New Site

Sunday, May 8, 2011

ലാല്‍ജോസ്+ദിലീപ്+കുഞ്ചാക്കോ = 'സ്പാനിഷ് മസാല'


ഭൂരിഭാഗവും സ്‌പെയിനില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രവുമായി എല്‍സമ്മ എന്ന ആണ്‍കുട്ടിയുടെ വിജയത്തിന് ശേഷം സംവിധായകന്‍ ലാല്‍ജോസ് വരുന്നു. ദിലീപ്-കുഞ്ചാക്കോ ബോബന്‍ ടീം ദോസ്ത് എന്ന ചിത്രത്തിന് ശേഷം തുല്യപ്രധാന്യമുള്ള വേഷത്തില്‍ എത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. നൗഷാദ് മുഖ്യനിര്‍മ്മാതാവാകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അമല്‍ നീരദിന്റെ അന്‍വര്‍ എന്ന ഹിറ്റ് ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയ്ത സതീഷ് കുറുപ്പാണ്.

മേരിക്കുണ്ടൊരു കുഞ്ഞാടിന് ശേഷം ബെന്നി പി. നായരമ്പലം തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. തമിഴില്‍ ഹിറ്റായി മാറിയ ആര്യയുടെ മദിരാശിപ്പട്ടണത്തിലെ നായികയും വിദേശിയുമായ ആമി ജാക്‌സണ്‍ സ്പാനിഷ് മസാലയില്‍ നായികയായേക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല. ആമി ജാക്‌സണ്‍ ഇല്ലെങ്കില്‍ അറബിക്കഥയില്‍ നായികയായി ഒരു ചൈനക്കാരിയെ കണ്ടെത്തിയതുപോലെ സ്‌പെയിനില്‍ നിന്നൊരു പുതുമുഖത്തെ കണ്ടെത്തുമെന്നും വാര്‍ത്തയുണ്ട്. ഗോകുല്‍ദാസാണ് കലാസംവിധാനം.

സ്പാനിഷ് മസാലയുടെ ചിത്രീകരണം ജൂലൈ മാസത്തില്‍ സ്‌പെയിനില്‍ ആരംഭിക്കും. കുറച്ചുഭാഗം കേരളത്തിലും ചിത്രീകരിക്കും. മുല്ലയ്ക്ക് ശേഷം ദിലീപും എല്‍സമ്മ എന്ന ആണ്‍കുട്ടിയ്ക്ക് ശേഷം കുഞ്ചാക്കോയും ഒരിക്കല്‍ കൂടി ലാല്‍ജോസ് ചിത്രത്തിലെത്തുകയാണ് സ്പാനിഷ് മസാലയിലൂടെ. ചിത്രത്തിന്റെ എഴുത്തുജോലികള്‍ പുരോഗമിക്കുകയാണ്.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews