New Site

Tuesday, May 31, 2011

രതിയുടെ ഉന്മാദവുമായി രതിനിര്‍വേദം വരുന്നു

കൗമാര മനസ്സുകളില്‍ രതിയുടെ ഉന്മാദം സൃഷ്ടിയ്ക്കാന്‍ രതിനിര്‍വേദം വീണ്ടുമെത്തുന്നു. എഴുപത്തിയെട്ടുകളുടെ തുടക്കത്തില്‍ യൗവനത്തിന്റെ തീക്ഷ്ണമായ രതിദാഹം അഭ്രപാളികളിലെത്തിച്ച ഭരതന്റെ രതിനിര്‍വേദം പുനര്‍ജനിയ്ക്കുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലാണ്.

മനുഷ്യമനസ്സുകളുടെ നിഗൂഢതകള്‍ വെളിപ്പെടുത്തുന്ന ഒട്ടേറെ കലാസൃഷ്ടികള്‍ രചിച്ച പാമ്പ് എന്ന നോവലാണ് ഭരതന്‍ വെള്ളിത്തിരയിലേക്ക് സന്നിവേശിപ്പിച്ചത്. പത്മരാജന്റെ മനസ്സില്‍ ഉറവെടുത്ത കഥാസൃഷ്ടിയെ അതിന്റെ പൂര്‍ണതയോടെ ഭരതന്‍ അഭ്രപാളിയിലേക്ക് പകര്‍ത്തിയപ്പോള്‍ മലയാള സിനിമ എക്കാലത്തും ചര്‍ച്ച ചെയ്യപ്പെടുന്ന കലാസൃഷ്ടിയാണ് ജനിച്ചത്. അന്നുമിന്നും വാര്‍ത്താമാധ്യമങ്ങള്‍ ഈ സിനിമയെപ്പറ്റി ചര്‍ച്ച ചെയ്യുന്നത് സിനിമയുടെ കാലികപ്രാധാന്യത്തെയാണ് വെളിപ്പെടുത്തുന്നത്.

കൗമാരക്കാരനായ പപ്പുവിന് അയല്‍വീട്ടിലെ രതിചേച്ചിയോട് തോന്നിയ പ്രണയം വികാരങ്ങളുടെ അതിര്‍ത്തികള്‍ ഭേദിയ്ക്കുമ്പോള്‍ അരുതാത്തത് പലതുംസംഭവിയ്ക്കുന്നു. പുതുതലമുറയ്ക്ക് ഇന്ന് അപ്രാപ്യമായ സിനിമ കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടു കൊണ്ടാണ് ടികെ രാജീവ് പുനസൃഷ്ടിയ്ക്കുന്നത്.

ഏതൊരു കൗമാരക്കാരന്റെയും ഉള്ളില്‍ തീപടര്‍ത്തുന്ന രതിചേച്ചിയെ ഉജ്ജ്വലമാക്കാന്‍ ജയഭാരതിയ്ക്ക് കഴിഞ്ഞിരുന്നു. പതിനാറുകാരന്‍ പപ്പുവായി അഭിനയിച്ച കൃഷ്ണചന്ദ്രനും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. രതിനിര്‍വേദത്തിന്റെ രണ്ടാമൂഴത്തില്‍ രതിചേച്ചിയായി ശ്വേതാ മേനോനെത്തുമ്പോള്‍ പപ്പുവാകുന്നത് ശ്രീജിത്ത് വിജയ് ആണ്. ജൂണ്‍ മൂന്നിന് റിലീസ് ചെയ്യുന്ന രതിനിര്‍വേദം ഡിടിഎസിലും സിനിമാസ്‌ക്കോപ്പിലുമാണ് പുനര്‍ജ്ജനിയ്ക്കുന്നത്.

ശ്വേതയുടെ ഗ്ലാമര്‍ രംഗങ്ങള്‍ സിനിമയുടെ ഹൈലൈറ്റ് ആവുമെന്നും പ്രതീക്ഷിയ്ക്കപ്പെടുന്നു. രതിനിര്‍വേദത്തിന്റെ സ്റ്റില്ലുകള്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. രതിനിര്‍വേദം വിജയചരിത്രം ആവര്‍ത്തിയ്ക്കുമെന്ന് തന്നെ നമുക്കും പ്രതീക്ഷിയ്ക്കാം.
ബോളിവുഡ് താരം വിദ്യാബാലന്‍ തെന്നിന്ത്യന്‍ മാദകതാരം സില്‍ക്ക് സ്മിതയുടെ വേഷത്തിലെത്തുന്ന ഡേര്‍ട്ടി പിക്‌ചേഴ്‌സിന് ആദ്യക്ലാപ്പ്. തെന്നിന്ത്യന്‍ സിനിമാ ജീവിതത്തിന്റെ ഗ്ലാമറും അതിന്റെ പിന്നാമ്പുറവും പ്രമേയമാകുന്ന ചിത്രത്തില്‍ വിദ്യയുടെ ഗ്ലാമര്‍ പരിവേഷമാവും ഹൈലൈറ്റാവുക.

അവയവക്കൊഴുപ്പുകൂട്ടാന്‍ ചില സൗന്ദര്യപരീക്ഷണങ്ങള്‍ക്കും വിദ്യ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കുലീന വേഷങ്ങള്‍ മാതം ചെയ്യുന്ന താരമെന്ന ഇമേജ് തൂത്തെറിയാനാണ് വിദ്യയുടെ നീക്കമത്രേ.

വിദ്യ ഏറെ സെക്‌സിയായി എത്തുന്നതു കൊണ്ടുതന്നെ ചിത്രത്തിലെ ഒരു രംഗവും പുറത്തുപോകരുതെന്ന ഉറച്ച തീരുമാനത്തിലാണ് നിര്‍മ്മാതാവ് ഏക്തകപൂറും സംവിധായകന്‍ സംവിധായകന്‍ മിലന്‍ ലുതാരിയും. ഹൈദരാബാദിലെയും മുംബൈയിലെയും സെറ്റില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

ഡേര്‍ട്ടി പിക്‌ചേഴ്‌സിന്റെ സെറ്റിലെത്തുന്ന എല്ലാവരും തന്നെ മൊബൈല്‍ ഫോണുകള്‍ പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ ഏല്‍പ്പിയ്ക്കണമെന്നാണ് സംവിധായകന്‍ നിര്‍ദ്ദേശം. നസറുദീന്‍ഷാ, ഇമ്രാന്‍ ഹാഷ്മി, തുഷാര്‍ കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ വിദ്യയ്‌ക്കൊപ്പം അണിനിരക്കുന്നത്.

Tuesday, May 24, 2011


Mammootty and Salim

പ്രാഞ്ചിയേട്ടനെ അവതരിപ്പിച്ച മമ്മൂട്ടിയാണോ ആദാമിന്റെ മകന്‍ അബുവിനെ അവതരിപ്പിച്ച സലീം കുമാറാണോ മുന്നില്‍ നില്‍ക്കുന്നത്. ഇത്തവണത്തെ
സംസ്ഥാന അവാര്‍ഡ് വിവാദം ഇതാണ്.

പ്രാഞ്ചിയേട്ടന്റെ സംവിധായകന്‍ രഞ്ജിത്താണ് ഇക്കാര്യത്തില്‍ ആദ്യവെടി പൊട്ടിച്ചത്. ഏത് അളവുകോല്‍ വെച്ചു നോക്കിയാലും മമ്മൂട്ടി തന്നെയാണ് മുന്നിലെന്ന് രഞ്ജിത്ത് പറയുന്നു. ജൂറി കമ്മിറ്റി മാത്രം കണ്ട അബുവിന്റെ അഭിനയം രഞ്ജിത്ത് എങ്ങനെ വിലയിരുത്തിയെന്ന സംശയം അപ്പോഴും ബാക്കിയാവുകയാണ്.

എന്തായാലും രഞ്ജിത്തിന് ചുട്ടമറുപടി തന്നെ സലീം കുമാര്‍ നല്‍കി. ജൂറിയില്‍ വിശ്വാസമില്ലായിരുന്നെങ്കില്‍ രഞ്ജിത്ത് സിനിമ പിന്‍വലിയ്ക്കണമായിരുന്നുവെന്നും എപ്പോഴും അവാര്‍ഡ് കിട്ടണമെന്ന് വാശിപാടില്ലെന്നുമായിരുന്നു സലീമിന്റെ കമന്റ്. മികച്ച നടനെക്കുറിച്ചുള്ള മുന്‍വിധികളാണ് ഇതിലൂടെ ഇല്ലാതായത്. മിമിക്രിക്കാര്‍ കോപ്രായക്കാരല്ലെന്ന് ഇതിലൂടെ തെളിഞ്ഞിരിയ്ക്കുന്നു. ഒരുപടി കടന്ന് ജൂറി അംഗം ജെപി ദത്ത എടുക്കുന്നത് പോലൊരു ഷോട്ട് എടുക്കാന്‍ രഞ്ജിത്തിന് കഴിയുമോയെന്ന് വരെ സലീം വെല്ലുവിളിച്ചു.

അവാര്‍ഡ് കിട്ടാത്തതും കിട്ടിയതുമൊന്നുമല്ല ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്നും ചലച്ചിത്രരംഗത്ത് സംസാരമുണ്ട്. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം കോമഡി കോമ്പിനേഷന്‍ ചെയ്യുന്ന താരങ്ങള്‍ തമ്മില്‍ ഒരു വേര്‍തിരിവുണ്ടായിട്ടുണ്ടത്രേ. കോമ്പിനേഷന്‍ ശരിയാവാത്ത താരങ്ങള്‍ ഇപ്പോള്‍ ഇരുചേരികളിലായി നില്‍ക്കുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം മിക്ക സിനിമകളിലും ക്ലിക്കായ താരത്തിന്റെ വരവോടെ കോമഡിരംഗത്ത് ചിലരുടെ ഡിമാന്റ് ഇടിഞ്ഞിരുന്നു. ഇതോടെ ചിലര്‍ ലാല്‍ ക്യാമ്പിലേക്ക് നീങ്ങി. താരങ്ങള്‍ ആരൊക്കെയാണെന്ന് ആര്‍ക്കും ഊഹിയ്ക്കാവുന്നതേയുള്ളൂ. ഇപ്പോഴത്തെ വിവാദത്തിന്റെ ചൂട് കൂട്ടാന്‍ ഇതും കാരണമായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

എന്തായാലും ആദാമിന്റെ മകന്‍ അബു വിതരണത്തിനെടുക്കാന്‍ മമ്മൂട്ടിയുടെ പ്ലേഹൗസ് ശ്രമിയ്ക്കുന്നത് ശുഭകരമായൊരു വാര്‍ത്ത തന്നെയാണ്. വിവാദം അലിയിച്ചുകളയാന്‍ ഒരുപക്ഷേ ഇതിന് കഴിഞ്ഞേക്കും.

ആകാശദൂതിന്റെ രണ്ടാം ഭാഗം സൂര്യയില്‍

ആകാശദൂത് എന്ന ചിത്രം എക്കാലത്തും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ് അനാഥത്വമെന്ന അനിശ്ചിതത്വത്തിലേയ്ക്ക് Akashadoothuഎടുത്തെറിയപ്പെടുന്ന നാലു കുട്ടികള്‍ ഓരോ തവണ ചിത്രം കാണുമ്പോഴും പ്രേക്ഷകരുടെ നെഞ്ചിലെ വിങ്ങലായി മാറും.

മുരളിയും മാധവിയും ബാലതാരങ്ങളുമെല്ലാം ഓരേപോലെ കാഴ്ചവെച്ച മികച്ച പ്രകടനത്തിലൂടെ വന്‍വിജയമായി മാറിയ ആകാശദൂതിന് രണ്ടാം ഭാഗം വരുന്നു. അത് ചലച്ചിത്രരൂപത്തിലല്ലെന്നുമാത്രം. ടിവി സീരിയലായിട്ടാണ് രണ്ടാംഭാഗം വരുന്നത്. അമ്മയും അച്ഛനും മരിച്ച പലകുടുംബങ്ങളിലേയ്ക്കായി ദത്തെടുക്കപ്പെട്ട ആ കുട്ടികള്‍ക്ക് എന്തു സംഭവിച്ചിട്ടുണ്ടാകുമെന്ന്്ുള്ളതിനുള്ള ഉത്തരമായിരിക്കും സീരിയല്‍.

1993ല്‍ പുറത്തിറങ്ങിയ ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ സിബി മലയിലായിരുന്നു ആകാശദൂത് ഒരുക്കിയത്. ഇപ്പോള്‍ സന്തോഷ് എച്ചിക്കാനമാണ് ഇതിന്റെ രണ്ടാം ഭാഗത്തിന് സീരിയല്‍ ആവിഷ്‌കാരം നല്‍കുന്നത്. കുട്ടിക്കാലത്തെ ഓര്‍മകളൊന്നും ഇല്ലാതെ, ദത്തെടുക്കപ്പെട്ട വീട്ടില്‍ കഴിയുന്ന മോനുവെന്ന ഏറ്റവും ഇള കുട്ടിയുടെ ജീവിതത്തില്‍ നിന്നാണ് കഥ തുടങ്ങുന്നത്.

മൂത്തകുട്ടിയായ മീനുവായി ചിപ്പിയാണ് അഭിനയിക്കുന്നത്. പ്രേംപ്രകാശ്, ആദിത്യന്‍, യതികുമാര്‍, മനോജ്പിള്ള, രഞ്ജിനി കൃഷ്ണ, കാര്‍ത്തിക, മങ്കാ മഹേഷ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സൂര്യ ടി.വി.യിലൂടെയാണ് ആകാശദൂതിന്റെ രണ്ടാം ഭാഗം പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്.

ആകാശദൂത് കണ്ട് കണ്ണീരണിഞ്ഞ പ്രേക്ഷകരെ ഒരു തരത്തിലും നിരാശപ്പെടുത്താത്ത തരത്തിലുള്ള കഥയാണ് സന്തോഷ് എച്ചിക്കാനം സീരിയലിന് വേണ്ടി രചിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. രജപുത്ര വിഷ്വല്‍ മീഡിയായുടെ ബാ



നറില്‍ ആദിത്യന്‍ സംവിധാനം ചെയ്യുന്ന സീരിയല്‍ നിര്‍മ്മിക്കുന്നത് എം രഞ്ചിത്താണ്.

സാധാരണ സീരിയലുകള്‍പോലെതന്നെ കണ്ണീരിന് ഏറെ പ്രാധാന്യമുള്ള വിഷയമായതിനാല്‍ വലിച്ചുനീട്ടല്‍ എന്ന സാഹസത്തിലൂടെ ആകാശദൂതിന്റെ രണ്ടാംഭാഗം എത്രകാലം നീണ്ടുപോകുമെന്ന് കണ്ടറിയാം. ഒടുക്കം മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒരു നല്ല ചിത്രത്തെ നശിപ്പിച്ചുവെന്ന് പഴികേള്‍ക്കുന്നതുവരെ കഥവലിച്ചുനീട്ടാതെ മടുപ്പിക്കാതെ നിര്‍ത്തിയാല്‍ നല്ല സീരിയലുകളുടെ ഗണത്തില്‍പ്പെടുത്താന്‍ കഴിയുന്നതാകും ഈ സീരിയല്‍.

Saturday, May 21, 2011

പോക്കറ്റടിയുമായി മമ്മൂട്ടി

കള്ളനും തട്ടിപ്പുകാരനും ഗുണ്ടയുമായൊക്കെ കരിയറില്‍ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച മമ്മൂട്ടി ഇനി പോക്കറ്റടിക്കാരനാവുന്നു. യുവപ്രേക്ഷകരാണ് തന്റെ പ്രധാന കരുത്തെന്ന് അറിയുന്ന താരം അത്തരം കഥാപാത്രങ്ങളെയാണ് എപ്പോഴും തേടുന്നത്. അങ്ങനെയൊരു അന്വേഷണമാണ് യുവസംവിധായകനായ വിനോദ് വിജയന്റെ ചിത്രമായ പിക്‌പോക്കറ്റില്‍ മമ്മൂട്ടിയെ ചെന്നെത്തിച്ചിരിയ്ക്കുന്തന്.

പോക്കറ്റടിക്കാരനായ ഹരിനാരായണന്‍ എന്ന കഥാപാത്രത്തെയാണ് പിക്‌പോക്കറ്റില്‍ മമ്മൂട്ടി അവതരിപ്പിയ്ക്കുന്നത്. സാദാ പോക്കറ്റടിക്കാരനല്ല കക്ഷി. ആരോടും യാതൊരു ഉത്തരവാദിത്വവും കടപ്പാടുമൊന്നുമില്ലാതെ തന്നിഷ്ടത്തില്‍ ജീവിയ്ക്കുന്ന ഹരിയ്ക്ക് പോക്കറ്റടിയ്ക്കുന്ന കാര്യത്തില്‍ ഇദ്ദേഹത്തിന് ചില നിര്‍ബന്ധങ്ങളൊക്കെയുണ്ട്.

സാധാരണക്കാരുടെ പഴസ് അടിച്ചുമാറ്റുന്നതിനെക്കാളും താത്പര്യം വിഐപികളുടെ പോക്കറ്റാണ് ഹരിയുടെ വീക്കനെസ്സ്. അവര്‍ ഒത്തുകൂടുന്ന ഇടങ്ങളാണ് വിരഹരംഗം. അടിപൊളി വേഷവും മാന്യത തോന്നിപ്പിയ്ക്കുന്ന പെരുമാറ്റവുമാണ് ഈ കള്ളന്റെ പ്ലസ്‌പോയിന്റ്. മാന്യന്റെ മുഖം മൂടിയുള്ളതിനാല്‍
എപ്പോഴെങ്കിലും പെട്ടാല്‍ തന്നെ തലയൂരിപ്പോവാനും എളുപ്പമാണ്.

ലോകത്തെവിടെ സാമ്പത്തികമാന്ദ്യമുണ്ടായാലും അതൊന്നും ഹരിയെ ബാധിയ്ക്കില്ല. എടിഎം കാര്‍്ഡ് പോലുമില്ലാതെ എല്ലായിടത്തം പണമെടുക്കാന്‍ സൗകര്യമുള്ളപ്പോള്‍ ഭയക്കേണ്ട കാര്യമൊന്നുമില്ലല്ലോ.

പോക്കറ്റടിച്ച പഴ്‌സിലെ പണം മാത്രമേ ഹരി എടുക്കുകയുള്ളൂ. പഴ്‌സ് ഇഷ്ടപ്പെട്ടാല്‍ അതും സ്വന്തമാക്കും. എന്നാല്‍ അതിനുള്ളിലെ സാധനങ്ങളെല്ലാം ഒരു ഉപദേശത്തോടെ ഉടമസ്ഥര്‍ക്ക് കൊറിയര്‍ ചെയ്യാനും ഇയാള്‍ മറക്കാറില്ല.

നഗരത്തിലെ പ്രധാന പോക്കറ്റടിക്കാരനായി വിലസുന്നതിനിടെ ഇയാള്‍ക്കൊരു പഴ്‌സ് ലഭിയ്ക്കുന്നു. ഇത് ഹരിനാരായണന്റെ ജീവിതത്തില്‍ ഒരു ടേണിങ് പോയിന്റാവുകയാണ്. ഓര്‍മ്മകളുടെ പിന്നാമ്പുറങ്ങളിലേക്കും ഇതയാളെ കൂട്ടിക്കൊണ്ടു പോകുന്നു.

വിജയം അവകാശപ്പെടാനാവാത്ത ക്വട്ടേഷന്‍, റെഡ്‌സല്യൂട്ട് എന്നീ സിനിമകളുടെ ചരിത്രമുള്ള വിനോദിന് മമ്മൂട്ടി ഡേറ്റ് കൊടുത്തത് പലരെയും അദ്ഭുതപ്പെടുത്തേക്കാം. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ സൂക്ഷിച്ച് ചുവടുവെയ്ക്കുന്ന മമ്മൂട്ടി ഒന്നും കാണാതെയാവില്ല പോക്കറ്റടിയ്ക്കാന്‍ ഒരുങ്ങുന്നത്. അതുറപ്പാണ്.

മമ്മൂട്ടി സിനിമകളിലെ പതിവ് കോമഡി സാന്നിധ്യങ്ങളായ സുരാജ് വെഞ്ഞാറമ്മൂട് , സലീം കുമാര്‍, എന്നിവര്‍ക്ക് പുറമെ ബിജു മേനോന്‍, നെടുമുടി വേണു, വിനായകന്‍ എന്നിവരും പിക്‌പോക്കറ്റില്‍ അഭിനയിക്കുന്നു. കലാഭവന്‍ മണിയുടെ വ്യത്യസ്തമായൊരു മുഖവും സിനിമയില്‍ പ്രേക്ഷകരെ കാത്തിരിയ്ക്കുന്നുണ്ട്. ഇച്ച് സബീര്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്നത് ബിഗ് ബി ഫെയിം സമീര്‍ താഹിറാണ്. കെഎന്‍എം ഫിലിംസും അഖില്‍ സിനിമാസും ചേര്‍ന്ന് നിര്‍മിയ്ക്കുന്ന പിക്‌പോക്കറ്റ് എറണാകുളം, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരിയ്ക്കുന്നത്.

മീരാ ജാസ്മിന്‍ അഭിനയം നിര്‍ത്തുന്നു?


Meera Jasmineകുറഞ്ഞൊരു കാലം കൊണ്ടു തന്നെ തെന്നിന്ത്യന്‍ സിനിമാലോകം കീഴടക്കിയ നടി മീരാ ജാസ്മിന്‍ അഭിനയ ജീവിതത്തിന് വിരാമമിടുന്നു. അഭിനയത്തിനോട് വിടപറയുന്ന കാര്യം സൂചിപ്പിച്ചത് മീര തന്നെയാണ്.

മലയാളമുള്‍പ്പെടെ എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച മീര അടുത്തിടെ താരസംഘടനയായ അമ്മ സംഘടിപ്പിച്ച സ്റ്റേജ് ഷോയുമായി സഹകരിച്ചിരുന്നില്ല. ഇതുമായി അമ്മ മീരയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയിലാണ് സിനിമ വിടുന്ന കാര്യം നടി സൂചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ തമിഴിലും മലയാളത്തിലുമായി മീരയുടേതായി ഇറങ്ങിയ എല്ലാ ചിത്രങ്ങളും വമ്പന്‍ പരാജയം നേരിട്ടിരുന്നു. മിന്നാമിന്നിക്കൂട്ടം, കല്‍ക്കട്ട ന്യൂസ്, പാട്ടിന്റെ പാലാഴി, ഒരേ കടല്‍ ഏറ്റവുമൊടുവില്‍ മൊഹബത്തും വന്‍ പരാജയമായി. ഇതില്‍ ഒരേ കടല്‍ മാത്രമാണ് മീരയ്ക്ക് അല്‍പമെങ്കിലും ആശ്വാസമായത്. ചിത്രത്തിലെ അഭിനയം ദേശീയപുരസ്‌കാര ജേത്രിയ്ക്ക് നിരൂപകപ്രശംസ നേടിക്കൊടുത്തിരുന്നു.

മീരയ്ക്ക് ലഭിയ്ക്കുന്ന പ്രതിഫലമായ 35 ലക്ഷം രൂപ പോലും സിനിമകളില്‍ പലതിനും കളക്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. തമിഴിലും സ്ഥിതി വ്യത്യസ്തമല്ല. പടങ്ങള്‍ എട്ടുനിലയില്‍ പൊട്ടിയതോടെ മീരയെ സിനിമയില്‍ നായികയാക്കാനും നിര്‍മാതാക്കളും സംവിധായകരും മടിയ്ക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിനിമയോട് വിടപറയാന്‍ താരം ആലോചിയ്ക്കുന്നത്.

മാന്‍ഡലിന്‍ വിദഗ്ധന്‍ രാജേഷിനെ വിവാഹം ചെയ്ത കുടുംബിനിയായി ഒതുങ്ങിക്കൂടാനാണ് മീരയുടെ താത്പര്യമെന്നും സൂചനകളുണ്ട്.

ഹീറോയിനില്‍ ഐശ്വര്യ നഗ്നയാവും?


Aishwarya Raiബോളിവുഡിലെ പലതാരങ്ങളും സിനിമകളില്‍ പാതിയായും മുഴുവനായുമെല്ലാം നഗ്നത കാണിച്ച് വാര്‍ത്തകളില്‍ ഇടം നേടിക്കൊണ്ടിരിക്കുകയാണ്. ഓരോ നടിമാരും ഇത്തരത്തില്‍ ധൈര്യം തെളിയിക്കുമ്പോള്‍ ഐശ്വര്യ റായ് എന്നിതിന് തയ്യാറാവും എന്നാതിയിരുന്നു ബോളിവുഡില്‍ ഉയരുന്ന ചോദ്യം.

എന്നാല്‍ ഇതിനായി ഇനി അധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് റിപ്പോര്‍ട്ട്. മധൂര്‍ ഭണ്ഡാര്‍ക്കറിന്റെ പുതിയചിത്രമായ ഹീറോയിനില്‍ ഐശ്വര്യ നഗ്നയാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നേരത്തേ ഈ ചിത്രത്തില്‍ കരീന കപൂര്‍ നായികയാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ പിന്നീടാണ് ഐശ്വര്യയെ നായികയായി തീരുമാനിച്ചുവെന്ന്് റിപ്പോര്‍ട്ടുകള്‍ വന്നത്. ചിത്രത്തിലെ നഗ്നരംഗങ്ങള്‍ കാരണമാണ് കരിന പിന്മാറിയതെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. മധുര്‍ ഭണ്ഡാര്‍ക്കര്‍ ആണെങ്കില്‍ ചിത്രത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ അതില്‍ നിന്നും ആരു പറഞ്ഞാലും മാറാന്‍ തയ്യാറാവാറില്ല. അതിനാല്‍ത്തന്നെ ചിത്രത്തിലേയ്ക്ക് കരാര്‍ ചെയ്തുകഴിഞ്ഞ സ്ഥിതിയ്ക്ക് ഐശ്വര്യയ്ക്ക് നഗ്നരംഗങ്ങള്‍ ചെയ്യാതെ പറ്റില്ലെന്ന് അവസ്ഥവരുമെന്നും കേള്‍ക്കുന്നു.

എന്നാല്‍ ഇത്തവണ ഐശ്വര്യ രണ്ടും കല്‍പ്പിച്ചാണെന്നും പ്രായം അധികരിക്കുന്നതിന് മുമ്പ് ഒരു ചിത്രത്തില്‍ നഗ്നതാപ്രദര്‍ശനം നടത്തുകയെന്നതാണ് ഐശ്വര്യയുടെ പദ്ധതിയെന്നും പറഞ്ഞുകേള്‍ക്കുന്നു. താരത്തിന്റെ ഈ തീരുമാനത്തോട് ബച്ചന്‍ കുടുംബം എങ്ങനെ പ്രതികരിക്കുമെന്ന് മാത്രമേ ഇനി അറിയാനുള്ളു.

ആദാമിന്റെ മകന്‍ അബുവിന് സ്റ്റേ


 Adaminte Makan Abu,

മികച്ച ചിത്രം ഉള്‍പ്പെടെ നാല് ദേശീയ പുരസ്‌കാരം നേടിയ ആദാമിന്റെ മകന്‍ അബു റിലീസ് ചെയ്യുന്നത് കോഴിക്കോട് അവധിക്കാല കോടതി സ്‌റ്റേ ചെയ്തു.

നിര്‍മാണാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമാണു സ്‌റ്റേ ഉത്തരവിനു കാരണം. നിര്‍മാതാക്കളില്‍ ഒരാളായ അഷറഫ് ബേഡിയാണു കോടതിയെ സമീപിച്ചത്.

ദേശീയ അവാര്‍ഡ് ജൂറിക്കു സമര്‍പ്പിച്ച ചിത്രത്തിന്റെ നിര്‍മാതാക്കളുടെ പേരുകളില്‍ താന്‍ ഇല്ലായിരുന്നുവെന്നു് ചൂണ്ടിക്കാട്ടിയാണ് ബേഡി ഹര്‍ജി നല്‍കിയത്. ജൂണ്‍ 25നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിയ്ക്കുന്നത്.

ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള അവാര്‍ഡ് സലിം കുമാറിനും ഛായാഗ്രഹണത്തിനിനുള്ള പുരസ്‌കാരം മധു അമ്പാട്ടിനും ലഭിച്ചിരുന്നു.

ജനപ്രിയന്‍ (Janapriyan)

സീരിയല്‍ സംവിധായകനായ ബോബന്‍ സാമുവലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ മുഴുനീള ചലച്ചിത്രമാണ്‌ 'ജനപ്രിയന്‍'. ജയസൂര്യ, ഭാമ, മനോജ് കെ. ജയന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെന്ന ഈ ചിത്രത്തിനു വേണ്ടി; 'ഇവര്‍ വിവാഹിതരായാല്‍', 'ഹാപ്പി ഹസ്‍ബന്‍ഡ്സ്' എന്നീ ഹിറ്റ് ചിത്രങ്ങളുടെ രചയിതാവായ കൃഷ്ണ പൂജപ്പുര കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നു. സ്പോട്ട് ലൈറ്റ് വിഷന്‍സിന്റെ ബാനറില്‍ മാമ്മെന്‍ ജോണ്‍, റീന എം. ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചില ചില്ലറ ചിരിയും മറ്റും അവിടെയുമിവിടെയും കണ്ടേക്കാമെങ്കിലും, മൊത്തത്തില്‍ നോക്കുമ്പോള്‍ 'കൊള്ളാവുന്നൊരു പടം' എന്നതിനേക്കാള്‍ 'ബോറുപടം' എന്ന വിശേഷണമാണ്‌ 'ജനപ്രിയന്‌' കൂടുതല്‍ ചേരുക.


ഹിറ്റായി മാറിയ തന്റെ മുന്‍ചിത്രങ്ങളുടെ അതേ അച്ചില്‍ തന്നെയാണ്‌ കൃഷ്ണ പൂജപ്പുര ഈ ചിത്രത്തിന്റെയും തിരനാടകം എഴുതിയിരിക്കുന്നത്. പ്രൊഡ്യൂസറെന്നാല്‍ എന്താണെന്ന് ചോദിക്കുകയും പ്രൊഡ്യൂസറെ കാണുവാന്‍ പ്രൊജക്ടര്‍ മുറിയില്‍ കയറുകയും ചെയ്യുന്ന നിഷ്കളങ്കനായ (മണ്ടനായ എന്നു കാണികള്‍ക്കു തോന്നും), ഏത് ജോലിയിലും അതിസമര്‍ത്ഥനായ, ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള, ഗ്രാമവാസിയായ നായകന്‍. കഷ്ടപ്പാടുകളില്‍ വളര്‍ന്ന ഒരു പാവം പെണ്‍കുട്ടിക്ക് ജീവിതം കൊടുക്കുവാന്‍ നടക്കുന്ന നായകനെ, വേലക്കാരിയാണെന്നു തെറ്റിദ്ധരിപ്പിച്ച് കൂടെ കൂടുന്ന അതിസമ്പന്നനായ അച്ഛന്റെ ഒരേയൊരു മകളായ നായിക‍. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സ്വര്‍ണ മെഡലോടെ പാസായെങ്കിലും, ആകെയൊരു പേട്ട് കഥ മാത്രം പറയുവാനറിയുന്ന, ജോലിയും കൂലിയുമുപേക്ഷിച്ച് സംവിധായകനാവാന്‍ നടക്കുന്ന മറ്റൊരാള്‍. ഇങ്ങിനെ, കൃഷ്ണ പൂജപ്പുരയുടെ സിനിമയില്‍ മാത്രം കാണുവാന്‍ കിട്ടുന്ന കുറേ അവതാരങ്ങളാണ്‌ ഇതിലെ കഥാപാത്രങ്ങള്‍. ചില സന്ദര്‍ഭങ്ങളും സംഭാഷണങ്ങളുമൊക്കെ ഒരു ചിരിക്കുണ്ട് എന്നതുമാത്രം രചനയിലെ മികവായി പറയാം.


നായകനായ പ്രിയദര്‍ശനെ അവതരിപ്പിച്ച ജയസൂര്യയുടേയും വൈശാഖന്‍ എന്ന ഗതിപിടിക്കാത്ത സംവിധായകനായെത്തിയ മനോജ് കെ. ജയന്റേയും പ്രകടനങ്ങള്‍ക്ക് മിമിക്രി എന്ന പേരാണ്‌ അഭിനയം എന്നതിനേക്കാള്‍ യോജിക്കുക. കാരിക്കേച്ചറോ മറ്റോ ആയാണ്‌ ഇവരെ ഉദ്ദേശിച്ചതെന്ന് വേണമെങ്കില്‍ കരുതാം. പക്ഷെ, സ്വാഭാവികമായി മറ്റുള്ള എല്ലാവരും അഭിനയിക്കുകയും ഇവര്‍ മാത്രം ഈ വിധമാവുകയും ചെയ്യുമ്പോള്‍ അത് കല്ലുകടി തന്നെയാണ്‌. നായികമാരായ ഭാമ, സരയു; ഇതര വേഷങ്ങളിലെത്തുന്ന ജഗതി ശ്രീകുമാര്‍, ലാലു അലക്സ് തുടങ്ങിയവരൊക്കെ തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്. ഭീമന്‍ രഘു, ദേവന്‍, ഗീത വിജയന്‍, സലിം കുമാര്‍, അനൂപ് ചന്ദ്രന്‍ തുടങ്ങിയവരൊക്കെയാണ്‌ മറ്റു ചില അഭിനേതാക്കള്‍.

ചിത്രത്തിന്റെ മറ്റ് മേഖലകളെ അപേക്ഷിച്ച് സാങ്കേതികവിഭാഗം ഏറെ മുന്നിലാണ്‌. പ്രദീപ് നായരുടെ ക്യാമറ പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ കാഴ്ചയ്ക്ക് നന്ന്. വി.ടി. ശ്രീജിത്ത് അവയൊക്കെ തരക്കേടില്ലാതെ കൂട്ടിയിണക്കിയിട്ടുമുണ്ട്. മനു ജഗത്തിന്റെ കലാസംവിധാനം, പാണ്ഡ്യന്റെയും എസ്.ബി. സതീശന്റെയും ചമയം, വസ്‍ത്രാലങ്കാരം എന്നിവയും മികവു പുലര്‍ത്തുന്നു. സന്തോഷ് വര്‍മ്മ എഴുതി ആര്‍. ഗൗതം ഈണമിട്ട, കേട്ടിരിക്കുവാന്‍ പോലും ഗുണപ്പെടാത്ത മൂന്നോ നാലോ ഗാനങ്ങളുള്ളത് ചിത്രത്തിന്‌ ബാധ്യത മാത്രമാണ്‌. രേഖയും ഉല്ലാസുമൊക്കെ ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന ഈ ഗാനങ്ങളിലെ നൃത്തഭാഗങ്ങളും തഥൈവ. സംഘട്ടനത്തിനു വേണ്ടി രംഗങ്ങളൊന്നും തിരുകിയിട്ടില്ല എന്നതില്‍ മാത്രം കാണികള്‍ക്ക് ആശ്വാസം കണ്ടെത്താം.

ആദ്യ പകുതിക്ക് ശേഷം സിനിമ എങ്ങോട്ട് കൊണ്ടുപോവണമെന്ന് സംവിധായകനും തിരക്കഥാകൃത്തിനുമൊന്നും വലിയ ധാരണയുണ്ടായിരുന്നില്ല എന്നു വേണം കരുതുവാന്‍. നായകന്‍ ഭാവി സംവിധായകനേയും നിര്‍മ്മാതാവിനേയുമൊക്കെ കഥ പറഞ്ഞു കേള്‍പ്പിക്കുന്ന രംഗങ്ങളൊക്കെ സാമാന്യം നന്നായിത്തന്നെ കാണികളെ മടുപ്പിക്കുന്നുണ്ട്. ഒരു എപ്പിസോഡില്‍ പറയുവാനുള്ളത് ഒരാഴ്ചയ്ക്കുള്ള വകയാക്കുന്ന സീരിയല്‍ സംവിധാനത്തിലുള്ള ശീലം ഈ സിനിമയിലും പ്രയോഗിച്ചതാണ്‌ വിനയായത്. ഒരു ചെറുസിനിമയില്‍ തീരുന്ന കഥ നീട്ടി ഒരു മുഴുനീള സിനിമയാക്കിയതിന്റെ കുഴപ്പം ചിത്രത്തില്‍ തെളിഞ്ഞു കാണാം. ഇതില്‍ തന്നെ കാണിച്ചിട്ടുള്ള സംവിധായകനെ മാതിരി, സിനിമയുടെ സാങ്കേതിക കാര്യങ്ങളൊക്കെ നല്ല പിടിയാണ്‌, പക്ഷെ കൈയ്യില്‍ കലയില്ല; ഈയൊരു അവസ്ഥയാണ്‌ ബോബന്‍ സാമുവലിന്റേതും എന്നു തോന്നുന്നു. കൊള്ളാവുന്നൊരു തിരക്കഥാകൃത്തിനെ കിട്ടിയാല്‍ ഒരുപക്ഷെ ചില ജനപ്രിയ ചിത്രങ്ങളൊരുക്കുവാന്‍ ബോബനു സാധിച്ചേക്കും. ഏതായാലും ഈ ചിത്രത്തിന്റെ കാര്യത്തില്‍ അങ്ങിനെയൊരു പ്രിയത ചിത്രത്തിന്റെ പേരില്‍ മാത്രമായി ഒതുങ്ങുവാനാണ്‌ സാധ്യത!


By Chithra Vishesham

മേല്‍വിലാസം (Melvilasom)

നവാഗതനായ മാധവ് രാമദാസന്റെ സംവിധാനത്തില്‍ ഏപ്രില്‍ മാസം ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രമാണ്‌ 'മേല്‍വിലാസം'. സൂര്യ കൃഷ്ണ മൂര്‍ത്തിയുടെ ഇതേ പേരിലുള്ള നാടകത്തിന്റെ ചുവടുപിടിച്ചാണ്‌ സിനിമ തയ്യാറാക്കിയിരിക്കുന്നത്. രചയിതാവായി സിനിമയിലും കൃഷ്ണ മൂര്‍ത്തിയുടെ പങ്കാളിത്തമുണ്ട്. സുരേഷ് ഗോപി, പാര്‍ത്ഥിപന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരൊക്കെയാണ്‌ ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍. മാര്‍ക് മൂവീസിന്റെ ബാനറില്‍ മുഹമ്മദ് സലീം, എം. രാജേന്ദ്രന്‍ എന്നിവരൊരുമിച്ചാണ്‌ ചിത്രത്തിനു വേണ്ടി പണമിറക്കിയിരിക്കുന്നത്. മേലുദ്യോഗസ്ഥരില്‍ ഒരാളെ വെടിവെച്ച് കൊല്ലുകയും മറ്റൊരാളെ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തു എന്ന കുറ്റത്തിന്‌ സവര്‍ രാമചന്ദ്രന്‍ എന്ന പട്ടാളക്കാരനെ കുറ്റവിചാരണ ചെയ്യുന്നതാണ്‌ സിനിമയുടെ ഇതിവൃത്തം. വിചാരണ നടക്കുന്ന കോടതി മുറിവിട്ട് ഒരിക്കല്‍ പോലും ക്യാമറ പുറത്തേക്ക് പോവുന്നില്ല എന്ന പ്രത്യേകതയ്ക്കൊപ്പം സംഭവങ്ങളുടെ സമയഗതി അതേപടി സിനിമയിലുമുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.


തിരക്കഥയാണ്‌ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. ഒരു നാടകം സിനിമയാക്കുമ്പോള്‍, അതേ രീതിയില്‍ പറയേണ്ടതുണ്ടോ എന്ന് ന്യായമായും സംശയിക്കാം. ആവശ്യമെങ്കില്‍ ചില കഥാപാത്രങ്ങളുടെയെങ്കിലും ഓര്‍മ്മയിലൂടെ സഞ്ചരിക്കുവാന്‍ സിനിമയില്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ അത്തരം രംഗങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ സിനിമ പറയുവാനുദ്ദേശിച്ച കാര്യങ്ങള്‍ ഇത്രത്തോളം ശക്തമായി പ്രേക്ഷകരിലെത്തിക്കുവാന്‍ കഴിയുമായിരുന്നോ എന്നും സംശയിക്കാം. അതിനാല്‍ തന്നെ ആ രീതിയിലൊരു സമീപനം ചിത്രത്തില്‍ സ്വീകരിക്കാത്തത് നല്ലൊരു തീരുമാനമായി മാത്രമേ കാണുവാന്‍ കഴിയൂ. ഇത്രയും ഗൗരവമുള്ള ഒരു വാദത്തിനിടയില്‍ വരുന്ന ചില സംഭാഷണങ്ങള്‍ മാത്രം അല്‍പം ബാലിശമായി അനുഭവപ്പെട്ടു. മാത്രമല്ല, കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയെന്ന് കോടതിക്ക് ബോധ്യമാവുന്ന ആര്‍മി ഡോക്ടറോട് മറ്റേതെങ്കിലും ജോലി നോക്കുവാനായി പ്രിസൈഡിംഗ് ഓഫീസര്‍ പറയുന്നെങ്കില്‍; അതിലുമധികം ഗൗരവം നല്‍കേണ്ട ഒട്ടേറെ വീഴ്ചകള്‍ വരുത്തുകയും കോടതിയില്‍ തന്നെ നിലവിട്ട് പെരുമാറുകയും ചെയ്ത ഉദ്യോഗസ്ഥന്‌ യാതൊരു വിധ ശിക്ഷയും കോടതി നല്‍കുന്നില്ല എന്നതില്‍ യുക്തിക്കുറവുണ്ട്. കപൂര്‍, ഗുപ്ത, സിംഗ് എന്നിങ്ങനെ അവസാനിക്കുന്ന പേരുകള്‍ കഥാപാത്രങ്ങളെല്ലാം മലയാളികളെന്ന സൂചനയല്ല നല്‍കുന്നതെങ്കിലും എല്ലാവരും നല്ല സ്ഫുടമായി മലയാളം പറയുന്നതിലുമുണ്ട് ചെറിയ കല്ലുകടി. ഇത്തരത്തില്‍ ചില പൊരുത്തക്കേടുകളുണ്ടെങ്കിലും മുഴുവനായി നോക്കുമ്പോള്‍ രചയിതാവെന്ന നിലയില്‍ സൂര്യ കൃഷ്ണ മൂര്‍ത്തി തന്റെ കടമ ഭംഗിയായി നിര്‍വ്വഹിച്ചു എന്നു തന്നെ പറയാം.

തന്റെ ആദ്യ ചിത്രമെങ്കിലും അതിന്റേതായ ഒരു കുറവും ചിത്രത്തില്‍ വരാതെ കാക്കുവാന്‍ മാധവ് രാമദാസിന്‌ സാധിച്ചു എന്നതാണ്‌ ചിത്രത്തിന്റെ മികവുയര്‍ത്തുന്ന പ്രധാന ഘടകം. അഭിനേതാക്കളേയും സാങ്കേതിക വിദഗ്ദ്ധരേയും സിനിമയ്ക്കുതകുന്ന രീതിയില്‍ ഉപയോഗിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. ഒരു കോടതി മുറിയില്‍ കിടന്നു വട്ടം കറങ്ങുകയാണെങ്കില്‍ പോലും ചിത്രം ഒരിടത്തും പ്രേക്ഷകരെ മടുപ്പിക്കുന്നില്ല. മാത്രവുമല്ല, കോടതി നടപടികള്‍ നിരീക്ഷിക്കുന്നവരാക്കി കാണികളെ മാറ്റുവാനും സംവിധായകനു കഴിഞ്ഞു. ഒരൊറ്റ ദൃശ്യകോണിലാണ്‌ ഒരു നാടകം കാണുന്നതെങ്കില്‍, ഇവിടെയൊരു കാണിക്ക് വിവിധ വീക്ഷണകോണുകള്‍ ലഭിക്കുന്നു എന്നൊരു വ്യത്യാസം മാത്രമേ നാടകവുമായി നോക്കുമ്പോഴുള്ളൂ. (പ്രമേയത്തില്‍ മറ്റെന്തെങ്കിലും വ്യത്യാസം കൊണ്ടുവന്നിട്ടുണ്ടോ എന്ന് നാടകം കണ്ടിട്ടില്ലാത്തതിനാല്‍ അറിയില്ല.) കഥാപാത്രങ്ങളുടെ മനോവിചാരങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുവാന്‍ ക്ലോസ്-അപ്പ് ഷോട്ടുകളിലൂടെ സിനിമയാവുമ്പോള്‍ സാധിക്കും. ഈ തരത്തില്‍ സിനിമയെന്ന മാധ്യമത്തിന്റെ അവശ്യം വേണ്ടുന്ന സാധ്യതകള്‍ മാത്രം ഉപയോഗിച്ചാണ്‌ ഇവിടെ വിഷയം അവതരിപ്പിച്ചിരിക്കുന്നത്.

ആനന്ദ് ബാലകൃഷ്ണനാണ്‌ ചിത്രത്തിന്റെ ഛായാഗ്രഹണം. സാധ്യതകള്‍ പരിമിതമെങ്കിലും, വിവിധ വീക്ഷണകോണുകള്‍ ഇടകലര്‍ത്തി കാഴ്ചയിലെ വിരസത ഒഴിവാക്കുവാന്‍ ഛായാഗ്രാഹകന്‌ കഴിഞ്ഞിട്ടുണ്ട്. വാഹനങ്ങളുടെ ശബ്ദങ്ങളും മറ്റും മറ്റും നാടകത്തിലെന്ന മട്ടില്‍ പശ്ചാത്തലത്തില്‍ ഇടയ്ക്കിടെ ഉയര്‍ന്നു കേള്‍ക്കാം. ഹെലികോപ്ടറിന്റെ ശബ്ദം സംസാരത്തെ തടസപ്പെടുത്തുന്ന ആ ഒരു രംഗം അണിയറപ്രവര്‍ത്തകരുടെ പരസ്പരധാരണയ്ക്ക് തെളിവാണ്‌. ക്യാമറയുടെ വീക്ഷണകോണിനനുസൃതമായി ശബ്ദത്തിലും ഉയര്‍ച്ച താഴ്ചകള്‍ വരുന്നുണ്ട് എന്നതും ശ്രദ്ധേയം. സാംസണ്‍ കൊട്ടൂരാണ്‌ പശ്ചാത്തലസംഗീതമെങ്കില്‍ പ്രദീപിന്റെയാണ്‌ ഇഫക്ടുകള്‍. കോടതി മുറി, അവിടുത്തെ പ്രകാശ സജ്ജീകരണം എന്നിവയ്ക്കും സ്വാഭാവികത തോന്നിക്കും. ഗോകുല്‍ ദാസിന്റെ കലാസംവിധാനം, പ്രദീപ് രങ്കന്റെ ചമയം, എസ്.ബി. സതീശന്റെ ചമയങ്ങള്‍ എന്നിവയും ചിത്രത്തിനു ഗുണം ചെയ്തു.

ചിത്രീകരണ സമയത്തു തന്നെയുള്ള സന്നിവേശം സജ്ജവനും പിന്നീടുള്ള സം‍യോജനം കെ. ശ്രീനിവാസനും നടത്തിയിരിക്കുന്നു. ഒരു Real-time ചിത്രമെന്ന് കേട്ടപ്പോള്‍, ഒരൊറ്റ ഷോട്ടില്‍ പൂര്‍ത്തിയാക്കിയ 'റഷ്യന്‍ ആര്‍ക്' എന്ന റഷ്യന്‍ ചലച്ചിത്രമാണ്‌ ഓര്‍മ്മയിലെത്തിയത്. അത്തരത്തിലൊരു ശ്രമമല്ല ഇവിടെ, അങ്ങിനെ തുടക്കത്തില്‍ എഴുതിക്കാണിക്കുന്നത് എന്തര്‍ത്ഥത്തിലാണെന്നും മനസിലാവുന്നില്ല. വിവിധ ഷോട്ടുകളും, കട്ടുകളും, കൂട്ടിച്ചേര്‍ക്കലുകളും ഒക്കെയുള്ള ഒരു ചിത്രം തന്നെയാണിത്. ഇനി നടപടികളുടെ സമയം അതേപടി ചിത്രത്തിലുണ്ട് എന്നാണെങ്കില്‍, അങ്ങിനെ പറയുന്നതിലും സാധൂകരണമില്ല. (പത്ത് മിനിറ്റ് ഇടവേളകള്‍ മൂന്നു തവണ കോടതി എടുക്കുന്നുണ്ട്, അത് രണ്ടു മണിക്കൂര്‍ സിനിമയില്‍ സാധ്യമല്ലല്ലോ!) പിന്നെന്തിനായിരുന്നു ഇങ്ങിനെയൊരു വാദമെന്ന് മനസിലായില്ല. ഇടവേളയുടെ കാര്യമൊഴിവാക്കിയാല്‍ പോലും സമയഗതിയില്‍ നീക്കുപോക്കുകള്‍ ചെയ്തിട്ടില്ല എന്നു വിശ്വസിക്കുവാന്‍ പ്രയാസം. ആ രീതിയില്‍ നോക്കുമ്പോള്‍ സജ്ജവന്റെയും കെ. ശ്രീനിവാസന്റെയും രണ്ടു ഘട്ടമായുള്ള ചിത്രസന്നിവേശം എത്രത്തോളം ലക്ഷ്യത്തിലെത്തി എന്നു സംശയിക്കേണ്ടി വരും. അങ്ങിനെയൊരു വാദമില്ലായിരുന്നെങ്കില്‍, ഇരുവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി എന്നും പറയാം.

അഭിനേതാക്കളെല്ലാവരും തന്നെ സംവിധായകന്റെ മനസറിഞ്ഞ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സുരേഷ് ഗോപി നായകനാവുന്ന ചിത്രം എന്നൊന്നുമുള്ള വിശേഷണങ്ങള്‍ ഈ ചിത്രത്തിനിണങ്ങില്ല. എല്ലാ കഥാപാത്രങ്ങളും ഒരുപോലെ പ്രാധാന്യം നേടുന്നുണ്ട് ഈ രണ്ടു മണിക്കൂര്‍ ചിത്രത്തില്‍. സുരേഷ് ഗോപി, പാര്‍ത്ഥിപന്‍, തലൈവാസല്‍ വിജയ്, അശോകന്‍ എന്നിവരുടെയൊക്കെ കഥാപാത്രങ്ങള്‍ സിനിമ കഴിഞ്ഞാലും ഓര്‍മ്മയിലുണ്ടാവും. നിയന്ത്രിതമായ മുഖഭാവങ്ങളിലൂടെ സവാര്‍ രാമചന്ദ്രനെ മികവുറ്റതാക്കിയ പാര്‍ത്ഥിപന്‍ ഇവരില്‍ മുമ്പിട്ടു നില്‍ക്കുന്നു. ബി.ഡി. കപൂറായുള്ള കൃഷ്ണകുമാറിന്റെ അഭിനയം മാത്രം ചിലപ്പോഴൊക്കെ അല്‍പം അമിതമായില്ലേ എന്നു സംശയം. നിഴല്‍കള്‍ രവിയാണ്‌ അത്രകണ്ട് മികവ് പുലര്‍ത്താതെപോയ മറ്റൊരാള്‍. തുടക്കത്തിലും ഒരിടവേളയിലും കോടതി മുറി സജ്ജീകരിക്കുവാനെത്തുന്ന ജവാന്മാരുടെ അഭിനയവും അല്‍പം പിന്നിലായി. ചിത്രത്തില്‍ പട്ടാളക്കാരെല്ലാം ഏതു സമയവും മറ്റുള്ളവര്‍ ചെകിടന്മാരാണോ എന്ന് സംശയിച്ചു പോവുന്നത്രയും ഉച്ചത്തിലാണ്‌ സംസാരം, ഇനി അതങ്ങിനെ തന്നെയാണോ യഥാര്‍ത്ഥത്തിലും?

കൊന്നയാളെ രക്ഷിക്കുകയല്ല അതയാള്‍ എന്തുകൊണ്ട് ചെയ്തു എന്നു കണ്ടെത്തുകയാണ്‌ തന്റെ ലക്ഷ്യമെന്നാണ്‌ പ്രതിഭാഗം വക്കീലിന്റെ പക്ഷം. എന്നാലതിനപ്പുറം മനസിനെ പിടിച്ചുലയ്ക്കുന്ന ഒന്ന്, അവസാന രംഗത്തിനു വിരാമമിട്ടുകൊണ്ട് സംവിധായകന്‍ കരുതിയിട്ടുണ്ട്. അതിനു പോലും, ബി.ഡി. കപൂര്‍ എന്ന ഉദ്യോഗസ്ഥന്റെ 'തറവാടി' മനോഭാവത്തോട് കോടതി പാലിക്കുന്ന മൗനം ഉണ്ടാക്കുന്ന അസഹ്യത കുറയ്ക്കുവാന്‍ കഴിയുന്നില്ല എന്നതാണ്‌ പരമാര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ പട്ടാളക്കോടതികള്‍ ഇത്തരത്തിലാണ്‌ പ്രവര്‍ത്തിക്കുന്നതെങ്കില്‍, ബി.ഡി. കപൂറിനെ പോലുള്ളവരെ ജവാന്മാര്‍ വെടിവെച്ചു കൊന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒരുപക്ഷെ, ഈയൊരു അസഹ്യത തോന്നിപ്പിക്കുക എന്നതായിരിക്കാം രചയിതാവിന്റെ/സംവിധായകന്റെ ലക്ഷ്യവും. പ്രമേയം / പരിചരണം - ഏതു തരത്തില്‍ നോക്കിയാലും; സമകാലീന മലയാള സിനിമകളില്‍ വേറിട്ടൊരു അനുഭവം നല്‍കുവാന്‍ പ്രാപ്തമാണ്‌ ഈ ചിത്രം. ഈയൊരു അനുഭവമൊന്ന് രുചിച്ചു നോക്കുവാനെങ്കിലും 'മേല്‍വിലാസം' ഒരുവട്ടമെങ്കിലും ചലച്ചിത്രപ്രേമികള്‍ കാണേണ്ടതുണ്ട്. പുതുതായി ഉയര്‍ന്നുവരുന്ന ഇത്തരം ചലച്ചിത്രസം‍രംഭങ്ങളിലൂടെ മലയാള സിനിമയ്ക്കൊരു പുതിയ മേല്‍വിലാസം നേടിയെടുക്കുവാന്‍ സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ പിന്തുണ തീര്‍ച്ചയായും അത്യന്താപേക്ഷിതവുമാണ്‌.





Theja Bai and Family Stills



































Theja bhai and Family a film wth Prithvi raj

Wednesday, May 18, 2011

Casanova Malayalam Movie New Stills










Casanova Our lalettan's Much Expected film Here is some New Image stills of Casanova. cast: Mohanlal, jagathi, roma, Sriya, Lakshmi ray

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews