമകളില്‍ കണ്ട്‌ മടുത്ത സംഗതികളാണ്‌.

അതേപോലെ തന്നെ, നായകനെ വരുതിയിലാക്കാന്‍ അയാളുടെ കുടുംബത്തിലെ ചിലരെ ബിസിനസ്‌ പങ്കാളികളാക്കി നടത്തുന്ന ശ്രമങ്ങളും അതിന്നൊടുവില്‍ നായകനോട്‌ അടുപ്പമുള്ളവരെ കൊലപ്പെടുത്തുന്നതും നായകന്‍ അമ്മയുടെയും വീട്ടുകാരുടേയും പഴികേള്‍ക്കേണ്ടിവരുന്നതും പലതവണ കണ്ടിട്ടുള്ളതാണ്‌.

വില്ലന്‍ പോലീസ്‌ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ വില്ലണ്റ്റെ ചേട്ടന്‍ (മെയിന്‍ വില്ലന്‍) രംഗപ്രവേശം ചെയ്യുന്നതും പ്രതികാരശ്രമങ്ങള്‍ നടത്തുന്നതും നായകന്‍ പ്രതിരോധിക്കുന്നതും പതിവ്‌ കാഴ്ച തന്നെ.

സിനിമയുടെ അവസാനരംഗങ്ങളോടടുത്ത്‌ കലക്ടറെ കള്ളക്കേസില്‍ കുടുക്കി പോലീസ്‌ മര്‍ദ്ദിക്കുന്നതായും തുടര്‍ന്നുള്ളതുമായ സീക്വന്‍സ്‌ അനാവശ്യവും ഒരല്‍പ്പം യുക്തിക്കുറവുള്ളതുമായി തോന്നി. അവിടെ എന്തൊക്കെയോ ഒരു നിഗൂഢതയും അനുഭവപ്പെടുന്നു എന്നതും വസ്തുതയാണ്‌.

പക്ഷേ, ഈ ആവര്‍ത്തന കഥാസന്ദര്‍ഭങ്ങളില്‍ നിന്നുകൊണ്ട്‌ തന്നെ, കുറേയൊക്കെ സാമൂഹികപ്രാധാന്യമുള്ള പ്രശ്നങ്ങളും അവയ്ക്കുള്ള പ്രായോഗികമായ പ്രതിവിധികളും കലക്ടറുടെ നടപടികളിലൂടെ കൊണ്ടുവരാനായി എന്നത്‌ ഈ ചിത്രത്തിണ്റ്റെ പ്രത്യേകതയാണ്‌.

ഒരു അടിപൊളി സുരേഷ്‌ ഗോപി ചിത്രം എന്ന നിലയില്‍ സമീപിച്ചാല്‍ ഈ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.

യുക്തിക്ക്‌ നിരക്കാത്ത മണ്ടത്തരങ്ങളോ കൂവാന്‍ അഭിവാഞ്ചയുണ്ടാക്കുന്ന രംഗങ്ങളോ ഇല്ല എന്നതുതന്നെ പ്രേക്ഷകര്‍ക്ക്‌ വളരെ ആശ്വാസം. പല ഡയലോഗുകളും സീനുകളും പ്രേക്ഷകര്‍ക്ക്‌ ഒരല്‍പ്പം ഹരം പകരാവുന്നതാണ്‌ എന്നതും മറ്റൊരു പ്രത്യേകതയാണ്‌.

ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്ക്‌ ചിത്രത്തിന്‌ നല്ലൊരു ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്‌. ഛായാഗ്രഹണവും മികവ്‌ പുലര്‍ത്തി.

ഒരു പുതുമയുമില്ലാത്ത, കൃത്യമായ തിരക്കഥയില്ലാത്ത ഈ സിനിമയെ പ്രേക്ഷകര്‍ക്ക്‌ ബോറടിപ്പിക്കാതെയും ഒരു പരിധിവരെ ആസ്വദിക്കാന്‍ പാകത്തിനാക്കുകയും ചെയ്തതിന്‌ അനില്‍ സി മേനോന്‍ എന്ന സംവിധായകന്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.

കലക്ടര്‍ ആയി സുരേഷ്‌ ഗോപി മോശമല്ലാത്ത പ്രകടനം കാഴ്ച വച്ചപ്പോള്‍ പോലീസ്‌ ഒാഫീസറായി വേഷമിട്ട ഒരു അന്യഭാഷാ നടി കല്ലുകടിയായി ഭവിച്ചു. രാത്രിയിലും കൂളിംഗ്‌ ഗ്ളാസ്സ്‌ മുഖത്ത്‌ തള്ളിക്കയറ്റിയത്‌ അത്രയും ഭാഗത്തെ വൃത്തികേട്‌ പ്രേക്ഷകര്‍ കാണേണ്ട എന്ന് വിചാരിച്ചാവാനും മതി.

നെടുമുടിവേണുവിണ്റ്റെ പതിവ്‌ ജ്യേഷ്ഠന്‍ കഥാപാത്രവും, ബാബുരാജിണ്റ്റെ വില്ലന്‍ പോലീസ്‌ കമ്മീഷണറും പതിവുപടിതന്നെ.

ഇടിച്ച്‌ പറത്തുകയും കയറിട്ട്‌ തൂക്കുകയും ചെയ്യുന്ന സംഘട്ടനരംഗങ്ങള്‍ക്ക്‌ പകരം തോക്കുകള്‍ കൊണ്ടുള്ള ആക്‌ ഷന്‍ രംഗങ്ങളാണ്‌ ഈ ചിത്രത്തിലുള്ളത്‌. ഈ സീക്വന്‍സുകള്‍ ഒരു പരിധിവരെ പെര്‍ഫക്ട്‌ ആയി തന്നെ പ്രതിഫലിപ്പിക്കാനും സാധിച്ചിരിക്കുന്നു.

തോക്കില്‍ നിന്ന് വെടിയുതിര്‍ക്കുമ്പോള്‍ തീ വരുന്ന സംഗതിയുടെ ആനിമേഷന്‍ ഒരല്‍പ്പം അപാകതയുണ്ടാക്കിയെങ്കിലും വെടിയുണ്ട പതിക്കുന്ന ഭാഗങ്ങളിലെ എഫ്ഫക്റ്റുകള്‍ക്ക്‌ ഒറിജിനാലിറ്റി ഉണ്ടാക്കാനായിരിക്കുന്നു എന്നതും ഒരു മേന്‍മയാണ്‌.

ബുദ്ധിയും ചങ്കൂറ്റവുമുള്ള അധികാരമുള്ളവര്‍ക്ക്‌ മുന്നില്‍ പണക്കൊഴുപ്പിന്‌ വിജയിക്കാനാവില്ല എന്നും കലക്ടര്‍ പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നു.

ബോറടിയില്ലാതെ ഒരു അടിപൊളി സുരേഷ്‌ ഗോപി ചിത്രം എന്ന മനോഭാവത്തോടെ ചിത്രം കാണാനായി പോയാല്‍ പ്രേക്ഷകനെ നിരാശപ്പെടുത്താത്ത ഒരു ചിത്രമാകുന്നു കലക്ടര്‍.

By സൂര്യോദയം

ഓണം കൈപ്പിടിയിലൊതുക്കാന്‍ മമ്മൂട്ടിയും ലാലും

പണ്ടുമുതലേ മമ്മുട്ടി യും മോഹന്‍ലാലും ബോക്സ്‌ ഓഫീസില്‍ തമ്മില്‍ തള്ളുന്നത് കാണാന്‍ മലയാളികള്‍ക്ക് ആവേശമാണ്,  ഈ താര യുദ്ധം മലയാളികള്‍ക്ക് ചിരപരിചിതവുമാണ് എങ്കിലും ippoyum താരരാജക്കന്മാര്‍ ഏറ്റുമുട്ടുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് ആവേശം നുരഞ്ഞുപൊന്തും.എന്നാല്‍ ഇപ്പോള്‍ ൨൦൧൧ ഓണത്തിന് കാസനോവയുമായി ലാലേട്ടനും കിംഗ്‌ ആന്‍ഡ്‌ കമ്മിഷ്നെര്‍ ആയി മമ്മുക്കയും എത്തുമെന്നായിരുന്നു  പ്രേഷകര്‍ പ്രതീക്ഷിച്ചത്. പക്ഷെ ഈ ഓണത്തിന് ലാലേട്ടന്‍ പതിവ് മാനറിസങ്ങളില്ലാത്ത പ്രണയവും മമ്മൂട്ടിയുടെ കന്നഡ ചിത്രമായ ശിക്കാറിന്റെ മലയാളം പതിപ്പുമാണ് ഓണത്തിനുണ്ടാവുക എന്നറിഞ്ഞതോടെ ആരാധകരുടെ ആവേശം പാതി തണുത്തു.
എന്നാല്‍ ഈ ഓണത്തിന് തിരശ്ശീലയ്ക്ക് പിന്നില്‍ ഒരു മമ്മൂട്ടി-ലാല്‍ പോരാട്ടം നടക്കുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. താരങ്ങളുടെ സിനിമകള്‍ നേരിട്ടല്ല, ഇവര്‍ വിതരണം ചെയ്യുന്ന സിനിമകളാണ് ഓണവിപണി പിടിയ്ക്കാന്‍ മത്സരിയ്ക്കുന്നത്.

മോളിവുഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ്സ് നടക്കുന്ന സീസണ്‍ സ്വന്തമാക്കാനാണ് മമ്മൂട്ടിയും ലാലും അവരവരുടെ വിതരണക്കമ്പനികളുമായി രംഗത്തെത്തിയിട്ടുള്ളത്. കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങളുമായാണ് ഇവര്‍ ഏറ്റുമുട്ടുന്നത്, ഇത് മറ്റൊരു കൗതുകം

Thursday, July 7, 2011

Awards of Lalettan

സിവിലിയൻ ബഹുമതികൾ

  • സിനിമാലോകത്തിനു നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ 2001ൽ മോഹൻലാലിനു പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.
  • കീർത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളിലൂടെ രാജ്യത്തിന്‌ വേണ്ടി ജീവിതം ബലികഴിച്ച ജവാന്മാരുടെ കഥകൾ ജനങ്ങളിലെത്തിയ്‌ക്കാൻ മോഹൻ ലാൽ നൽകിയ സംഭാവനകളെ പരിഗണിച്ച് 2009 ജുലൈ 9 ന് ടെറിറ്റോറിയൽ ആർമി ലഫ്റ്റനന്റ് കേണൽ പദവി (ഓണററി) നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു[2][23][24].
  • സിനിമാലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി സംസ്കൃത സർവ്വകലാശാല poda ഡോക്ടറേറ്റ് നൽകി ആദരിച്ചു.
മറ്റുള്ളവ
  • കേരള പിറവിയുടെ സുവർണ്ണ ജൂബിലിയുമായി ബന്ധപ്പെട്ടു സി.എൻ.എൻ - ഐ.ബി.എൻ നടത്തിയ സർവ്വെയിൽ ഏറ്റവും ജനപ്രീതിയുള്ള മലയാളിയായി മോഹൻലാലിനെ 2006-ൽ തിരഞ്ഞെടുത്തു.

ദേശീയ സിനിമ പുരസ്കാരങ്ങൾ

  • 1989 പ്രത്യേക ജൂറി പുരസ്കാരം - കിരീടം
  • 1991 മികച്ച നടൻ - ഭരതം
  • 1999 മികച്ച നടൻ - വാനപ്രസ്ഥം
  • 1999 മികച്ച ചലച്ചിത്ര നിർമാതാവ് - വാനപ്രസ്ഥം

കേരള സംസ്ഥാന അവാർഡുകൾ

  • 1986 മികച്ച നടൻ - T.P. ബാലഗോപാലൻ M.A
  • 1988 പ്രത്യേക ജൂറി പുരസ്കാരം - (പാദമുദ്ര,ചിത്രം,ഉത്സവപിറ്റേന്ന്,ആര്യൻ & വെള്ളാനകളുടെ നാട്)
  • 1991 മികച്ച നടൻ - ഉള്ളടക്കം,കിലുക്കം,അഭിമന്യു
  • 1991 മികച്ച രണ്ടാമത്തെ ചിത്രം - ഭരതം(നിർമാതാവ്)
  • 1995 മികച്ച നടൻ - കാലാപാനി,സ്ഫടികം
  • 1995 മികച്ച രണ്ടാമത്തെ ചിത്രം - കാലാപാനി(നിർമാതാവ്)
  • 1999 മികച്ച നടൻ - വാനപ്രസ്ഥം
  • 2005 മികച്ച നടൻ - തന്മാത്ര
  • 2007 മികച്ച നടൻ - പരദേശി

ഇന്റർനാഷനൽ ഇന്ത്യൻ ഫിലിം അക്കാഡമി അവാർഡുകൾ (IIFAA)

  • 2003 മികച്ച സഹനടൻ - കമ്പനി(ഹിന്ദി)

ഫിലിം ഫെയർ അവാർഡുകൾ

  • 1986 സന്മനസുള്ളവർക്ക് സമാധാനം
  • 1988 പാദമുദ്ര
  • 1993 ദേവാസുരം
  • 1994 പവിത്രം
  • 1995 സ്ഫടികം
  • 1997 ഇരുവർ (തമിഴ്)
  • 1999 വാനപ്രസ്ഥം
  • 2005 തന്മാത്ര
  • 2007 പരദേശി

കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം

  • 1988 : മികച്ച നടൻ - പാദമുദ്ര, ചിത്രം
  • 1991 : മികച്ച നടൻ - ഭരതം, ഉള്ളടക്കം
  • 1999 : മികച്ച നടൻ - വാനപ്രസ്ഥം
  • 2005 : ജനപ്രീതിയുള്ള നടൻ - നരൻ , തന്മാത്ര
  • 2007 : മികച്ച നടൻ - പരദേശി
  • 2008 : മികച്ച നടൻ - കുരുക്ഷേത്ര, പകൽനക്ഷത്രങ്ങൾ
  • 2010 : മികച്ച നടൻ - ഭ്രമരം

സ്റ്റാർ സ്ക്രീൻ പുരസ്ക്കാരം

മാതൃഭൂമി പുരസ്കാരം

  • 1999 : മികച്ച നടൻ - വാനപ്രസ്ഥം
  • 2003 : മികച്ച നടൻ - ബാലേട്ടൻ
  • 2005 : മികച്ച നടൻ - തന്മാത്ര
  • 2007 : ജനപ്രിയനടൻ - ഹലോ, ചോട്ട മുംബൈ
  • 2008 : മികച്ച നടൻ - ആകാശഗോപുരം, കുരുക്ഷേത്ര, പകൽനക്ഷത്രങ്ങൾ

ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരം

  • 2003 : മികച്ച നടൻ - ബാലേട്ടൻ
  • 2005 : മികച്ച നടൻ - തന്മാത്ര
  • 2006 : മികച്ച നടൻ - കീർത്തിചക്ര
  • 2007 : ജനപ്രിയ നടൻ - ഹലോ, ഛോട്ടാ മുംബൈ
  • 2008 : മികച്ച നടൻ - മാടമ്പി
  • 2009 : മികച്ച നടൻ - ഭ്രമരം

വനിത ചലച്ചിത്ര പുരസ്കാരം

  • 2003 : മികച്ച നടൻ - ബാലേട്ടൻ
  • 2005 : മികച്ച നടൻ - തന്മാത്ര
  • 2007 : ജനപ്രിയ നടൻ -ഹലോ, ഛോട്ടാ മുംബൈ
  • 2008 : മികച്ച നടൻ - മാടമ്പി, ആകാശഗോപുരം, ട്വന്റി20

മറ്റ് പുരസ്കാരങ്ങൾ

--

Songs by Mohan Lal

എണ്ണം ചലച്ചിത്രം അഭിനയിച്ചവർ സംവിധായകൻ കഥാപാത്രം ഗാനം
1 ഓണപ്പാട്ട്


പൂക്കച്ച മഞ്ഞക്കച്ച
2 ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ
പ്രിയദർശൻ നിതിൻ സിന്ദൂര മേഘം
3 കണ്ടു കണ്ടറിഞ്ഞു മമ്മൂട്ടി സാജൻ കൃഷണനുണ്ണി നീയറിഞ്ഞോ മേലേമാനത്ത്
4 പടയണി മമ്മൂട്ടി ടി. എസ്. മോഹൻ രമേഷ് ഹൃദയം ഒരു വല്ലകി (Bit)
5 ചിത്രം രഞ്ജിനി പ്രിയദർശൻ വിഷ്ണു കാടുമീ നാടുമെല്ലാം & ഏയ് മൂന്ന്
6 ഏയ് ഓട്ടോ രേഖ വേണു നാഗവള്ളി സുധി മയ് നേം ഈസ് സുധീ
7 വിഷ്ണുലോകം ഉർവശി കമൽ വിഷ്ണു ആവാരാ ഹൂം
8 കളിപ്പാട്ടം ഉർവശി വേണു നാഗവള്ളി വേണു വരവീണ മൃദുവാണി
9 സ്ഫടികം ഉർവശി, സിൽക്ക് സ്മിത ഭദ്രൻ ആട് തോമ/തോമസ് ചാക്കോ ഏഴിമല & പരുമല ചെരുവിലെ
10 ഒളിമ്പ്യൻ അന്തോണി ആദം മീന ഭദ്രൻ ആന്തോണി/ഒളിമ്പ്യൻ പെപ്പര പെര പെര
11 കണ്ണെഴുതി പൊട്ടും തൊട്ട് അബ്ബാസ്, മഞ്ജു വാര്യർ ടി.കെ. രാജീവ് കുമാർ പിന്നണിഗായകൻ കൈതപ്പൂവിൻ
12 ഉസ്താദ് ദിവ്യ ഉണ്ണി സിബി മലയിൽ പരമേശ്വരൻ തീർച്ചയില്ലാ ജനം
13 ഓർമ്മക്കായ് (ആൽബം) രംഭ ഈസ്റ്റ് കോസ്റ്റ് വിജയൻ കാമുകൻ മാനത്തെ അമ്പിളി
14 രാവണപ്രഭു വസുന്ധര ദാസ് രഞ്ജിത്ത് എം. എൻ. കാർത്തികേയൻ തകില് പുകല്
15 ബാലേട്ടൻ ജഗതി ശ്രീകുമാർ വി.എം. വിനു അത്താണിപ്പറമ്പിൽ ബാലചന്ദ്രൻ കറു കറു കറുത്തൊരു
16 വാമനപുരം ബസ് റൂട്ട് ലക്ഷ്മി ഗോപാലസ്വാമി സോനു ശിശുപാൽ ലിവർ ജോണി
17 തന്മാത്ര മീര വാസുദേവ് ബ്ലെസ്സി രമേശൻ നായർ ഇതളൂർന്ന് വീണ
18 മാടമ്പി കാവ്യ മാധവൻ ബി ഉണ്ണികൃഷ്ണൻ പുത്തൻപുരയ്ക്കൽ‍ ഗോപാലകൃഷ്ണ പിള്ള Song: ജീവിതം ഒരു & ഗണേശ ശരണം
19 എന്റെ കന്നിമല (അയ്യപ്പ ഭക്തിഗാനം)
സംഗീതം: വിദ്യാധരൻ മാസ്റ്റർ പിന്നണി ഗായകൻ ശബരിമലതിരുമുടിയിൽ
20 ഭ്രമരം ഭൂമിക ചാവ്ല ബ്ലെസ്സി ശിവൻകുട്ടി അണ്ണാറക്കണ്ണാ വാ
21 ഒരു നാൾ വരും സമീറ റെഡ്ഡി ടി. കെ. രാജീവ് കുമാർ നന്ദകുമാർ നാത്തൂനേ നാത്തൂനേ

Wednesday, July 6, 2011

ജയരാജന്‍ ചിത്രങ്ങള്‍ വേണ്ട: തിയേറ്റര്‍ ഉടമകള്‍

സംവിദായകന്‍ ജയരാജിന്റെ ചിത്രങ്ങള്‍ ഇനി തങ്ങളുടെ തീയെറ്റരുകളില്‍ പ്രധാര്ഷിപ്പിക്കില്ല എന്ന് പറഞ്ഞു തിയറ്ററുടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്ത്. 

മമ്മൂട്ടിയുടെ താരമൂല്യം മുതലാക്കി ജയരാജ് തങ്ങളെപ്പറ്റിച്ചുവെന്നാണ് തിയറ്ററുടമകളുടെ പരാതി. ജയരാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ദി ട്രെയിന്‍ റിലീസ് ചെയ്യും മുമ്പെ തിയറ്ററുകളില്‍ നിന്ന് അനധികൃതമായി പണംപിരിച്ചുവെന്നും മമ്മൂട്ടി ചിത്രമെന്ന് പേരില്‍ പ്രമോഷണല്‍ പരിപാടികള്‍ സംഘടിപ്പിച്ച വന്‍തുക നേടുകയും ചെയ്തുവെന്ന് അവര്‍ ആരോപിയ്ക്കുന്നു. സിനിമയില്‍ മമ്മൂട്ടിയുടെ സാന്നിധ്യം തീരെക്കുറവായിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി. 

മുംബൈ സ്പോടനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മിച്ച ദി ട്രെയിന്‍. ഈ വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിട്ടത്. വന്‍ തുകകള്‍ അഡ്വാന്‍സ്‌ നല്‍കി ബുക്ക്‌ ചെയ്ത ദി ട്രെയിന്‍ മുന്ന് ദിവസം കൊണ്ട് തിയേറ്റര്‍ വിട്ടത് തിയേറ്റര്‍ ഉടമകള്‍ക്ക് വന്‍ നഷ്ടം വരുത്തിവച്ചു. ഇതൊക്കെ കണക്കിലെടുത്താണ് ജയരാജിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 

അതേ സമയം സംഘടനയുടെ തീരുമാനത്തിനെതിരെ ഫെഫ്ക്കയ്ക്ക് പരാതി നല്‍കുമെന്ന് ജയരാജ് അറിയിച്ചു. എന്നാല്‍ സംവിധായകന്‍ എന്ന നിലയിലല്ല, നിര്‍മാതാവ് എന്ന നലിയിലാണ് ജയരാജിനെതിരെ നടപടിയെടുക്കുന്നതെന്നും അതുകൊണ്ട് ഫെഫ്ക്കയ്ക്ക് ഇടപെടാന്‍ കഴിയില്ലെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കി. പുതിയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ജയരാജിന്റെ പുതിയ ചിത്രമായ നായികയുടെ റീലിസിങ് ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

Monday, July 4, 2011

ത്രീ കിംഗ്‌സ്‌ (Three Kings)

കഥ, തിരക്കഥ, സംഭാഷണം: Y V രാകേഷ്‌
സംവിധാനം: V K പ്രകാശ്‌

ഒരു രാജകുടുംബത്തില്‍ ഏകദേശം ഒരേ സമയം ജനിക്കുന്ന മൂന്ന് കുട്ടികള്‍.. ജനിച്ചതുമുതല്‍ പരസ്പരം വികര്‍ഷണ സ്വഭാവമുള്ള ഈ മൂന്ന് ആണ്‍കുട്ടികളും പരസ്പരം പാര പണിത്‌ ആരെയും ഒന്നിലും വിജയിക്കാനോ നേട്ടമുണ്ടാക്കാനോ അനുവദിക്കാതെ വളരുന്നു. ഭാസ്കര്‍, റാം, ശങ്കര്‍ എന്നീ മൂന്നുപേരെ യഥാക്രമം ഇന്ദ്രജിത്‌, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ അവതരിപ്പിക്കുന്നു.

കടം കയറി ലേലത്തിലാകുന്ന കൊട്ടാരം വീണ്ടെടുക്കാന്‍ മുന്നുപേരും ആഗ്രഹിക്കുന്നതിനാല്‍ പണമുണ്ടാക്കാനുള്ള അവരവരുടേതായ വഴികള്‍ തേടുകയും പരസ്പരം കാലുവാരിയും കുഴികുഴിച്ചും മൂന്നുപേരും നിരന്തരം പരാജയപ്പെടുകയും അപമാനിതരാകുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഈ കൊട്ടാരം ലേലത്തില്‍ പിടിക്കാനായി നടക്കുന്ന പണക്കാരനായി ജഗതി ശ്രീകുമാറും രംഗത്തുണ്ട്‌. പണ്ട്‌ കൊട്ടാരം വാല്യക്കാരായിരുന്നെങ്കിലും ഇന്ന് ഈ കൊട്ടാരത്തിലെ തമ്പുരാക്കന്‍മാര്‍ക്ക്‌ പണം കടം കൊടുത്ത്‌ വലിയ കടക്കാരാക്കിയിരിക്കുകയാണ്‌ ഇദ്ദേഹം.

ഈ മൂന്ന് ഇളമുറത്തമ്പുരാക്കന്‍മാരും ഏതോ പണക്കാരണ്റ്റെ മക്കളെ പ്രേമിക്കുകയും പെണ്‍കുട്ടിയുടെ അച്ഛണ്റ്റെ സ്വത്തുകൊണ്ട്‌ പണക്കാരാകാം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ഇവര്‍ അവരവരുടെ കാമുകിമാരെ കാണാന്‍ അവരുടെ വീട്ടിലെത്തുമ്പോഴാണ്‌ വലിയൊരു സസ്പെന്‍സ്‌ അറിയുന്നത്‌. മൂന്ന് പെണ്‍കുട്ടികളും ജഗതിയുടെ മക്കളാണ്‌.. സഹോദരിമാര്‍.. (എന്തൊരു സസ്പെന്‍സ്‌ അല്ലേ?... )

പണ്ട്‌ കാലത്ത്‌ ഈ കൊട്ടാരത്തിലെ വിലപ്പെട്ട വിഗ്രഹം പടയാളികള്‍ ഏതോ ഒളിസങ്കേതത്തില്‍ ഭദ്രമായി കൊണ്ടുവച്ചിട്ടുണ്ടെന്ന വിവരത്തിനെത്തുടര്‍ന്ന് അത്‌ കണ്ടെത്താനുള്ള മൂന്നുപേരും അവരുടെ കാമുകിമാരുമായി ചേര്‍ന്ന് വെവ്വേറെ നടത്തുന്ന ശ്രമമാണ്‌ ഈ സിനിമയുടെ ബാക്കിഭാഗം.

ഇവിടവിടെ ഒന്ന് രണ്ട്‌ രസകരമായ ഡയലോഗുകള്‍, ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്കുകള്‍, ഹാസ്യത്തിലേയ്ക്കുനയിക്കുന്ന സാഹചര്യങ്ങള്‍ എന്നിവയാണ്‌ ഈ സിനിമയില്‍ ആകെക്കൂടി സഹിക്കാവുന്ന സംഗതികള്‍... കൂടാതെ ഒടുവില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ട്വിസ്റ്റ്‌...

ഇനി ഈ സിനിമയെക്കുറിച്ച്‌ അധികം പറഞ്ഞാല്‍ അത്‌ അന്യായമായിപ്പോകും... അത്രയ്ക്ക്‌ കെങ്കേമമായ ഒരു സിനിമ....

'തറ' എന്ന പ്രയോഗം വളരെ താഴ്ന്ന നിലവാരമുള്ളത്‌ എന്ന് സൂചിപ്പിക്കാനായി ഉപയോഗിക്കുന്നതാണല്ലോ... ഇത്‌ കൂടാതെ 'കൂതറ' എന്നൊരു ലോക്കല്‍ പ്രയോഗവും നിലനില്‍ക്കുന്നതായി അറിയുന്നു... അതായത്‌, തറ നിലവാരത്തിലും താഴെപ്പോകുന്ന സംഗതികളെയാണത്രേ 'കൂതറ' എന്ന ഒോമനപ്പേരിട്ട്‌ വിളിക്കുന്നത്‌. അങ്ങനെയാണെങ്കില്‍ ഈ സിനിമയ്ക്ക്‌ കുറച്ചുകൂടി നിലവാരമുണ്ടായിരുന്നെങ്കില്‍ 'കൂതറ' എന്ന് വിളിക്കാമായിരുന്നു. ഇനിയിപ്പോ വേറെ എന്തെങ്കിലും പ്രയോഗം കണ്ട്‌ പിടിക്കേണ്ടിവരും... അത്ര കേമമാണ്‌ ഈ സിനിമ.

അഞ്ച്‌ വയസ്സിനും ഒമ്പത്‌ വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക്‌ ഈ ചിത്രം നന്നേ ബോധിക്കും... കാരണം, ടി.വി. യില്‍ കാണുന്ന കാര്‍ട്ടൂണുകളുടെ നിലവാരമല്ലെങ്കിലും ഇത്രയധികം മണ്ടന്‍ കോപ്രായങ്ങള്‍ വേറെയെങ്ങും കാണാന്‍ സാധിക്കില്ല. ഈ പ്രായത്തിലുള്ള കുട്ടികള്‍ ഇത്‌ ആസ്വദിക്കാനുള്ള കാരണമെന്തെന്നാല്‍ കഥാസന്ദര്‍ഭങ്ങളോ കഥാപാത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിണ്റ്റെ കാരണങ്ങളോ പാവം കുട്ടികള്‍ക്ക്‌ അറിയാന്‍ കഴിയില്ലല്ലോ... സ്ക്രീനില്‍ കാണുന്ന കോപ്രായങ്ങളില്‍ മാത്രം കണ്ണും നട്ട്‌ രസിക്കാം...

ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടില്ലാത്തവര്‍ക്ക്‌ ഈ ചിത്രം മുഴുവന്‍ സമയം ഇരുന്ന് കാണാന്‍ സാധിച്ചാല്‍ അതൊരു വലിയ നേട്ടം തന്നെയായിരിക്കും. കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ അവരെ നോക്കി സന്തോഷിച്ച്‌ തികട്ടിവരുന്ന അലര്‍ജി ഒരു പരിധിവരെ നിയന്ത്രിക്കാനാകും.

മന്ദബുദ്ധികളുടെ സംസ്ഥാനസമ്മേളനമാണ്‌ ഈ ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്‌. സാമാന്യബുദ്ധിയോ ബോധമോ ഉള്ള ഒരൊറ്റ കഥാപാത്രം പോലുമില്ലാത്ത ഒരു സിനിമ ആദ്യമായാണ്‌ കാണേണ്ടിവന്നത്‌. നായികമാരെല്ലാവരും ബുദ്ധിമാന്ദ്യത്തില്‍ പരസ്പരം മത്സരിക്കുന്നവര്‍... സുരാജ്‌ വെഞ്ഞാര്‍മൂടുമായി ബന്ധപ്പെട്ട സീനുകളെല്ലാം കണ്ടുകൊണ്ടിരിക്കണമെങ്കില്‍ സര്‍വ്വനാഡിയും തളരാനുള്ള മരുന്ന് കഴിച്ചിട്ടിരിക്കണം... അല്ലെങ്കില്‍ അറിയാതെ പ്രതികരിച്ചുപോകും...

ചില തമാശസീനുകളുടെ സാമ്പിളുകള്‍...

ജഗതിയും കാര്‍ ഡ്രൈവറും കൂടി ഒരു ചെറുവിമാനത്തില്‍ നിധിയിരിക്കുന്ന സ്ഥലത്തേയ്ക്ക്‌ പോകുന്നു. പോകുന്ന വഴി വിമാനത്തിണ്റ്റെ പൈലറ്റ്‌ ജഗതിയുടെ ഡ്രൈവറെ വളയം ഏല്‍പ്പിച്ച്‌ ബാക്കില്‍ പോയി വെള്ളമടിച്ച്‌ ബോധം പോയികിടക്കുന്നു. ജഗതിയും ഡ്രൈവറും പേടിച്ച്‌ വിറച്ച്‌ വിമാനം പറത്തുകയും ഒടുവില്‍ സേഫ്‌ ആയി നിലത്തിറക്കുകയും ചെയ്യുന്നു... ഇപ്പോള്‍ ഊഹിക്കാമല്ലോ ചിരിച്ച്‌ ചിരിച്ച്‌ വശക്കേടാകുന്ന കോമഡിയായിരിക്കുമെന്ന്...

വേറൊരു സാമ്പിള്‍..
നിധിയിരിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള "അഞ്ച്‌ മഞ്ച്‌ കുഞ്ചന്‍..." എന്നോ മറ്റോ തുടങ്ങുന്ന ഒരു ശ്ളോകം കേട്ട്‌ സുരാജ്‌ വെഞ്ഞാര്‍മൂട്‌ ശേഖരിക്കുന്ന സാധനങ്ങള്‍... അഞ്ച്‌ മഞ്ച്‌ ചോക്ളേറ്റ്‌, കുഞ്ചന്‍ എന്ന നടന്‍... എന്നിങ്ങനെ.... എങ്ങനെയുണ്ട്‌? ചിരിച്ച്‌ ചിരിച്ച്‌ തലപൊട്ടിത്തെറിക്കാത്ത ആരെങ്കിലുമുണ്ടാകുമോ ബാക്കി?

എന്തായാലും ഇത്ര ദയനീയമായ ഒരു ട്രജിക്‌ ആയ കോമഡി ചിത്രം അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഇനിയൊട്ട്‌ ഉണ്ടാകാനും പോകുന്നില്ല...


BY സൂര്യോദയം

സിനിമാ നിരൂപണം

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബാബു ജനാര്‍ദ്ദനന്‍ 2011
നിര്‍മ്മാണം: ഹനീഫ്‌ മുഹമ്മദ്‌

1993 മാര്‍ച്ച 12.... ബോംബെ നഗരത്തിലെ ഒരു തെരുവ്‌... തിരക്കുപിടിച്ച സ്ട്രീറ്റിലൂടെ സ്കൂട്ടറോടിച്ച്‌ വന്ന് ഒരു സ്ഥലത്ത്‌ നിര്‍ത്തി മുന്നോട്ട്‌ നടന്നുപോകുന്ന ചെറുപ്പക്കാരന്‍...

ചെന്നൈ നഗരത്തിലെ ഒരു സിനിമയുടെ പൂജാ ചടങ്ങ്‌... പൂജ ചെയ്യുന്ന പൂജാരി..

കേരളത്തിലെ ഒരു വീട്ടില്‍ നിസ്കരിക്കുന്ന ഒരു സ്ത്രീ..

പെട്ടെന്ന് ബോംബെ നഗരത്തില്‍ ബോംബ്‌ പൊട്ടിത്തെറിക്കുന്നു.. സ്കൂട്ടറിന്നടുത്ത്‌ നിന്നാണ്‌ സ്പോടനം, ഞെട്ടിത്തരിച്ച്‌ നില്‍ക്കുന്ന ചെറുപ്പക്കാരന്‍.. മദ്രാസ്‌ നഗരത്തില്‍ പൂജ ചെയ്തുകൊണ്ടിരിക്കുന്ന ആ പൂജാരി ഞെട്ടി തിരിഞ്ഞ്‌ നോക്കുന്നു.. കേരളത്തിലെ വീട്ടില്‍ നിസ്കരിച്ച്‌ കൊണ്ടിരിന്ന ആ സ്ത്രീ ഞെട്ടി ഭയപ്പാടോടെ പനിപിടിക്കുന്നു..

ബോംബെ നഗരത്തില്‍ ബോംബ്‌ പൊട്ടിയതിന്‌ ആ ചെറുപ്പക്കാരണ്റ്റെ ഞെട്ടല്‍ സ്വാഭാവികം.. മറ്റ്‌ രണ്ട്‌ സ്ഥലങ്ങളിലേയും ഞെട്ടലുകള്‍ അസ്വാഭാവികം.. എന്താണ്‌ എന്ന് ചോദിക്കരുത്‌... അത്‌ ആറാം ഇന്ദ്രിയത്തിണ്റ്റെ ഒരു ചെറിയ വിസ്പോടനാത്മകമായ പ്രതിഭാസമാകാം..

ഇനി കൊല്ലം പത്ത്‌ പതിനാല്‌ മുന്നോട്ട്‌... അന്ന് പൂജാരിയായി കണ്ടയാല്‍ പണ്ട്‌ ബോംബെയില്‍ ബോംബ്‌ പൊട്ടിയപ്പോള്‍ ഞെട്ടിയ പെണ്‍കുട്ടിയുടെ ഭര്‍ത്താവ്‌ (സമീര്‍)... പിന്നെ, പോലീസ്‌ ചോദ്യം ചെയ്യലുകളും മാനസികപീഠനങ്ങളും... മുസ്ളീമായതിണ്റ്റെ പേരിലുള്ള പീഢനങ്ങളെന്നൊക്കെ പറയുന്നുണ്ട്‌... ബോംബ്‌ സ്പോടനത്തിണ്റ്റെ പങ്കിനെക്കുറിച്ചോ ഒക്കെ ചോദിക്കുന്നുണ്ട്‌. ഇടയ്ക്ക്‌ വീണ്ടും കൊല്ലം മുന്നോട്ടൊ പുറകോട്ടോ ഒക്കെയായി കാണിക്കും.. സൂക്ഷിച്ച്‌ ഇരുന്നോളണം... കണ്ണ്‍ ചിമ്മി കൊല്ലം എഴുതിക്കാണിച്ചത്‌ മിസ്സ്‌ ആയാല്‍ സംഗതി കയ്യില്‍ നിന്ന് പോകും... പിന്നെ, എന്താ ഏതാ എന്നൊന്നും ഒരു എത്തും പിടിയും കിട്ടില്ല... (മുന്‍ സീറ്റിലിരിക്കുന്ന കുറച്ചു പയ്യന്‍മാര്‍ പരസ്പരം ചോദിക്കുന്ന കണ്ടു.. ഒരു പ്രാവശ്യമല്ല, ഇടയ്ക്കിടെ). ഞാനും എണ്റ്റെ സുഹൃത്തും പരസ്പരവും ഈ ചോദ്യം ചോദിച്ചു... ഇടയ്ക്ക്‌ ലിങ്ക്‌ വിട്ടുപോയപൊലെ തോന്നും... തിരിച്ച്‌ കിട്ടിയെന്നും തോന്നും... അങ്ങനെ അംനീഷ്യ ബാധിച്ചപോലുള്ള ഒരു പ്രതീതി... നമ്മുടെ പ്രശ്നമാകും... പോട്ടെ...

