New Site

Saturday, July 23, 2011

രാജാവിന്റെ മകന്‍ വീണ്ടും വരുന്നു



ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് തിയേറ്ററുകളെ ഇളക്കി മറിച്ച രാജാവിന്റെ മകന്‍ എന്ന ചിത്രം വീണ്ടുമെത്തുന്നു. പഴയകാലക്ലാസിക്കുളുടെ റീമേക്കുകള്‍ വിജയം കൊയ്യുന്ന സാഹചര്യത്തില്‍ മോഹന്‍ലാല്‍ അനശ്വരമാക്കി മാറ്റിയ രാജാവിന്റെ മകന്റെ പുതിയ പതിപ്പ് തയ്യാറാവുകയാണ്.

തമ്പി കണ്ണന്താനം തന്നെയാണ് പുതിയ രാജാവിന്റെ മകന് പിന്നിലും. പഴയ ചിത്രത്തിന് തിരക്കഥയെഴുതിയ ഡെന്നിസ ജോസഫ് തന്നെയാണ് പുതിയ ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കുന്നത്.

പഴയ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ് ഗോപി ഈ ചിത്രത്തിലും ഉണ്ടാകും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മറ്റു താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അന്തരിച്ച നടന്‍ രതീഷ് അനശ്വരമാക്കിയ കൃഷ്ണദാസിനെയും അംബികയുടെ നാന്‍സിയെയും പുതിയ ചിത്രത്തില്‍ ആരെല്ലാം അവതരിപ്പിക്കും എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ രാജാവിന്റെ മകന്‍ വീണ്ടുമെത്തുമ്പോള്‍ മെഗാഹിറ്റില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

1986ല്‍ പുറത്തിറങ്ങിയ മെഗാഹിറ്റ് ചിത്രമായിരുന്നു രാജാവിന്റെ മകന്‍. ചിത്രത്തിലെ വിന്‍സന്റ് ഗോമസ് അക്കാലത്തെ യുവാക്കള്‍ക്കിടയില്‍ ആണത്തത്തിന്റെ പ്രതിരൂപമായിമാറി.

രാജാവിന്റെ മകന്റെ രണ്ടാം ഭാഗം എടുക്കാനായിരുന്നു അണിയറക്കാര്‍ ആദ്യം ആലോചിച്ചത്. എന്നാല്‍ പിന്നീട് റീമേക്ക് മതി എന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷേ ആദ്യ ചിത്രത്തിന്റെ പകര്‍പ്പ് എന്ന് ഇതിനെ പറയാന്‍ കഴിയില്ലെന്നാണ് അണിയറക്കാര്‍ പറയുന്നത്.

അന്നത്തെ അധോലോക നായകന്‍ വിന്‍സന്റ് ഗോമസ് ഇതില്‍ അധോലോക നായകനായിരിക്കില്ലെന്നതാണ് കഥയിലെ പ്രധാന വ്യത്യാസം. അധോലോക പ്രവര്‍ത്തനങ്ങളെല്ലാം അവസാനിപ്പിച്ചയാളാണ് ഇതിലെ ഗോമസ്.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews