New Site

Saturday, May 21, 2011

പോക്കറ്റടിയുമായി മമ്മൂട്ടി

കള്ളനും തട്ടിപ്പുകാരനും ഗുണ്ടയുമായൊക്കെ കരിയറില്‍ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച മമ്മൂട്ടി ഇനി പോക്കറ്റടിക്കാരനാവുന്നു. യുവപ്രേക്ഷകരാണ് തന്റെ പ്രധാന കരുത്തെന്ന് അറിയുന്ന താരം അത്തരം കഥാപാത്രങ്ങളെയാണ് എപ്പോഴും തേടുന്നത്. അങ്ങനെയൊരു അന്വേഷണമാണ് യുവസംവിധായകനായ വിനോദ് വിജയന്റെ ചിത്രമായ പിക്‌പോക്കറ്റില്‍ മമ്മൂട്ടിയെ ചെന്നെത്തിച്ചിരിയ്ക്കുന്തന്.

പോക്കറ്റടിക്കാരനായ ഹരിനാരായണന്‍ എന്ന കഥാപാത്രത്തെയാണ് പിക്‌പോക്കറ്റില്‍ മമ്മൂട്ടി അവതരിപ്പിയ്ക്കുന്നത്. സാദാ പോക്കറ്റടിക്കാരനല്ല കക്ഷി. ആരോടും യാതൊരു ഉത്തരവാദിത്വവും കടപ്പാടുമൊന്നുമില്ലാതെ തന്നിഷ്ടത്തില്‍ ജീവിയ്ക്കുന്ന ഹരിയ്ക്ക് പോക്കറ്റടിയ്ക്കുന്ന കാര്യത്തില്‍ ഇദ്ദേഹത്തിന് ചില നിര്‍ബന്ധങ്ങളൊക്കെയുണ്ട്.

സാധാരണക്കാരുടെ പഴസ് അടിച്ചുമാറ്റുന്നതിനെക്കാളും താത്പര്യം വിഐപികളുടെ പോക്കറ്റാണ് ഹരിയുടെ വീക്കനെസ്സ്. അവര്‍ ഒത്തുകൂടുന്ന ഇടങ്ങളാണ് വിരഹരംഗം. അടിപൊളി വേഷവും മാന്യത തോന്നിപ്പിയ്ക്കുന്ന പെരുമാറ്റവുമാണ് ഈ കള്ളന്റെ പ്ലസ്‌പോയിന്റ്. മാന്യന്റെ മുഖം മൂടിയുള്ളതിനാല്‍
എപ്പോഴെങ്കിലും പെട്ടാല്‍ തന്നെ തലയൂരിപ്പോവാനും എളുപ്പമാണ്.

ലോകത്തെവിടെ സാമ്പത്തികമാന്ദ്യമുണ്ടായാലും അതൊന്നും ഹരിയെ ബാധിയ്ക്കില്ല. എടിഎം കാര്‍്ഡ് പോലുമില്ലാതെ എല്ലായിടത്തം പണമെടുക്കാന്‍ സൗകര്യമുള്ളപ്പോള്‍ ഭയക്കേണ്ട കാര്യമൊന്നുമില്ലല്ലോ.

പോക്കറ്റടിച്ച പഴ്‌സിലെ പണം മാത്രമേ ഹരി എടുക്കുകയുള്ളൂ. പഴ്‌സ് ഇഷ്ടപ്പെട്ടാല്‍ അതും സ്വന്തമാക്കും. എന്നാല്‍ അതിനുള്ളിലെ സാധനങ്ങളെല്ലാം ഒരു ഉപദേശത്തോടെ ഉടമസ്ഥര്‍ക്ക് കൊറിയര്‍ ചെയ്യാനും ഇയാള്‍ മറക്കാറില്ല.

നഗരത്തിലെ പ്രധാന പോക്കറ്റടിക്കാരനായി വിലസുന്നതിനിടെ ഇയാള്‍ക്കൊരു പഴ്‌സ് ലഭിയ്ക്കുന്നു. ഇത് ഹരിനാരായണന്റെ ജീവിതത്തില്‍ ഒരു ടേണിങ് പോയിന്റാവുകയാണ്. ഓര്‍മ്മകളുടെ പിന്നാമ്പുറങ്ങളിലേക്കും ഇതയാളെ കൂട്ടിക്കൊണ്ടു പോകുന്നു.

വിജയം അവകാശപ്പെടാനാവാത്ത ക്വട്ടേഷന്‍, റെഡ്‌സല്യൂട്ട് എന്നീ സിനിമകളുടെ ചരിത്രമുള്ള വിനോദിന് മമ്മൂട്ടി ഡേറ്റ് കൊടുത്തത് പലരെയും അദ്ഭുതപ്പെടുത്തേക്കാം. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ സൂക്ഷിച്ച് ചുവടുവെയ്ക്കുന്ന മമ്മൂട്ടി ഒന്നും കാണാതെയാവില്ല പോക്കറ്റടിയ്ക്കാന്‍ ഒരുങ്ങുന്നത്. അതുറപ്പാണ്.

മമ്മൂട്ടി സിനിമകളിലെ പതിവ് കോമഡി സാന്നിധ്യങ്ങളായ സുരാജ് വെഞ്ഞാറമ്മൂട് , സലീം കുമാര്‍, എന്നിവര്‍ക്ക് പുറമെ ബിജു മേനോന്‍, നെടുമുടി വേണു, വിനായകന്‍ എന്നിവരും പിക്‌പോക്കറ്റില്‍ അഭിനയിക്കുന്നു. കലാഭവന്‍ മണിയുടെ വ്യത്യസ്തമായൊരു മുഖവും സിനിമയില്‍ പ്രേക്ഷകരെ കാത്തിരിയ്ക്കുന്നുണ്ട്. ഇച്ച് സബീര്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്നത് ബിഗ് ബി ഫെയിം സമീര്‍ താഹിറാണ്. കെഎന്‍എം ഫിലിംസും അഖില്‍ സിനിമാസും ചേര്‍ന്ന് നിര്‍മിയ്ക്കുന്ന പിക്‌പോക്കറ്റ് എറണാകുളം, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരിയ്ക്കുന്നത്.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Affiliate Network Reviews