അതിന്നിടയില്‍ ഏതോ കൊല്ലവര്‍ഷത്തില്‍ കോയമ്പത്തൂര്‍ സ്പോടനത്തെക്കുറിച്ചും പറയുന്നുണ്ട്‌... ഒമ്പത്‌ വര്‍ഷം ചോദ്യം ചെയ്യലും വിചാരണയുമായി ജയിലില്‍ കിടന്നവരെ വെറുതെ വിടുന്നു... അതില്‍ ഒരാള്‍ അന്നത്തെ പൂജാരിയും ഇന്നത്തെ മുസ്ളീമുമായ ആള്‍ (നമ്മുടെ മമ്മൂട്ടി തന്നെ).

അങ്ങനെ കൊല്ലം അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതിന്നിടയ്ക്ക്‌ ഒരു സംഗതി പിടികിട്ടും. ആ മുസ്ളീം കുടുംബത്തിലെ പയ്യന്‍ (ഷാജഹാന്‍) ബോബെയില്‍ ജോലികിട്ടി പോകുകയും പോകുന്ന വഴിയില്‍ ട്രെയിനില്‍ കൂടെ യാത്ര ചെയ്തിരുന്ന ഒരു യുവദമ്പതികളുടെ ബാഗില്‍ സ്പോടകവസ്തുക്കള്‍ പോലീസ്‌ കണ്ടെത്തുകയും ചെയ്തു. പക്ഷേ, ആ ദമ്പതികള്‍ രക്ഷപ്പെട്ടു. ഈ പയ്യന്‍ സാക്ഷി പറഞ്ഞു. ബോംബെയില്‍ ഈ പയ്യന്‍ ജോലി ചെയ്യുന്ന കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ആ ദമ്പതികളിലെ പെണ്‍കുട്ടിയെ കാണുന്നു. പുറത്ത്‌ സ്ട്രീറ്റില്‍ പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന ആളെ കാണുന്നു. ഈ പയ്യന്‍ വീട്ടിലേയ്ക്ക്‌ പോകുമ്പോള്‍ പഴ്സ്‌ കാണാതാകുന്നു, ഫോണ്‍ വരുന്നു, പഴ്സ്‌ കിട്ടിയ ആള്‍ വിളിച്ച്‌ വരേണ്ട വഴി പറഞ്ഞുകൊടുക്കുന്നു, ചെന്നെത്തുന്നത്‌ ജിഹാദിനുവേണ്ടിപ്രേരിപ്പിക്കുന്ന പഠനക്ളാസ്സിലേയ്ക്കും...

ഈ പയ്യന്‍ പിന്നീട്‌ ഒഴിഞ്ഞ്‌ മാറാന്‍ ശ്രമിച്ച്‌ നാട്ടിലെത്തുന്നു, ജിഹാദികള്‍ പിന്‍ തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നു, നാട്ടില്‍ നിന്ന് തിരിച്ച്‌ ബോംബെയില്‍ പോകാതെ ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തിലെത്തി അവിടെ നെയ്ത്ത്‌ ജോലിചെയ്ത്‌ ജീവിക്കുന്നു. ഈ സ്ഥലത്തെ അമ്പലത്തില്‍ പൂജാരിയായി മമ്മൂട്ടി എത്തുന്നു. പിന്നീട്‌ പട്ടാളവുമായി ഏറ്റുമുട്ടലില്‍ ഷാജഹാന്‍ കൊല്ലപ്പെടുന്നു...

ഇനി കൂടുതലായി പറഞ്ഞ്‌ കഥയുടെ സസ്പെന്‍സ്‌ കളയുന്നില്ല. ഈ സിനിമയുടെ കഥ ഒരു ദീര്‍ഘമായ കാലയളവില്‍ പടര്‍ന്ന് പന്തലിച്ച്‌ കിടക്കുന്നതിനാലും ഈ കാലഘട്ടങ്ങളിലെ സംഭവങ്ങളെല്ലം തലയും വാലുമില്ലാതെ പറയുന്നതിനാലും ശ്രദ്ധയില്ലാത്തവര്‍ വെറുതേ തിയ്യറ്ററില്‍ പോയി മെനക്കെടരുത്‌. ഇനി ശ്രദ്ധയുള്ളവര്‍ പോയാല്‍ കുറേ സംശയങ്ങള്‍ മനസ്സില്‍ തോന്നും... ഉത്തരം ചിലതിനൊക്കെ നിര്‍ബദ്ധിച്ചാല്‍ കിട്ടും, പക്ഷേ, പലതിനും കിട്ടാന്‍ ബുദ്ധിമുട്ടും... ജിഹാദികള്‍ ഷാജഹാനെ എന്തിനിങ്ങനെ പിന്‍ തുടര്‍ന്ന് വേട്ടയാടി? സ്വാമിയ്ക്ക്‌ സമീറാകാതെ വേറെ മാര്‍ഗ്ഗമില്ലാതായതെന്ത്‌? തുടങ്ങിയ ചോദ്യങ്ങള്‍ ഇതില്‍ പെടും.

നിരപരാധികളെ പോലീസ്‌ ചോദ്യം ചെയ്യുന്നതും മാനസികമായി പീഡിപ്പിക്കുന്നതുമായ രംഗങ്ങള്‍ പൊതുവേ ഒരു ഭീതിജനിപ്പിക്കുന്ന അനുഭവമായി. അതുപോലെ ചിത്രീകരണത്തിലെ സ്ഥലങ്ങളുടേയും സംഭവങ്ങളുടേയും സ്വാഭാവികതയും ശ്രദ്ദേയമായി. ഗാനങ്ങള്‍ മികച്ചുനിന്നു. ഷാജഹാനെ അവതരിപ്പിച്ച ഉണ്ണി മുകുന്ദന്‍ പ്രതീക്ഷയ്ക്ക്‌ വകനല്‍കുന്ന അഭിനയം കാഴ്ച വച്ചു. ഷാജഹാണ്റ്റെ ബാപ്പയായി സാദിക്ക്‌ മികച്ച പ്രകടനം നടത്തിയപ്പോള്‍ മമ്മൂട്ടിയും തണ്റ്റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തു.

പക്ഷേ, ബോറടികൊണ്ടും ആവര്‍ത്തനമായ സീനുകള്‍ കൊണ്ടും ഈ ചിത്രം സമ്പുഷ്ടമാണ്‌. പകുതി ഷൂട്ടിംഗ്‌ കൊണ്ട്‌ ഒരു മുഴുവന്‍ സിനിമ എടുക്കാനായിരിക്കുന്നു എന്നത്‌ ഒരു ഗുണമണ്‌. കാരണം, കണ്ട രംഗങ്ങള്‍ തന്നെ പലപ്രാവശ്യം വീണ്ടും കാണിക്കും. ആളുകള്‍ക്ക്‌ ഒരു ചുക്കും മനസ്സിലാവില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാവണം അത്‌.. പക്ഷേ, എന്നിട്ടും ഫലം സ്വാഹ...

അങ്ങനെ മനസ്സിലാവായ്മയുടേയും വിഭ്രന്തിയുടേയും ഇടയില്‍ ഒരു നൂല്‍പ്പാലത്തിലൂടെ മനസ്സ്‌ സഞ്ചരിച്ച്‌ ഒന്ന് സ്റ്റെഡിയാക്കികൊണ്ടുപോയി നോര്‍മലായ മാനസികാവസ്ഥയില്‍ എത്തിനിന്നിട്ട്‌ ബാക്കി സിനിമകാണാം എന്ന സ്ഥിതിയാകുമ്പോള്‍ ആരോടും പറയാതെ സിനിമ പെട്ടെന്ന് സ്റ്റില്‍ ആകും... എന്തോ ടെക്നിക്കല്‍ ഫോള്‍ട്ട്‌ ആണെന്ന് വിചാരിച്ച്‌ ആളുകള്‍ ഇരിക്കുമ്പോള്‍ എഴുതിക്കാണിക്കും... സിനിമ മുഴുവനാകുന്നതിനുമുന്‍പ്‌ മാനസികവിഭ്രാന്തി ബാധിച്ച്‌ ഇറങ്ങിപ്പോകാത്തവര്‍ ബാക്കിയുണ്ടെങ്കില്‍ അവര്‍ക്ക്‌ എഴുന്നേറ്റ്‌ പോകാന്‍ അവസരം കൈ വന്നിരിക്കുന്നു എന്നര്‍ത്ഥം. പക്ഷേ, ഇവിടെ ബാക്കിയുള്ളവര്‍ നിരാശരാകും... കാര്യങ്ങള്‍ ഒരു വഴിയ്ക്കാക്കി മനസ്സിണ്റ്റെ താളം വീണ്ടെടുത്ത്‌ സിനിമ ബാക്കി കാണാം എന്നുവിചാരിച്ച്‌ ഇരിക്കുമ്പോള്‍ സിനിമ തീര്‍ന്നുപോയാല്‍ സഹിക്കുമോ? പക്ഷേ, ഉര്‍വ്വശീശാപം ഉപകാരം എന്ന മട്ടില്‍ ആളുകള്‍ ഇറങ്ങി വേഗം സ്ഥം വിടും.



BY   സൂര്യോദയം

Friday, July 1, 2011

ദിലീപിന് നായിക ബ്രിട്ടനില്‍ നിന്ന്

ഈ ലാല്‍ ജോസിനു ഇന്ത്യന്‍ നടിമാരുടെ അഭിനയത്തില്‍ അത്ര വിശ്വാസം പോര എന്ന് തോന്നുന്നു.  കുറച്ചു മുന്‍പ് അറബിക്കഥയെന്ന ചിത്രത്തില്‍ ചൈനക്കാരിയായ ചാങ് ഷുമിനെ കൊണ്ട് വന്നു വിസ്മയിപ്പിച്ച ആളാണ് ലാല്‍ ജോസ്. അതുകൊണ്ട് തന്നെ അദേഹത്തിന്റെ പുതിയ ചിത്രത്തില്‍ ഒരു ബ്രിടിശുകാരി പെണ്ണ് നായികയാവുന്നു എന്ന് കേട്ടാല്‍ ആരും അതിശയിക്കില്ല. ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സ്പാനിഷ് മസാല' ക്ക് വേണ്ടിയാണു  ബ്രിട്ടീഷ് മോഡലും നടിയുമായ എമി ജാക്‌സനെ  ലാല്‍ ജോസ് മലയാളത്തിലേയ്ക്ക് കൊണ്ടുവരുന്നത്.

പൂര്‍ണമായും സ്പെയിനില്‍ വെച്ചായിരിക്കും ചിത്രീകരണം എന്ന് സൂചന. പിന്നെ എമി ഇന്ത്യന്‍ സിനിമക്ക് പുതുമുഖം ഒന്നുമല്ല കേട്ടോ, മദ്രാസിപ്പട്ടണം എന്ന തമിഴ് ചിത്രത്തില്‍ ആര്യയുടെ നായികയായി ഈ താരം അഭിനയിച്ചിട്ടുണ്ട്. ലാല്‍ ജോസിന്റെ ക്ഷണം കിട്ടിയപ്പോള്‍ എമി ഒന്നും നോക്കാതെ സമ്മതം മൂളുകയായിരുന്നുവത്രേ( അതിനു ഈ കുട്ടിക്ക് ലാല്‍ ജോസിനെ അറിയാമായിരുന്നോ ആവൊ? ). 

ഒരു മലയാളി യുവാവും സ്പാനിഷ് യുവതിയുമായുണ്ടാകുന്ന പ്രണയബന്ധമാണ് സ്പാനിഷ് മസാലയുടെ പ്രമേയം. ഒട്ടേറെ സ്പാനിഷ് സുന്ദരിമാരുടെ ഫോട്ടോ സെഷന്‍ നടത്തിയെങ്കിലും ഒടുവില്‍, നായികയായി ബ്രിട്ടീഷ് മോഡല്‍ കൂടിയായ എമി ജാക്‌സണ്‍ മതി എന്ന് ലാല്‍ ജോസ് തീരുമാനിക്കുകയായിരുന്നു.
പിന്നെ എമി ഈ മലയാള സിനിമയില്‍ മാത്രമല്ല ഗൗതം മേനോന്‍ സൂര്യ എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തില്‍ എമിയാണ് നായിക. കൂടാതെ വിണ്ണൈത്താണ്ടി വരുവായാ എന്ന ഹിറ്റ് ചിത്രത്തിന്റെ ഹിന്ദി പതിപ്പായ പ്രേംകഥയിലും എമി അഭിനയിക്കുന്നുണ്ട്.

ബെന്നി പി നായരമ്പലമാണ് സ്പാനിഷ് മസാലയ്ക്ക് തിരക്കഥയെഴുതുന്നത്. നൗഷാദ് നിര്‍മ്മിക്കുന്ന സ്പാനിഷ് മസാലയില്‍ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജൂലൈ പകുതിയോടെ ചിത്രീകരണം ആരംഭിക്കും.


 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews