New Site

Sunday, May 8, 2011

AAA 'സീനിയേഴ്‌സ്' കോളേജില്‍ എത്തിയപ്പോള്‍

കലാലയ ജീവിതം കഴിഞ്ഞ് നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സീനിയേഴ്‌സിന് ആ മോഹമുദിക്കുന്നത്. ഒരുവട്ടം കൂടി തങ്ങളുടെ പ്രിയപ്പെട്ട കലാലയത്തിന്റെ ഇടനാഴികളിലൂടെ വെറുതെ സൊറപറഞ്ഞ്, തല്ലുണ്ടാക്കി, ഇണക്കവും പിണക്കവുമൊക്കെയായി ആ പഴയ 'ചുള്ളന്‍ പയ്യന്‍മാരാ'യി കോളേജ് ജീവിതം ഒന്ന് 'റീ വൈന്‍ഡ്' ചെയ്യണമെന്ന്. പിന്നെ താമസിച്ചില്ല, തങ്ങള്‍ മുന്‍പ് പഠിച്ച എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ഥികളായി എത്തുകയാണ്. പപ്പു, റെക്‌സ് മാനുവല്‍, ഫിലിപ്പ് ഇടിക്കുള, റഷീദ് എന്ന നാല്‍വര്‍ സംഘം.

പ്രായവും ജീവിതവും മറന്ന് ആ സീനിയേഴ്‌സ് ശരിക്കും കാമ്പസ്‌കാലം ആസ്വദിച്ചു. മുന്‍പ് സീനിയേഴ്‌സിന്റെ കൂടെ പഠിച്ച ഇന്ദുലേഖ ഈ കോളേജിലെ അധ്യാപികയാണ്. എന്തിനാണ് സീനിയേഴ്‌സ് വീണ്ടും കോളേജിലെത്തിയത്...? അവരുടെ വരവിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. അതിനായി അവര്‍ കാമ്പസിലെ സുന്ദരി ജെനിയെയും കൂടെ കൂട്ടുന്നു. തുടര്‍ന്നുള്ള ആദ്യന്തം സസ്‌പെന്‍സ് നിറഞ്ഞ മുഹൂര്‍ത്തങ്ങളിലൂടെയാണ് 'സീനിയേഴ്‌സ്' പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്.

'പോക്കിരിരാജ' എന്ന ചിത്രത്തിനു ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന സീനിയേഴ്‌സില്‍ ജയറാം, കുഞ്ചാക്കോ ബോബന്‍, മനോജ് കെ. ജയന്‍, ബിജു മേനോന്‍ എന്നിവരാണ് വിദ്യാര്‍ഥികളായി കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദുലേഖയായി പത്മപ്രിയയും ജെനിയായി അനന്യയും നായികമാരായി പ്രത്യക്ഷപ്പെടുന്നു.

സുരാജ് വെഞ്ഞാറമൂട്, സിദ്ധിക്ക്, ശ്രീജിത്ത് രവി, വിജയരാഘവന്‍, മധുപാല്‍, ലാലു അലക്‌സ്, നാരായണന്‍ കുട്ടി, ജ്യോതിര്‍മയി, രാധാ വര്‍മ, ലക്ഷ്മിപ്രിയ, ഹിമ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ രാജന്‍ നിര്‍മിക്കുന്ന 'സീനിയേഴ്‌സ്' എന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം സച്ചി-സേതു എഴുതുന്നു. ഷാജിയാണ് ക്യാമറാമാന്‍.

വയലാര്‍ ശരത്ചന്ദ്ര വര്‍മ, അനില്‍ പനച്ചൂരാന്‍, സന്തോഷ് വര്‍മ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് ജാസി ഗിഫ്റ്റ്, അല്‍ഫോന്‍സ്, അലക്‌സ് പോള്‍ എന്നിവരാണ്. വൈശാഖാ റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്ന ഈ ചിത്രത്തിന്റെ പിആര്‍ഒ എ.എസ്. ദിനേശാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊട്ടത്താസ്.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews